Wednesday, January 23rd, 2019

    മലയാളസിനിമയിലെ എക്കാലത്തെയും വലിയ പണംവാരിപ്പടമായി മാറിയ ദൃശ്യത്തിന്റെ തമിഴ് പതിപ്പില്‍ അഭിനയിക്കുന്നതിനായി കമല്‍ഹാസന് 20 കോടി രൂപ. ചിത്രത്തിന്റെ നിര്‍മാതാക്കളായ സുരേഷ് ബാലാജിയും ശ്രീപ്രിയയും കമലഹാസനുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. കണക്കു നോക്കിയാല്‍ ഒരു ദിവസം 40 ലക്ഷമാണ് കമലിന്റെ പ്രതിഫലം. ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് തന്നെയാണെന്നതാണ് ഇതിന്റെ പ്രത്യേകത. വൈഡ് ആങ്കിള്‍ ക്രിയേഷന്‍സും സുരേഷ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ദൃശ്യത്തിന്റെ തമിഴ് പതിപ്പ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രില്‍ മാസം ആരംഭിക്കും. … Continue reading "കമലിന് 50 ദിവസത്തേക്ക് 20 കോടി രൂപ"

READ MORE
      പത്മരാജന്റെ ‘കൂടെവിടെ’ ഹിന്ദിയിലേക്ക്. 1983ല്‍ ആണ് കൂടെവിടെയെന്ന മലയാളം സിനിമ ഇറങ്ങിയത്. മമ്മൂട്ടിയായിരുന്നു നായകന്‍. സുഹാസിനി, റഹ്മാന്‍ തുടങ്ങിയവരായിരുന്നു അതിലെ മറ്റ് താരങ്ങള്‍. ഹിന്ദി പതിപ്പ് ബിജോയ് നമ്പ്യാറാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുമെന്നാണ് ആദ്യ വാര്‍ത്തകള്‍. മമ്മൂട്ടി മലയാളത്തില്‍ അവതരിപ്പിച്ച നായകവേഷത്തിലാണ് പൃഥ്വി എത്തുക. ഇക്കാര്യം ഒരഭിമുഖത്തില്‍ പൃഥ്വി തന്നെ സൂചിപ്പിച്ചിരുന്നു. ഹിന്ദിയില്‍ ‘സെയ്ത്താന്‍’, ‘ഡേവിഡ്’ എന്നീ ചിത്രങ്ങള്‍ മുമ്പ് മലയാളിയായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്തിട്ടുണ്ട്. പൃഥ്വിരാജ് ഇതിനുമുമ്പ് … Continue reading "കൂടെവിടെ ഹിന്ദിയിലേക്ക്"
        പിയ ബാജ്‌പേയി വീണ്ടും മലയാളത്തിലേക്ക്. ഹാഷിം മരിക്കാര്‍ സംവിധാനം ചെയ്യുന്ന കേള്‍വി എന്ന ചിത്രത്തിലെ നായികവേഷമാണ് പിയക്ക്. മരിക്കാര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മനോജ്. കെ ജയന്‍, ശ്വേത മേനോന്‍, ക്രിഷ്, ടിനി ടോം, ശ്രുതി ലക്ഷ്മി, ശ്രീജിത്ത് വിജയ് തുടങ്ങിയ താരനിരയുണ്ട്. തിരക്കഥാകൃത്തായ മയൂഖ മേനോന്‍ എന്ന കഥാപാത്രമായാണ് ശ്വേത മേനോന്‍ അഭിനയിക്കുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന കേള്‍വി ഒരു കാമ്പസ് സസ്‌പെന്‍സ് ത്രില്ലറാണ്. മാസ്‌റ്റേഴ്‌സിന് ശേഷമാണ് പിയ വീണ്ടും … Continue reading "‘കേള്‍വിയില്‍ പിയ ബാജ്‌പേയി’"
        ആര്‍. ശരത് സംവിധാനം ചെയ്യുന്ന ‘ബുദ്ധന്‍ ചിരിക്കുന്നു’ എന്ന സിനിമയിലൂടെ ഇന്ദ്രന്‍സ് ചാപ്ലിനാകുന്നു. ചാപ്ലിനാകാന്‍ കൊതിക്കുന്ന ഹാസ്യ നടന്റെ അനുഭവങ്ങളണ് സിനിമയുടെ പ്രമേയം. ഇന്ദ്രഗുപ്തല്‍ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. ചാപ്ലിന്റെ ജീവിതം അനുകരിക്കാനും ചാപ്ലിനാകാനും ശ്രമിക്കുന്ന ഇന്ദ്രഗുപ്തന്‍ തന്റെ ജീവിതത്തിലൂടെ പ്രേക്ഷകനെ രസകരമായ അനുഭവങ്ങളിലേക്ക് ആനയിക്കുന്നു. ചെറുതും വലുതുമായി എത്രയോ വേഷങ്ങളില്‍ എത്തിയെങ്കിലും ഇപ്പോള്‍ കിട്ടിയ വേഷത്തില്‍ അത്യാഹ്ലാദത്തിലാണ് ഇന്ദ്രന്‍സ്. 1914ല്‍ സിനിമയില്‍ അഭിനയിച്ചുതുടങ്ങിയ ചാപ്ലിനെ സിനിമയിലൂടെ ആദരിക്കാനാണ് സംവിധായകന്റെ … Continue reading "ചാര്‍ലി ചാപ്ലിനായി ഇന്ദ്രന്‍സ്"
  വയനാടിന്റെ ഹരിതശോഭയില്‍പുതിയ സിനിമയൊരുങ്ങുന്നു. ശരത് ചന്ദ്രന്‍ വയനാടാണ് സംവിധായകന്‍. ഗോത്ര പെണ്‍കുട്ടിയുടെ കഥയാണ് വയനാടിന്റെ ഗ്രാമീണ ഭംഗി പശ്ചാത്തലമാക്കി ചിത്രീകരിക്കുന്നത്. ‘കുയില്‍’ എന്നു പേരിട്ടിട്ടുള്ള സിനിമ വയനാടിന്റെ വിവിധ ഭാഗങ്ങളിലായി 15മുതല്‍ ചിത്രീകരണം തുടങ്ങും. വയനാടിന്റെ വനഭംഗിയും ഗ്രാമഭംഗിയും ഒട്ടും ചോരാതെ പകര്‍ത്തുന്ന കുയിലില്‍ നായികാ നായകന്‍മാരാകുന്നത് പുതുമുഖങ്ങളാണ്. കുയില്‍ എന്ന പെണ്‍കുട്ടിയുടെ അച്ഛനായി ശ്രീനിവാസനാണ് വേഷമിടുന്നത്. ഭൂസമരത്തില്‍ വെടിയേറ്റു വീണയാളായാണ് ശ്രീനിവാസന്‍. ഉദയനാണ് താരത്തിന് ശേഷം അച്ഛന് വേണ്ടി മകന്‍ പാടുന്നു എന്ന പ്രത്യേകതയും … Continue reading "വയനാടന്‍ ഭംഗിയില്‍ ‘ കുയില്‍ ‘ ഒരുങ്ങുന്നു"
          പെണ്‍തെയ്യത്തിന്റെ കഥ പറയുന്ന ചായില്യം നാളെ തിയറ്ററുകളിലേക്ക്. മനോജ് കാന ജനകീയ കൂട്ടായ്മയില്‍ ഒരുക്കിയ ചിത്രമാണിത്. അമ്മ അറിയാന്‍ എന്ന ജോണ്‍ എബ്രാഹം ചിത്രത്തിന് ശേഷം പൂര്‍ണമായും ജനങ്ങളുടെ സഹകരണത്തോടെ ഒരുക്കിയ ചിത്രമാണ് ചായില്യം. നായകനില്ലാത്ത ഈ ചിത്രത്തില്‍ അനുമോളാണ് നായിക. തെയ്യത്തിന്റെ സങ്കല്‍പത്തെ ആധാരമാക്കി ഒരു വിധവയുടെ ജീവിതം ആവിഷ്‌കരിക്കുന്നതാണ് ചിത്രം. എം ആര്‍ ഗോപകുമാര്‍, ജിജോയ് പി ആര്‍, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. … Continue reading "പെണ്‍തെയ്യത്തിന്റെ കഥ പറഞ്ഞ് ചായില്യം"
      പ്രമുഖ തെന്നിന്ത്യന്‍ താരം ശ്രുതിഹാസന്‍ മലയാളത്തിലേക്ക്. ആര്‍ട്ട് സിനിമകളിലൂടെ സിനിമയില്‍ പേര് എഴുതിചേര്‍ത്ത പ്രകാശ് ബരെ ഒരുക്കുന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് ശ്രുതിഹാസന്‍ മലയാള സിനിമയിലേക്ക് ചുവട് വെയ്ക്കുന്നത്. ഫഹദാഫാസിലാണ് ചിത്രത്തിലെ നായകന്‍ നിവിന്‍ വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊച്ചി, ലോസ് വേഗാസ്, നേപ്പാള്‍ എന്നിവിടങ്ങളിലായിട്ടാകും ചിത്രത്തിന്റെ ചിത്രീകരണം. 1990 ല്‍ മണിരത്‌നത്തിന്റെ അഞ്ജലിയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ശ്രുതി 2009 ല്‍ ബോളിവുഡ് ചിത്രമായ ലക്കിലൂടെ നായികയായി അരങ്ങേറി. എന്തായാണ് സിനിമാ ഇതിഹാസമായ … Continue reading "ശ്രുതിഹാസന്‍ മലയാളത്തിലേക്ക്"
        മീരാ ജാസ്മിനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ‘ഇതിനുമപ്പുറം’ ചിത്രീകരണം ആരംഭിച്ചു. ആഗ്‌ന മീഡിയായുടെ ബാനറില്‍ നവാഗതനായ മനോജ് ആലുങ്കല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിയാസ് ഖാന്‍ നായകനാകുന്നു. സിദ്ധിഖ്, ലാലു അലക്‌സ്, ടോണി, വിജയകുമാര്‍, കലാശാല ബാബു, നാരായണന്‍കുട്ടി, വാഴൂര്‍ രാജന്‍, ലക്ഷ്മിപ്രിയ, സോന നായര്‍, കുളപ്പുള്ളി ലീല, മീനാ ഗണേശ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികാപ്രാധാന്യമുള്ള ഈ ചിത്രത്തില്‍ മീരാ ജാസ്മിന്‍ രുക്മിണി എന്ന കയര്‍ ത്തൊഴിലാളിയായി അഭിനയിക്കുന്നു. … Continue reading "‘ഇതിനുമപ്പുറത്തില്‍’ മീരയും റിയാസ് ഖാനും"

LIVE NEWS - ONLINE

 • 1
  4 hours ago

  ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

 • 2
  7 hours ago

  ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

 • 3
  9 hours ago

  മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

 • 4
  11 hours ago

  സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

 • 5
  11 hours ago

  പരിശീലനവും ബോധവല്‍കരണവും വേണം

 • 6
  12 hours ago

  പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

 • 7
  13 hours ago

  മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

 • 8
  14 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

 • 9
  14 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍