Saturday, February 16th, 2019

യാഷ്‌രാജ് ഫിലിംസിന്റെ ബാനറില്‍ മനീഷ് ശര്‍മ സംവിധാനം ചെയ്യുന്ന ഫാന്‍ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ആരാധകന്റെ വേഷത്തിലെത്തുന്നു. 2012ല്‍ ഇറങ്ങിയ സംവിധായകന്‍ യാഷ് ചോപ്രയുടെ അവസാന ചിത്രമായ ജബ് തക് ഹെ ജാന്‍ എന്ന ചിത്രത്തിലാണ് ഷാരൂഖ് ഇതിനു മുമ്പ് യാഷ്‌രാജ് ഫിലിംസിനൊപ്പം പ്രവര്‍ത്തിച്ചത്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഫാന്‍ വ്യത്യസ്തമായ കുടുംബ ചിത്രമാണെന്നാണ് അണിയറ ശില്‍പ്പികള്‍ നല്‍കുന്ന വിവരം. ഹബീബ് ഫൈസല്‍ തിരക്കഥ ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷം മേയില്‍ ചിത്രീകരണം ആരംഭിക്കും.

READ MORE
          പട്ടൗഡി പാലസിലെ നവാബ് സെയ്ഫ് അലി ഖാനും ഭാര്യ കരീന കപൂറും 48 കോടിയുടെ ആഢംബരവീട് സ്വന്തമാക്കി. ഏറ്റവും പുതിയ വിവരങ്ങളള്‍ അനുസരിച്ചു ബാന്ദ്രയില്‍ നിലവില്‍ താമസിക്കുന്ന ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സ് അപാര്‍ട്‌മെന്റിന്റെ മുന്നിലായി നാലുനിലയുടെ കൊട്ടാരസദൃശ്യമായ വീടാണ് ഇവര്‍ വാങ്ങിയത്. അമിതാഭ് ബച്ചന്‍, അര്‍ജുന്‍ രാപാംല്‍ എന്നിവര്‍ക്കുവേണ്ടി വീട് ഡിസൈന്‍ ചെയ്ത ആര്‍കിടെക്ട് നോസെര്‍ വാഡിയ ആണ് സെയ്ഫ്-കരീന ദമ്പതികള്‍ക്കായി സ്വപ്‌നഭവനം ഒരുക്കിയത്. വീടിന്റെ ഇന്റീരിയര്‍ അടക്കം എല്ലാ സജ്ജീകരണങ്ങളിലും … Continue reading "കരീനക്കും സെയ്ഫിനും 48 കോടിയുടെ ആഢംബരവീട്"
              മുംബൈ: ബോളിവുഡ് താരം ഹൃത്വിക് റോഷനും ഭാര്യ സൂസനും വേര്‍പിരിയുന്നു. 13-ാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ ശേഷിക്കെയാണ് ഈ വാര്‍ത്തവരുന്നത്. കഹോ നാ പ്യാര്‍ ഹെയുടെ സൂപ്പര്‍ വിജയത്തിന് പിന്നാലെ 2000 ഡിസംബര്‍ 20നാണ് ഇരുവരും വിവാഹതിരായത്. ഹൃത്വിക് തന്നെയാണ് വിവാഹമോന വാര്‍ത്ത വെളിപ്പെടുത്തിയത്. ഈ വിവാഹ ബന്ധത്തില്‍ ഇവര്‍ക്ക് ഹരേഹാന്‍, ഹൃധാന്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളുണ്ട്.
            പ്രശസ്ത നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമായ വണ്‍സ് അപ്പോണ്‍ എ ടൈം ദെയര്‍ വാസ് എ കള്ളന്‍ ചിത്രീകരണം കണ്ണൂരില്‍ ആരംഭിച്ചു. യുവനടന്‍ ശ്രീനാഥ് ഭാസിയാണ് നായകന്‍. സുധീഷ്, ടിനി ടോം, കോട്ടയം നസീര്‍, മറിമായം ഫെയിം ശ്രീകുമാര്‍, പ്രകാശ് പയ്യാനയ്ക്കല്‍, വനിത, സോനാ നായര്‍, മാസ്റ്റര്‍ അജയ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. തേയോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ അജി ജോണ്‍ … Continue reading "വണ്‍സ് അപ്പോണ്‍ എ ടൈം ദെയര്‍ വാസ് എ കള്ളന്‍"
          ലാഹോര്‍: ഇന്ത്യയില്‍ നിര്‍മിച്ച സിനിമകളും സീരിയല്‍ ടി.വി. പരിപാടികളും ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് പാക്കിസ്ഥാനില്‍ നിരോധിച്ചു. വിദേശരാജ്യങ്ങളില്‍ നിന്നുള്ള, വിശേഷിച്ച് ഇന്ത്യന്‍ ഉള്ളടക്കമുള്ള പരിപാടികള്‍ക്കും സിനിമകള്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ ലാഹോര്‍ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ഈ വിഷയത്തില്‍ സര്‍ക്കാറിനോടും ഇലക്‌ട്രോണിക് മീഡിയ നിയന്ത്രണ അതോറിറ്റിയോടും ഡിസംബര്‍ രണ്ടിനകം വിശദറിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാര്‍പ്രകാരം ഇന്ത്യന്‍ സിനിമകളും മറ്റ് പരിപാടികളും നെഗറ്റീവ് പട്ടികയിലാണ് പെടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഇവയുടെ … Continue reading "ഇന്ത്യന്‍ സിനിമക്കും സീരിയലുകള്‍ക്കും പാക് ചാനലുകളില്‍ നിരോധനം"
          ശ്യാംധര്‍ സംവിധാനം ചെയ്യുന്ന സെവന്‍ത് ഡേ എന്ന ചിത്രത്തില്‍ ജനനി നായികയാവുന്നു. ത്രീ ഡോട്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ജനനി അയ്യര്‍ പൃഥ്വിരാജിന്റെ നായികയായാണ് ചിത്രത്തിലെത്തുന്നത്. അഖില്‍ പോളാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒരു സസ്പന്‍സ് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്. വിനയ് ഫോര്‍ട്ട്, അജ്മല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. കൂതറ, എഡിസണ്‍ ഫോട്ടോസ് എന്നീ മലയാള ചിത്രങ്ങളിലും ജനനിയാണ് നായിക.
        ശക്തമായ തിരിച്ചുവരവിനായി മാനസികമായി തയാറെടുക്കുകയാണെന്ന് നടി ഗൗതമി. രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവര്‍. വെല്ലുവിളികളുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. എന്റെ കുടുംബം മുഴുവനും പിന്തുണയക്കക്കുന്നുണ്ട്. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ അമ്മ അഭിനയത്തില്‍ സജീവമാകണമെന്നാണു മകള്‍ പറയുന്നത്. കാരണം, അത്രമാത്രം ഞാന്‍ സിനിമയെ ഇഷക്കടപ്പെടുന്നുവെന്ന് അവള്‍ക്കറിയാം. എനിക്കെന്റെ കഴിവില്‍ നല്ല വിശ്വാസമുണ്ട്. സംവിധാനവും ഏറെ ഇഷക്കടമാണ്. കുറച്ചുകൂടി അറിവു നേടിയിട്ട് ആ മേഖലയിലേക്കു കടക്കാമെന്നാണ് ആലോചിക്കുന്നത്. ഇപ്പോള്‍ രണ്ടു സിനിമ നിര്‍മിക്കാനുള്ള ആലോചനയിലാണ്. … Continue reading "മലയാള സിനിമ തന്റെ അഭയസ്ഥാനം : ഗൗതമി"
          ലോകത്തില്‍ ഏറ്റവും സെക്‌സിയായ ഏഷ്യാക്കാരിയായി കത്രീന കൈഫ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി നാലാം തവണയാണ് കത്രീന ഈ അംഗീകാരം നേടുന്നത്. ലണ്ടന്‍ ആസ്ഥാനമായ ഏഷ്യന്‍ പ്രസിദ്ധീകരണം ഈസ്‌റ്റേണ്‍ ഐ ആണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത്. പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍ എന്നിവരെ പിന്നിലാക്കിയാണ് കത്രീനയുടെ മുന്നേറ്റം. 50 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. സര്‍വേ റിസല്‍ട്ട് ഞാന്‍ വായിച്ചു. ഒരുപാട് സന്തോഷം. ഇത് റെക്കോര്‍ഡാണോ എന്നെനിക്ക് അറിയില്ല. കേട്ടപ്പോള്‍ ക്യാറ്റ് പ്രതികരിച്ചു. … Continue reading "സെക്‌സി ക്യാറ്റ്"

LIVE NEWS - ONLINE

 • 1
  10 hours ago

  പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

 • 2
  11 hours ago

  വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

 • 3
  14 hours ago

  വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

 • 4
  15 hours ago

  പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

 • 5
  19 hours ago

  പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

 • 6
  19 hours ago

  പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

 • 7
  19 hours ago

  പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

 • 8
  19 hours ago

  പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

 • 9
  19 hours ago

  പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്