Friday, April 26th, 2019

      ബിജിത്ബാല സംവിധായകനാകുന്ന ‘നെല്ലിക്ക’യുടെ ചിത്രീകരണം കോഴിക്കോട്ടാരംഭിച്ചു. ബോളിവുഡ് താരം അതുല്‍കുല്‍ക്കര്‍ണിയും തട്ടത്തിന്‍ മറയത്ത് ഫെയിം ദീപക്കും നായകന്മാരാകുന്ന ചിത്രത്തില്‍ സിജറോസും പര്‍വിണുമാണ് നായികമാര്‍. മാധ്യമപ്രവര്‍ത്തകനായ പി.ആര്‍. അരുണിന്റെതാണ് കഥ, തിരക്കഥ, സംഭാഷണം. മലയാളത്തിലെ ആദ്യത്തെ ഉപ്പിട്ട സിനിമ എന്ന ടാഗ്ലൈനോടെ തയ്യാറാക്കപ്പെടുന്ന ‘നെല്ലിക്ക’ രണ്ടുതലമുറയിലെ രുചിഭേദങ്ങളുടെ കഥപറയുന്നു. സംഗീതം ബിജിബാല്‍. എ.ആര്, പ്രൊഡക്ഷന്‍്‌സിന്റെ ബാനറില്‍ അബ്ദുല്‍ റൗഫ് ആണ് ‘നെല്ലിക്ക’ നിര്‍മിക്കുന്നത്.

READ MORE
        പുനലൂര്‍ : കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എം.എം.ബേബിയുടെ പ്രചരണാര്‍ത്ഥം പുനലൂരില്‍ റോഡ് ഷോയുമായി എത്തിയ ചലച്ചിത്ര നടന്‍ മുകേഷിനെതിരെ പോലീസ് കേസെടുത്തു. ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തിയെന്ന പരാതിയി•േലാണ് കേസ്. കോണ്‍ഗ്രസ്സ് നേതാക്കളാണ് പരാതി നല്‍കിയത്. കഴിഞ്ഞ 24 ന് വൈകിട്ടാണ് റോഡ് ഷോയുമായി മുകേഷ് പുനലൂരില്‍ എത്തിയത്. തുറന്ന വാഹനത്തില്‍ സഞ്ചരിച്ച് എം.എ.ബേബിയ്ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച നടന്‍ ചെമ്മന്തൂര്‍, മാര്‍ക്കറ്റ്, കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍, കലയനാട് എന്നിവിടങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തു. … Continue reading "ഗതാഗതം തടസപ്പെടുത്തി; മുകേഷിനെതിരെ കേസ്"
          മഞ്ജുവാര്യരുടെ തിരിച്ചുവരവ് കൊണ്ട് ശ്രദ്ധേയമാവുന്ന ഹൗ ഓള്‍ഡ് ആര്‍ യു’ മെയ് രണ്ടാംവാരം തിയേറ്ററുകളിലെത്തും. റോഷന്‍ ആന്‍ഡ്രൂസാണ് സംവിധാകന്‍. റവന്യൂവകുപ്പില്‍ ജീവനക്കാരിയായ നിരുപമയെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. കുഞ്ചാക്കോബോബനാണ് ഭര്‍ത്താവിന്റെ വേഷത്തില്‍. കനിഹയാണ് ചിത്രത്തിലെ മറ്റൊരു താരം. മുംബൈപോലീസിനുശേഷം ബോബിസഞ്ജയ് ജോടി റോഷനുവേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രമാണ് ഹൗ ഓള്‍ഡ് ആര്‍ യു. കൊച്ചി പ്രധാനലൊക്കേഷനായ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കുന്നത് ഡല്‍ഹിയിലാണ്. ഇന്ത്യയിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ക്വിസ് മാസ്റ്റര്‍ സിദ്ധാര്‍ഥ് … Continue reading "‘ഹൗ ഓള്‍ഡ് ആര്‍ യു’"
        കൊലചെയ്യപ്പെട്ട ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കഥ പറയുന്ന ടി.പി. അമ്പത്തൊന്ന് എന്ന ചിത്രത്തിന് തിങ്കളാഴ്ച ഒഞ്ചിയത്ത് തുടക്കമാവും. ടി.പി.യുടെ ഭാര്യ കെ.കെ. രമയുടെ പിതാവ് കെ.കെ. മാധവനാണ് സ്വിച്ച്ഓണ്‍ നടത്തുക. ടി.പി.യുടെ രൂപസാദൃശ്യമുള്ള വടകര സ്വദേശി രമേശനാണ് ടി.പി.യുടെ വേഷമിടുന്നത്. മൊയ്തു താഴത്ത് സംവിധാനം ചെയ്യുന്ന ചിത്രം ടി.പി.യുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതോടൊപ്പം അദ്ദേഹത്തിന്റെ കൊലപാതകത്തിലെ ഗൂഢാലോചനയും വിഷയമാകുന്നുണ്ട്. ഇടവേള ബാബു, ശിവജി ഗുരുവായൂര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മാമുക്കോയ, രാഹുല്‍ … Continue reading "‘ടി.പി. അമ്പത്തൊന്നി’ന് തിങ്കളാഴ്ച ഒഞ്ചിയത്ത് തുടക്കമാവും"
        അഭിനയം നിറുത്തന്നതിനെ കുറിച്ച് താന്‍ ആലോചിച്ചിട്ടേയില്ലെന്ന് മംമ്ത മോഹന്‍ദാസ്. താന്‍ അഭിനയം നിറുത്തുന്നതായി ഓണ്‍ലൈന്‍ സൈറ്റുകളില്‍ പ്രചരിച്ച വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അവര്‍. അനാരോഗ്യം മൂലം മംമ്ത അഭിനയത്തോട് വിട പറയുന്നു എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് മംമ്ത വാര്‍ത്ത നിഷേധിച്ചത്. ”അതൊരു വ്യാജവാര്‍ത്തയാണ്. സംപ്രേക്ഷണം തുടങ്ങാനിരിക്കുന്ന ഒരു ചാനലിന്റെ ട്രയല്‍ റണ്‍മാത്രമായിരുന്നു ഇത്. ഈ ഒരൊറ്റ വാര്‍ത്തകൊണ്ടുതന്നെ അവര്‍ക്ക് കിട്ടേണ്ടത് കിട്ടി. മംമ്ത പറഞ്ഞു. അര്‍ബുദരോഗം മൂലം … Continue reading "അഭിനയം തുടരും: മംമ്ത"
        കുഞ്ചാക്കോ ബോബന്റെ ‘ലോ പോയന്റ്’ 28ന് തിയറ്ററുകളിലേക്ക്. നമിത പ്രമോദാണ് നായിക. ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’ എന്ന ചിത്രത്തിനുശേഷം ഇരുവരും ജോഡികളാകുന്ന ചിത്രം കൂടിയാണിത്. അഭിഭാഷകന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കിട്ടുന്ന കേസുകള്‍ ജയിക്കാന്‍ എന്തും ചെയ്യാന്‍ തയാറുള്ള കഥാപാത്രമാണിത്. ഇയാളുടെ മുന്നിക്കേ് മായ എന്ന പെണ്‍കുട്ടിയുടെ കേസ് കടന്നുവരുന്നതാണ് വഴിത്തിരിവ്. നമിതയാണ് മായയാകുന്നത്. ജോയ് മാത്യൂ, സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, പി. ബാലചന്ദ്രന്‍, കൃഷ്ണ, പ്രവീണ, … Continue reading "‘ലോ പോയന്റില്‍’ കുഞ്ചാക്കോ ബോബന്‍"
    ‘ദി ബാഡ് ഗേള്‍’ എന്ന സിനിമയിലൂടെ ഒരു ബോളിവുഡ് റാണി കൂടി മലയാളത്തിലെത്തുന്നു. ബോളിവുഡിലെ ഹോട്ട് സെന്‍സേഷനായ ഷെര്‍ലിന്‍ ചോപ്രയാണ്മലയാളത്തില്‍ യുവ ഹൃദയങ്ങളുടെ മനംകവരാനെത്തുന്നത്. ‘മിസ് ലേഖാ തരൂര്‍ കാണുന്നത്’ എന്ന ചിത്രത്തിനു ശേഷം ഷാജിയെം സംവിധാനം ചെയ്യുന്ന ‘ദി ബാഡ് ഗേള്‍’ എന്ന സിനിമയില്‍ ടൈറ്റില്‍ റോളിലാണ് ഷെര്‍ലിന്‍ ചോപ്ര എത്തുക. ഷാ പ്രൊഡക്ഷന്‍സ് ബംഗളൂരുവിന്റെ ബാനറില്‍ സലീം ഷായാണ് ബാഡ്‌ഗേള്‍ നിര്‍മ്മിക്കുന്നത്. മലയാളത്തിലും തമിഴിലുമായാണ് ‘ദി ബാഡ് ഗേള്‍’ ഒരുക്കുന്നത്.
        മുംബൈ : ബോളിവുഡ് വെറ്ററന്‍ നടി നന്ദന (75) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ഹൃദയാഘത്തെതുടര്‍ന്നായിരുന്നു മുംബൈയിലെ വെര്‍സോവയിലുള്ള വസതിയിലാണ് അന്ത്യം. മറാത്തി നടനും സംവിധായകനുമായ വിനായക് ദാമോധര്‍ കര്‍ണാടകിയുടെ മകളാണ് നന്ദ. പിതാവിന്റെ മരണത്തെതുടര്‍ന്നുണ്ടായ കടബാധ്യതകളില്‍ നിന്ന് കുടുംബത്തെരക്ഷപെടുത്താനാണ് നന്ദന സനിമാ അഭിനയം തുടങ്ങിയത്. ബാലതാരമായാണ് സിനമയില്‍ എത്തിയത്. അമ്മാവന്‍ വി ശാന്താറാമിന്റെ തൂഫാന്‍ ഓര്‍ ദിയ എന്ന സിനിമയാണ് നന്ദയുടെ ആദ്യ ചിത്രം. 1992 ല്‍ മന്‍മോഹന്‍ ദേശായിക്കൊപ്പം ഒരുമിച്ച് … Continue reading "ബോളിവുഡ് നടി നന്ദ അന്തരിച്ചു"

LIVE NEWS - ONLINE

 • 1
  10 mins ago

  ആലപ്പുഴയില്‍ വാഹനാപകടം; മൂന്നു കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

 • 2
  11 hours ago

  കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 • 3
  13 hours ago

  നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

 • 4
  14 hours ago

  ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

 • 5
  17 hours ago

  ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

 • 6
  18 hours ago

  മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

 • 7
  20 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 8
  21 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 9
  21 hours ago

  കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര