Wednesday, April 24th, 2019

      വ്യത്യസ്ഥളോടുകൂടിയ ഹിറ്റുകള്‍ സമ്മാനിച്ച തമിഴ് നടനും സംവിധായകനുമായ ശശികുമാര്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ വിജയ് നായകനാകുന്നു. 2015 ലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ചിത്രത്തെക്കുറിച്ച് വിജയ്‌യോട് സംസാരിച്ചെന്നും എന്നാല്‍ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും സംവിധായകന്‍ ശശികുമാര്‍ അറിയിച്ചു. ഇരുവരുടേയും പുതിയ പ്രൊജക്ടുകള്‍ അവസാനിച്ച ശേഷമായിരിക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. അജിത്തിനെ നായകനായിക്കി ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹവും ശശികുമാര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ശശികുമാര്‍ മുഖ്യവേഷത്തില്‍ എത്തിയ ‘ബ്രമ്മന്‍’ എന്ന … Continue reading "ശശികുമാര്‍ ചിത്രത്തില്‍ വിജയ് നായകന്‍"

READ MORE
        കൊച്ചി: വിതുര പെണ്‍വാണിഭ കേസില്‍ നടന്‍ ജഗതി ശ്രീകുമാറിനെ കുറ്റവിമുക്തനാക്കി. കോട്ടയം വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതിയാണ് ശരിവച്ചത്. ജഗതിയെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിതുര പെണ്‍വാണിഭവുമായി ബന്ധപ്പെട്ട പതിനാറോളം കേസുകളിലെ പ്രതികളെ അടുത്ത കാലത്ത് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടി മൊഴി നല്‍കിയതോടെയാണ് കേസ് അവസാനിച്ചത്.
        ഈ വിഷുവിന് മോഹന്‍ലാല്‍ ചിത്രമില്ല. ആദ്യമായാണ് ലാല്‍ ചിത്രമില്ലാതെ ഒരു വിഷുക്കാലം കടന്നെത്തുന്നത്. നേരത്തെ രഞ്ജിത്തിന്റെ ചിത്രമായിരുന്നു വിഷുവിന് ലാലിന്റെതായി ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ചിത്രം കാന്‍സല്‍ ചെയ്തതോടെ ലാലിന് വിഷുചിത്രമില്ലാതായി. ലാല്‍ അതിഥി താരമായി എത്തുന്ന കൂതറ അതിനു മുന്‍പ് തിയറ്ററിലെത്തും. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ഫ്രോഡ് ആണ് ലാലിന്റെ അടുത്ത മെഗാ പ്രൊജക്ട്. ലാല്‍ഒരുമാസമാണ് ലാല്‍ ഈ ചിത്രത്തിനായി നല്‍കിയിരിക്കുന്നത്. ഉണ്ണികൃഷ്ണനും ലാലും ഗ്രാന്‍ഡ് മാസ്റ്ററിനു … Continue reading "മോഹന്‍ലാല്‍ ചിത്രമില്ലാതെ ഈ വിഷുക്കാലം"
      ജോഷി ചിത്രത്തില്‍ ദിലീപിന്റെ നായികയായി ലക്ഷ്മി മേനോന്‍ എത്തുന്നു. തമിഴിലെ തിരക്കേറിയ നടിമാരിലൊരാളായ ലക്ഷ്മി ഒരു ഇ ടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ തിരിച്ചുവരികയാണ്. സ്വന്തം റസിയ എന്ന മലയാള ചിത്രത്തിലൂടെയാണ് ലക്ഷ്മി ചലച്ചിത്രരംഗത്തെത്തുന്നതെങ്കിലും താരമാകുന്നത് ശശികുമാര്‍ ചിത്രമായ സുന്ദരപാണ്ഡ്യനിലൂടെയാണ്. പിന്നീട് കുംകിയിലൂടെ തമിഴിലെ തിരക്കേറിയ താരമായി ലക്ഷ്മി മാറി. 2014ല്‍ കൈനിറയെ തമിഴ് ചിത്രങ്ങളുള്ള ലക്ഷ്മി നായികയായെത്തുന്ന മലയാളത്തിലെ ആദ്യത്തെ ചിത്രമാണ് ഇത്. നര്‍മത്തിനും കുടുംബബന്ധങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ഈ ചിത്രത്തിന്റെ … Continue reading "ജോഷി ചിത്രത്തില്‍ ദിലീപിന്റെ നായിക ലക്ഷ്മി മേനോന്‍"
            ചെന്നൈ: പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ബാലു മഹേന്ദ്ര (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. 1971ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന സിനിമയുടെ ഛായാഗ്രാഹകനായിട്ടാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് നിരവധി സിനികളുടെ ക്യാമറ കൈകാര്യം ചെയ്തു. 1977ല്‍ കോകില എന്ന കന്നഡ സിനിമയാണ് ആദ്യം സംവിധാനം ചെയ്തത്. 1982 ല്‍ റിലീസ് ചെയ്ത ഓളങ്ങളാണ് മലയാളത്തില്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. … Continue reading "സംവിധായകന്‍ ബാലു മഹേന്ദ്ര അന്തരിച്ചു"
      കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറിക്കൊണ്ടിരിക്കുന്ന മലയാള ചിത്രം ‘ദൃശ്യ’ത്തിന്റെ തമിഴ് പതിപ്പില്‍ കമല്‍ഹാസന്റെ നായികയായി നദിയാ മൊയ്തു എത്തിയേക്കും. മലയാളത്തില്‍ മീനയായിരുന്നു ചിത്രത്തിലെ നായികയായത്. എന്നാല്‍ തമിഴില്‍ മീനയെ വേണ്ടെന്ന് കമല്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേതുടര്‍ന്ന് പറ്റിയ നായികയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സംവിധായകനായ ജീത്തു ജോസഫ്. കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളുടെ അമ്മയാകാന്‍ തയ്യാറുള്ള നായികയെ കണ്ടെത്താന്‍ ജീത്തു മലയാളത്തിലും ഏറെ ബുദ്ധിമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് യഥാര്‍ത്ഥ ജീവിതത്തിലും കൗമാരക്കാരായ പെണ്‍കുട്ടികളുടെ അമ്മയായ നദിയാ മൊയ്തുവിനെ … Continue reading "തമിഴ് ദൃശ്യത്തില്‍ നായികയായി നദിയാ മൊയ്തു ?"
        മലയാളികളുടെ എക്കാലത്തേയും പ്രിയ നടി ജയഭാരതി നൃത്തത്തിലൂടെ അരങ്ങില്‍ തിരിച്ചെത്തുന്നു. ഈ മാസം 23ന് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലാണ് ജയഭാരതിയുടെ നൃത്തപരിപാടി. വെള്ളിത്തിരയിലെ വേഷങ്ങളിലൂടെ മാത്രം മലയാളികള്‍ കണ്ടു പരിചയിച്ച നൃത്ത സിദ്ധി സ്‌റ്റേജില്‍ അവതരിപ്പിക്കുകയാണ് മലയാളിയുടെ പ്രിയപ്പെട്ട സിനിമാതാരം. രണ്ടുമണിക്കൂര്‍ നീളുന്ന പരിപാടിയാണ് വടക്കുംനാഥ ക്ഷേത്രത്തില്‍ പദ്ധതിയിടുന്നത്. പതിനൊന്നാമത്തെ വയസില്‍ ഭരതനാട്യം അഭ്യസിച്ചുതുടങ്ങിയ ജയഭാരതിയുടെ നൃത്തസിദ്ധിക്ക് ഏറ്റുമാനൂര്‍ അയ്യപ്പക്ഷേത്രത്തിലെ അരങ്ങ് വേദിയായിട്ടുണ്ട്. 2007 ലായിരുന്നു അത്. ഏതായാലും തങ്ങളുടെ പ്രിയ … Continue reading "വടക്കുംനാഥ ക്ഷേത്രത്തില്‍ ജയഭാരതിയുടെ ഭരതനാട്യം"
          മലയാളിയുടെ പ്രിയ താരം അഭിരാമി സിനിമയിലേക്ക് തിരിച്ചുവരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരുന്ന നടിമാരുടെ പട്ടികയില്‍ ഏറ്റവും പുതിയതാണ് അഭിരാമി. പ്രേക്ഷകരുടെ പ്രശംസ നേടിയ മേല്‍വിലാസത്തിന് പിന്നാലെ മാധവ് രാമദാസ് ചെയ്യുന്ന പുതിയ ചിത്രം അപ്പോത്തിക്കരിയില്‍ അഭിരാമി നായികയായേക്കും എന്നാണ് സൂചന. സുരേഷ്‌ഗോപിയും ജയസൂര്യയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം ഡോ: ബേബി മാത്യുവും ഡോ: ജോര്‍ജ്ജ് മാത്യുവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. യുവനടന്‍ ആസിഫ് അലിയും മറ്റൊരു പ്രധാന … Continue reading "അഭിരാമി തിരിച്ചുവരുന്നു"

LIVE NEWS - ONLINE

 • 1
  56 mins ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 2
  3 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 3
  4 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 4
  6 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 5
  6 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 6
  6 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 7
  9 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 8
  10 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

 • 9
  10 hours ago

  ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍