Wednesday, January 16th, 2019

ഷിബു ഗംഗാധരന്റെ പ്രയ്‌സ് ദ ലോര്‍ഡ് എന്ന ചിത്രത്തില്‍ മമ്മൂട്ടി നായകന്‍. മമ്മൂട്ടിയുടെ നായികയായി ഇമ്മാനുവലിലൂടെ എത്തിയ റീനു മാത്യൂസാണ് ഈ ചിത്രത്തിലും നായിക. പ്രശസ്ത സാഹിത്യകാരന്‍ സഖറിയയുടെ ഇതേ പേരിലുള്ള കൃതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. കാഞ്ഞിരപ്പള്ളിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനെങ്കിലും ഗോവയിലും ഇതിന്റെ ചിത്രീകരണമുണ്ട്. മൂന്നു ദിവസത്തെ ഷൂട്ടിംഗാണ് ഗോവയിലുള്ളത്. ഇതിന് ശേഷം കേരളത്തിലായിരിക്കും ചിത്രീകരണം. സഖറിയയുടെ കൃതിയെ വ്യത്യസ്തമായ ശൈലിയിലൂടെ അവതരിപ്പിച്ച് ശ്രദ്ധനേടാനാണ് പുതുമുഖ സംവിധായകനായ ഷിബു ഗംഗാധരന്റെ നീക്കം.

READ MORE
        മീരാജാസ്മിന്‍ റിയാസ് ഖാന്റെ നായികയാവുന്നു. മനോജ് ആലുങ്കല്‍ സംവിധാനം ചെയ്യുന്ന ഇതിനുമപ്പുറം എന്ന സിനിമയിലാണ് മീര നായികയാവുന്നത്. ആഗ്‌നാ മീഡിയ പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. റഫീഖ് അഹമ്മദിന്‍െ്‌റ വരികള്‍ക്ക് വിദ്യാധരന്‍ മാസ്റ്ററാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. മഞ്ജുവാര്യര്‍ തിരിച്ചുവരുന്നു എന്ന വാര്‍ത്തകള്‍ക്കിടയില്‍ മീരാജാസ്മിന്‍ സജീവമാകുന്നു എന്ന വാര്‍ത്ത ശ്രദ്ധിക്കപ്പെടാതെ പോകുകയായിരുന്നു. ലേഖാ തരൂര്‍ കാണുന്നത് എന്ന ചിത്രത്തിന് പിന്നാലെ ജയറാമിന്‍െ്‌റ നായികയായി ഒന്നും മിണ്ടാതെ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ് മീരാ ജാസ്മിന്‍ … Continue reading "റിയാസ് ഖാന് മീര നായിക"
        ഫഹദ് ഫാസിലിനുപിന്നാലെ സംവിധായകന്‍ ഫാസിലിന്റെ ഇളയമകനും അഭിനയരംഗത്തേക്ക്. ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയുടെ പുതിയ ചിത്രത്തിലാണ് ഫഹദിന്റെ അനുജന്‍ വച്ചു ഫാസില്‍ അരങ്ങേറ്റം കുറിക്കുന്നതെന്നാണ് സിനിമാലോകത്തെ വാര്‍ത്തകള്‍. മുമ്പും വച്ചുവിന്റെ സിനിമാപ്രവേശത്തെ കുറിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. നിരവധി ചിത്രങ്ങളില്‍ കാമറ കൈകാര്യം ചെയ്ത് ദേശീയതലത്തില്‍ വരെ ശ്രദ്ധനേടിയ രാജീവ് രവി ആദ്യമായി സംവിധാനം ചെയ്ത ‘അന്നയും റസൂലി’ലും ഫഹദായിരുന്നു നായകന്‍. ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. മധു നീലകണ്ഠനാണ് പുതിയ ചിത്രത്തിനായി കാമറ … Continue reading "ഫഹദിന്റെ സഹോദരനും സിനിമയിലേക്ക്"
      കല്‍പ്പറ്റ: തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ വയനാടിന്റെ സ്പന്ദനം ഉള്‍ക്കൊള്ളുന്ന ജസ്റ്റ് എ മിനിറ്റ് എന്ന ലഘുചിത്രം ശ്രദ്ധേയമായി. പശ്ചിമഘട്ട സംരക്ഷണം മുന്‍നിര്‍ത്തി പുറത്തുവന്ന മാധവ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളും ശുപാര്‍ശകളും വയനാടന്‍ ജനതകളിലുണ്ടാക്കിയ ആശങ്കകളും ഭീതിയും പങ്കുവയ്ക്കുന്നതാണ് ജസ്റ്റ് എ മിനിറ്റ് എന്ന ലഘുചിത്രം. ഇത് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് വഴിയൊരുക്കി. മാനന്തവാടി പുതിയടംകുന്ന് സ്വദേശി ബിന്റൊ റോബിനാണ് ജസ്റ്റ് എ മിനിറ്റിന്റെ സംവിധായകന്‍. ട്രെയിലര്‍ വിഭാഗത്തില്‍ ഈ ഫിലിം അംഗീകാരം … Continue reading "വയനാടിന്റെ സ്പന്ദനവുമായി ‘ജസ്റ്റ് എ മിനിറ്റ്’"
യാഷ്‌രാജ് ഫിലിംസിന്റെ ബാനറില്‍ മനീഷ് ശര്‍മ സംവിധാനം ചെയ്യുന്ന ഫാന്‍ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ആരാധകന്റെ വേഷത്തിലെത്തുന്നു. 2012ല്‍ ഇറങ്ങിയ സംവിധായകന്‍ യാഷ് ചോപ്രയുടെ അവസാന ചിത്രമായ ജബ് തക് ഹെ ജാന്‍ എന്ന ചിത്രത്തിലാണ് ഷാരൂഖ് ഇതിനു മുമ്പ് യാഷ്‌രാജ് ഫിലിംസിനൊപ്പം പ്രവര്‍ത്തിച്ചത്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഫാന്‍ വ്യത്യസ്തമായ കുടുംബ ചിത്രമാണെന്നാണ് അണിയറ ശില്‍പ്പികള്‍ നല്‍കുന്ന വിവരം. ഹബീബ് ഫൈസല്‍ തിരക്കഥ ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷം മേയില്‍ ചിത്രീകരണം ആരംഭിക്കും.
          ബോളിവുഡാണെങ്കില്‍ ഏതറ്റം വരെയും പോകാന്‍ തയാറാണെന്ന് പ്രിയാമണി. അതുകൊണ്ട് തന്നെ ബോളിവുഡില്‍ വീണ്ടും ഐറ്റം നമ്പര്‍ ചെയ്യാനൊരുങ്ങുകയാണ് ഈ സുന്ദരി. ഖാന്‍മാരോ ഹൃതിക് റോഷനോ നായകന്‍ ആരുമാകട്ടെ. ബോളിവുഡില്‍ നിന്നാണ് ക്ഷണമെങ്കില്‍ ഐറ്റം നമ്പറിന് താന്‍ റെഡിയാണെന്നാണ് പ്രിയാമണി പറയുന്നു. ബോളിവുഡില്‍ ഐറ്റം നമ്പറുകള്‍ ചെയ്യുന്നത് വഴി റോളുകള്‍ തേടി വരുമെന്നാണ് താരത്തിന്റെ കണ്ടെത്തല്‍. ദേശീയ പുരസ്‌ക്കാരം ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ താരത്തെ തേടിവരാന്‍ കാരണവും അതു തന്നെ. എന്തായാലും സമീപകാലത്തെ … Continue reading "ബോളിവുഡാണെങ്കില്‍ റെഡി"
          അമേരിക്കയിലെ ബിസിനസ് മാഗസിനായ ഫോര്‍ബ്‌സിന്റെ പട്ടികയില്‍ മലയാള സിനിമയിലെ അതികായ•ാരായ മോഹന്‍ലാലും മമ്മൂട്ടിയും ഇടംപിടിച്ചു. ഇന്ത്യന്‍ സിനിമാ രംഗത്തിനു നല്‍കിയ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള സെലിബ്രിറ്റികളെ ഫോര്‍ബ്‌സ് കണ്ടെത്തിയത്. നൂറ് വര്‍ഷക്കാലത്തെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇന്ത്യയിലെ പല ഭാഷകളില്‍ നിന്നായി 25 പേരാണ് സെലിബ്രിറ്റി പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനംചെയ്ത് 1989ല്‍ പുറത്തിറങ്ങിയ മതിലുകള്‍ എന്ന സിനിമയാണ് മ്മൂട്ടിയെ പട്ടികയില്‍ ഇടംനേടാന്‍ അവസരം നല്‍കിയത്. … Continue reading "ഫോര്‍ബ്‌സ് പട്ടികയില്‍ മമ്മൂട്ടിയും മോഹന്‍ലാലും"
          പട്ടൗഡി പാലസിലെ നവാബ് സെയ്ഫ് അലി ഖാനും ഭാര്യ കരീന കപൂറും 48 കോടിയുടെ ആഢംബരവീട് സ്വന്തമാക്കി. ഏറ്റവും പുതിയ വിവരങ്ങളള്‍ അനുസരിച്ചു ബാന്ദ്രയില്‍ നിലവില്‍ താമസിക്കുന്ന ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സ് അപാര്‍ട്‌മെന്റിന്റെ മുന്നിലായി നാലുനിലയുടെ കൊട്ടാരസദൃശ്യമായ വീടാണ് ഇവര്‍ വാങ്ങിയത്. അമിതാഭ് ബച്ചന്‍, അര്‍ജുന്‍ രാപാംല്‍ എന്നിവര്‍ക്കുവേണ്ടി വീട് ഡിസൈന്‍ ചെയ്ത ആര്‍കിടെക്ട് നോസെര്‍ വാഡിയ ആണ് സെയ്ഫ്-കരീന ദമ്പതികള്‍ക്കായി സ്വപ്‌നഭവനം ഒരുക്കിയത്. വീടിന്റെ ഇന്റീരിയര്‍ അടക്കം എല്ലാ സജ്ജീകരണങ്ങളിലും … Continue reading "കരീനക്കും സെയ്ഫിനും 48 കോടിയുടെ ആഢംബരവീട്"

LIVE NEWS - ONLINE

 • 1
  9 hours ago

  നര്‍മ്മദാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു

 • 2
  11 hours ago

  ശബരിമല; വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം: നരേന്ദ്രമോദി

 • 3
  12 hours ago

  കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

 • 4
  15 hours ago

  അഡ്‌ലെയ്ഡില്‍ ഇന്ത്യ

 • 5
  15 hours ago

  പ്രധാനമന്ത്രി കേരളത്തിലെത്തി

 • 6
  15 hours ago

  കര്‍ണാടക; രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

 • 7
  19 hours ago

  നമിക്കുന്നു ഈ പ്രതിഭയെ

 • 8
  20 hours ago

  ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

 • 9
  20 hours ago

  മകരവിളക്ക് ദര്‍ശനം; കെ സുരേന്ദ്രന്റെ ഹരജി തള്ളി