Tuesday, November 20th, 2018

      ‘ലൈല ഓ…ലൈല’ എന്ന ജോഷി ചിത്രത്തില്‍ മോഹന്‍ ലാലിന്റെ നായികയായി അമലപോള്‍. ജോഷിയുടെ തന്നെ റണ്‍ ബേബി റണ്‍ എന്ന സിനിമക്കു ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. തിരക്കഥാകൃത്ത് സുരേഷ് നായരാണ് രചന നിര്‍വഹിക്കുന്നത്. കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം ഫൈന്‍കട്ട്‌സ് എന്റര്‍ടെയ്ന്‍മെന്റാണ് നിര്‍മ്മിക്കുക. ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരികരിച്ചിട്ടുണ്ട്. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.

READ MORE
      ലാഹോര്‍: പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും റിലീസ് ചെയ്യുന്നതിനും ലാഹോര്‍ ഹൈക്കോടതി നിയന്ത്രണമേര്‍പ്പെടുത്തി. പാക് ടി.വി. ടോക്ക്‌ഷോ അവതാരകന്‍ മുബഷിര്‍ ലുക്മാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാലവിധി. മുന്‍ സിനിമാനിര്‍മാതാവായ ലുക്മാന്‍ ഇന്ത്യാവിരുദ്ധ നിലപാടുകള്‍ക്ക് പ്രശസ്തനാണ്. പൂര്‍ണമായും ഇന്ത്യയില്‍ ചിത്രീകരിക്കുകയും ഇന്ത്യക്കാരന്‍ സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്യുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ പാകിസ്താനിലെ നിയമം അനുവദിക്കുന്നില്ലെന്ന് ലുക്മാന്‍ ഹര്‍ജിയില്‍ പറയുന്നു. മുന്‍ പാക് പ്രസിഡന്റ് പര്‍വെസ് മുഷറഫ് 2006ല്‍ നിയമങ്ങള്‍ ഇളവുചെയ്തതിനെത്തുടര്‍ന്ന് ഇന്ത്യന്‍ സിനിമകള്‍ പാകിസ്താനില്‍ വന്‍തോതില്‍ … Continue reading "പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്ക്"
    മുംബൈ: തെന്നിന്ത്യന്‍ നടി ശ്രുതിഹാസനു നേരേ വധശ്രമം. ശ്രുതിയുടെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇന്നലെ രാവിലെ ഒമ്പതരക്കാണ് സംഭവം. കോളിംഗ് ബെല്‍ ശബ്ദിക്കുന്നതുകേട്ടു വാതില്‍ തുറന്ന ശ്രുതിയെ അപരിചിതന്‍ ആക്രമിക്കുകയായിരുന്നു. ഈ സമയം ശ്രുതി തനിച്ചായിരുന്നവീട്ടില്‍. വാതില്‍ തുറന്നയുടന്‍ ശ്രുതിയുടെ കഴുത്തിനു കുത്തിപ്പിടിച്ച് അക്രമി അപ്പാര്‍ട്‌മെന്റിനുള്ളിലേക്കു കയറി. കഴുത്തുഞെരിച്ചു കൊല്ലാനായിരുന്നു ശ്രമം. അക്രമിയുടെ വയറ്റില്‍ തൊഴിച്ചുകൊണ്ടു ശ്രുതി നടത്തിയ പ്രത്യാക്രമണത്തില്‍ ഇയാള്‍ പതറിപ്പോയി. പിടിവലിയില്‍ അക്രമിയുടെ കൈ വാതിലിനിടയില്‍ കുരുങ്ങി. പിന്നീട് ഇയാള്‍ ഓടി രക്ഷപ്പെടുകയും … Continue reading "നടി ശ്രുതിഹാസനു നേരേ വധശ്രമം"
        ബോളിവുഡ് നടന്‍ ഋത്വിക് റോഷന് തമിഴില്‍ അഭിനയിക്കാന്‍ മോഹം. തന്റെ പുതിയ ചിത്രമായ കൃഷ് 3യുടെ വിജയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഋത്വിക് തന്റെ തമിഴ് മോഹം തുറന്നു പറഞ്ഞത്. കൃഷ് 3 സിനിമയ്ക്ക് തമിഴ്‌നാട്ടില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. ചിത്രത്തിന് തമിഴ് പ്രേക്ഷകര്‍ നല്‍കിയ സ്വീകരണം എനിക്ക് ലഭിച്ച് അംഗീകാരമാണ്. അതിനാല്‍ തന്നെ നിങ്ങള്‍ എന്നിലേക്ക് ചൊരിഞ്ഞ സ്‌നേഹത്തിന് പകരമായി ഒരു തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. ഒരു മുഴുവന്‍ … Continue reading "ഋഥിക്കിന്റെ തമിഴ് മോഹം പൂവണിയുമോ?"
        സാഹസികത നിറഞ്ഞ അഭിനയ മുഹൂര്‍ത്തങ്ങള്‍ തന്മയത്വത്തോടെ അഭ്രപാളികളിലൊതുക്കി മലയാളിയുടെ താരസങ്കല്‍പങ്ങള്‍ക്ക് വീര പരിവേഷം നല്‍കിയ അനശ്വര നടന്‍ ജയന്റെ ഓര്‍മകള്‍ക്ക് ശനിയാഴ്ച 33 വര്‍ഷം പൂര്‍ത്തിയാകുന്നു. മൂന്ന് ദശാബ്ദം മുമ്പ് ചെന്നൈക്കടുത്ത് ഷോളവാരത്ത് ‘കോളിളക്കം’ സിനിമയിലെ സാഹസികരംഗം ചിത്രീകരിക്കുന്നതിനിടെ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ആരാധകവൃന്ദം ഇന്നും നെഞ്ചേറ്റുന്ന ജയന്‍ വിട പറഞ്ഞത്. സാഹസികത നിറഞ്ഞ അഭിനയമുഹൂര്‍ത്തങ്ങളെ എന്നും താലോലിച്ച അതുല്യ നടന്റെ ജീവന്‍ തട്ടിയെടുത്തതും അതിസാഹസികതയായിരുന്നു. അങ്ങാടിയിലെ അഭ്യസ്ത വിദ്യനായ ചുമട്ടുതൊഴിലാളിയുടെ നാവില്‍ … Continue reading "നടന്‍ ജയന്റെ ഓര്‍മകള്‍ക്ക് നാളെ 33 വര്‍ഷം"
      കോഴിക്കോട്: നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്‍(56) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നൂറിലധികം സിനിമകളില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ചിരപരിചിതനാണ് അഗസ്റ്റിന്‍. ദേവാസുരം, സദയം, ആറാം തമ്പുരാന്‍, ചന്ദ്രലേഖ, ഇന്ത്യന്‍ റുപ്പി തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകള്‍. ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടറിലാണ് ഏറ്റവും അവസാനം അഭിനയിച്ചത്. ഹാന്‍സിയാണ് ഭാര്യ: എല്‍സമ്മ. മക്കള്‍: നടി ആന്‍ആഗസ്റ്റിന്‍, ജിത്തു.  
      ശ്രീനാഥ് രാജേന്ദ്രന്റെ കൂതറയില്‍ മോഹന്‍ലാല്‍ വ്യത്യസ്ത രൂപത്തില്‍ അതിഥിതാരമായി എത്തുന്നു. മുടി നീട്ടി വളര്‍ത്തി താടിയോട് കൂടിയുള്ള ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ കുതറയില്‍ പ്രത്യക്ഷപ്പെടുന്നത്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസില്‍ താടിയും മുടിയും നീട്ടിവളര്‍ത്തിയെത്തിയ മമ്മൂട്ടിയുടെ ഗെറ്റപ്പിനോട് സാമ്യപ്പെടുത്താവുന്നതാണ് ലാലിന്റെ പുതിയ ലുക്ക്. ഭരത്, ടൊവീനോ, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
    ഫരീദാബാദ്: സിനിമയില്‍ അഭിനയിച്ചാല്‍ കൊല്ലുമെന്ന് പിതൃസഹോദരനും പുത്രന്‍മാരും ഭീഷണി മുഴക്കുന്നതായി ബോളിവുഡ് താരവും ഫാഷന്‍ ഡിസൈനറുമായ നികുഞ്ജ് മുകുള്‍. ഇക്കാര്യത്തില്‍ പിതാവിന്റെ മൂത്ത സഹോദരന്‍ മഹാവീര്‍ പ്രസാദ്, മകന്‍ അമിത് എന്നിവര്‍ക്കെതിരേ ഫരീദാബാദിലെ സെക്ടര്‍ 7 പോലീസ് സ്‌റ്റേഷനില്‍ നികുഞ്ജ് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ തന്നെ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ബോളിവുഡിലേക്ക് പോകാതിരിക്കാന്‍ മകളെ പീഡിപ്പിക്കാന്‍ പിതാവ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. തുടക്കത്തില്‍ താന്‍ ഈ രംഗത്തേക്ക് … Continue reading "സിനിമയില്‍ അഭിനയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: നികുഞ്ജ് മുകുള്‍"

LIVE NEWS - ONLINE

 • 1
  59 mins ago

  അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

 • 2
  2 hours ago

  ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

 • 3
  5 hours ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 4
  7 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 5
  8 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 6
  8 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 7
  9 hours ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 8
  10 hours ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 9
  10 hours ago

  ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി