Wednesday, September 26th, 2018

ചെന്നൈ: പ്രശസ്ത തമിഴ് കവിയും ചലച്ചിത്രഗാനരചയിതാവുമായ വാലി (82) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. തമിഴില്‍ ഏറ്റവും കൂടുതല്‍ ചലച്ചിത്രഗാനങ്ങള്‍ രചിച്ചതിനുള്ള റെക്കോര്‍ഡ് ഇദ്ദേഹത്തിനു സ്വന്തം. രാഷ്ട്രം ഇദ്ദേഹത്തെ 2007ല്‍ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. അറുപതുകളുടെ തുടക്കം മുതല്‍ നാളെ പുറത്തിറങ്ങുന്ന ധനുഷ് ചിത്രമായ മരിയാനില്‍ വരെ ചലച്ചിത്രഗാനങ്ങള്‍ അദ്ദേഹം രചിച്ചു. വാലി എന്ന ടി എസ് രംഗരാജന്‍ 1931, ഒക്‌ടേബര്‍ 29 ന് ശ്രീരംഗത്തു ജനിച്ച. വാലി ആകാശവാണിയിലെ കലാകാരനായാണ് ഔദ്യോഗിക … Continue reading "തമിഴ് ഗാനരചയിതാവ് വാലി അന്തരിച്ചു"

READ MORE
മൈസൂറിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ കഥയാണ്‌ കുന്താപുര എന്ന സാമ്രാജ്യത്ത്വ ഇന്ത്യയെ പുനരാവിഷ്‌കരിക്കുന്ന മലയാള ചിത്രം പറയുന്നത്‌. കോട്ടയം സ്വദേശിയും എഴുത്ത്‌ കാരനും ബ്രിട്ടനില്‍ മാധ്യമ പ്രവര്‍കത്തകനുമായ ജോ ഈശ്വര്‍ ആണ്‌ ചിത്രത്തിന്റെ സംവിധായകന്‍. 1920 ല്‍ ജീവിച്ചിരുന്ന സ്വതന്ത്ര്യസമര സേനാനിയായ കൃഷ്‌ണപ്പ നരസിംഹ ശാസ്‌ത്രിയുടെ കഥയാണ്‌ ചിത്രം പറയുന്നത്‌. ചാരു ഹാസനാണ്‌ ചിത്രത്തില്‍ കൃഷ്‌ണപ്പയായി എത്തുന്നത്‌. ബയോണ്‍ ആണ്‌ ചിത്രത്തിലെ നായകന്‍. കമല്‍ ഹാസന്റെ സഹോദര പുത്രിയായ അനുഹാസനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. വിക്ടര്‍ … Continue reading "ദേശസ്‌നേഹിയുടെ പ്രണയവുമായി കുന്താപുര"
മുംബയ്‌: തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന്‌ ബോളിവുഡ്‌ താരം ഹൃത്വിക്‌ റോഷനെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനാക്കി. മുംബൈയിലെ ഹിന്ദുജ ഹെല്‍ത്ത്‌കെയറില്‍ വച്ച്‌ ഞായറാഴ്‌ചയാണ്‌ ശസ്‌ത്രക്രിയ നടന്നത്‌. ശനിയാഴ്‌ച രാത്രിയോടെ വലതുകൈയ്‌ക്ക്‌ സ്വാധീനക്കുറവ്‌ തോന്നിത്തുടങ്ങിയതോടെയാണ്‌ ഹൃത്വിക്കിനെ ആശുപത്രിയില്‍ എത്തിച്ചത്‌. രക്തം കട്ടപിടിച്ചത്‌ നീക്കം ചെയ്‌തുവെന്നും രണ്ട്‌ ദിവസത്തിനുള്ളില്‍ ഹൃത്വിക്കിന്‌ ആശുപത്രി വിടാന്‍ കഴിയുമെന്നും 50 മിനുറ്റോളം നീണ്ടുനിന്ന ശസ്‌ത്രക്രിയയ്‌ക്ക്‌ ശേഷം താരം അപകടനില തരണം ചെയ്‌തുവെന്ന്‌ ഡോക്ടര്‍മാരും, ഹൃത്വിക്കിന്റെ പിതാവും പ്രമുഖ സംവിധായകനുമായ രാകേഷ്‌ റോഷന്‍ അറിയിച്ചു. രണ്ട്‌ മാസം മുമ്പ്‌ … Continue reading "ഹൃത്വിക്കിനെ മസ്തിഷ്‌ക ശസ്ത്രക്രിയക്ക് വിധേയനാക്കി"
വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബാല്യകാലസഖിയെ വെള്ളിത്തിരയിലൂടെ വീണ്ടും മലയാളികള്‍ക്ക്‌ മുന്നിലെത്തുമ്പോള്‍ മജീദായി എത്തുന്നത്‌ മമ്മൂക്കയാണ്‌. മലയാളികളുടെ മനസ്സിലെ മായാത്ത പ്രണയ ജോഡികളാണ്‌ സുഹറയും മജീദും. 1944 ലാണ്‌ ബാല്യകാലസഖി പ്രസിദ്ധീകരിച്ചത്‌. പുസ്‌തകത്തിന്റെ ഇതിവൃത്തം കഥാകാരന്റെ തന്നെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന്‌ എം പി പോള്‍ എഴുതിയ അവതാരികയില്‍ നിന്ന്‌ തന്നെ വ്യക്തമാണ്‌.വിഖ്യാത എഴുത്തുകാരന്റെ മതിലുകള്‍ സിനിമയാക്കിയപ്പോഴും നായകന്‍ മമ്മൂട്ടി തന്നെയായിരുന്നു. നവാഗതനായ പ്രമോദ്‌ പയ്യന്നൂരാണ്‌ ബാല്യകാലസഖി സംവിധാനം ചെയ്യുന്നത്‌. മൂന്ന്‌ ഗള്‍ഫ്‌ മലയാളികള്‍ ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ … Continue reading "ബഷീറിന്റെ ബാല്യകാലസഖിയിലെ മജീദ്‌ മമ്മൂക്ക"
ബോയിംഗ്‌ ബോയിംഗ്‌, യുവജനോത്സവം, പൂച്ചയ്‌ക്കൊരു മൂക്കുത്തി, ദൂരെ ദൂരെ കൂട്‌ കൂട്ടാം, ഹലോ മൈ ഡിയര്‍ റോംഗ്‌ നമ്പര്‍, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്നിങ്ങനെ ഒരുകാലത്ത്‌ മോഹന്‍ലാലുമൊത്ത്‌ സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ച മേനകയുടെ മകള്‍ കീര്‍ത്തി മോഹന്‍ലാലിന്റെ നായികയാകുന്നു. പ്രിയദര്‍ശന്റെ പുതിയ ചിത്രത്തിലാണ്‌ മോഹന്‍ലാലിന്റെ പഴയ നായികയായ മേനകയുടെയും സുരേഷ്‌ കുമാറിന്റെയും മകള്‍ കീര്‍ത്തി ജോഡിയാകുന്നത്‌. മേനക അഭിനയരംഗമൊക്കെ എന്നേ വിട്ടെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മോഹന്‍ലാല്‍ ഇപ്പോഴും സൂപ്പര്‍ സ്റ്റാര്‍ തന്നെ. ചെന്നൈയിലും ലണ്ടനിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കീര്‍ത്തിയുടെ … Continue reading "മേനകയുടെ മകളും ലാലേട്ടന്റെ നായിക"
മുല്ലവള്ളിയും തേന്‍മാവും, നായകന്‍, ഹാപ്പി ഹസ്‌ബന്‍സ്‌ എന്നീ ചിത്രങ്ങളില്‍ പാടിയ ഇന്ദ്രജിത്ത്‌ വീണ്ടും സിനിമയില്‍ പാടുന്നത്‌. അരികില്‍ ഒരാള്‍ എന്ന ചിത്രത്തിനു വേണ്ടിയാണ്‌ ഇന്ത്യയിലെ തന്നെ മുന്‍നിരയിലുള്ള യുവഗായിക ശ്രേയാ ഘോഷാലിനൊപ്പം ഇന്ദ്രജിത്ത്‌ പാടുന്നത്‌. ചാപ്‌റ്റേഴ്‌സ്‌ എന്ന സിനിയ്‌ക്കു ശേഷം സുനില്‍ തിരക്കഥ, സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ അരികില്‍ ഒരാള്‍. ഇന്ദ്രജിത്തും നിവിന്‍ പോളിയുമാണ്‌ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ചിത്രത്തില്‍ രമ്യാ നമ്പീശന്‍, ലെന, പ്രതാപ്‌ പോത്തന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കൊച്ചിയില്‍ അടിപൊളി … Continue reading "ഇന്ദ്രന്‍ വീണ്ടും പാടി"
മലയാളത്തില്‍ ഒരു രണ്ടാം വരവിനുള്ള ശ്രമത്തിലാണ്‌ നടി മീരാ ജാസ്‌മിന്‍. അനൂപ്‌ മേനോന്‍ നായകനാകുന്ന വികെ പ്രകാശ്‌ ചിത്രത്തിലും മീരയെയാണ്‌ നായികയാക്കിയിരിക്കുന്നത്‌. അനൂപും മീരയും ഇതാദ്യമായിട്ടാണ്‌ ഒന്നിച്ച്‌ അഭിനയിക്കാന്‍ പോകുന്നത്‌. എസ്‌ ആ ര്‍ ടി ഫിലിംസിന്റെ ബാനറില്‍ എല്‍ സുന്ദര്‍രാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‌ മിഴിനീര്‍ത്തുള്ളികള്‍ എന്നാണ്‌ ചിത്രത്തിന്‌ പേരിട്ടിരിക്കുന്നത്‌. തിരക്കഥ മോഹന്‍കുമാറാണ്‌. പാലക്കാടാണ്‌ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. 
കൊച്ചി : ലഫ്റ്റ് റൈറ്റ് ലഫ്റ്റ് എന്ന സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവച്ചത് പ്രേക്ഷകരില്ലാത്തതിനാലാണെന്ന് സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. വാടക നല്‍കാന്‍ തയാറാണെങ്കില്‍ ഏതു തീയറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പാക്കാന്‍ തയ്യാറാണെന്നും ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഒരു രാഷട്രീയ സമ്മര്‍ദ്ദവുമില്ലെന്നും ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. തലശേരിയിലും കണ്ണൂരിലും ചിത്രം പ്രദര്‍ശിപ്പിക്കാതിരുന്നത് തീയറ്ററുടമകള്‍ തയ്യാറാകാതിരുന്നതിനാലാണെന്നും ബഷീര്‍ പറഞ്ഞു. വിവാദങ്ങളുണ്ടായേക്കാവുന്ന രാഷ്ട്രീയസിനിമയായതിനാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ തീയറ്റര്‍ ഉടമകള്‍ ഏറ്റെടുക്കണമെന്ന് നേരത്തെ ഫെഡറേഷന്‍ പറഞ്ഞിരുന്നു.

LIVE NEWS - ONLINE

 • 1
  1 min ago

  ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

 • 2
  3 hours ago

  ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

 • 3
  4 hours ago

  ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

 • 4
  4 hours ago

  ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

 • 5
  4 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 6
  4 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 7
  4 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 8
  4 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 9
  6 hours ago

  കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു