Tuesday, September 25th, 2018

മലപ്പുറം: കോട്ടയ്ക്കലില്‍ വീട് ലഭിക്കാന്‍ പലതവണ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയും കുത്തിയിരിപ്പുസമരം നടത്തുകയുംചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍. കോഴിച്ചെനയില്‍ ദേശീയപാതയോരത്തെ കണ്ടന്‍ചിനയില്‍ താമസിക്കുന്ന മുരളീധരനെ(30)യാണ് ഇന്നലെഉച്ചക്ക് കണ്ടന്‍ചിനയിലെ മൈതാനത്തിലുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ടന്‍ചിനയ്ക്കടുത്തുള്ള പീടികത്തിണ്ണയിലാണ് തമിഴ്‌നാട് സ്വദേശിയായ മുരളീധരനും കുടുംബവും താമസിക്കുന്നത്. ഏതെങ്കിലും ഭവനനിര്‍മാണപദ്ധതികളില്‍ ഉള്‍പ്പെടുത്തി വീടുതരണമെന്ന ആവശ്യവുമായി മുരളീധരന്‍ പലതവണ തെന്നല ഗ്രാമപ്പഞ്ചായത്തിനെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ നിലപാടുകളൊന്നും ലഭിക്കാത്തതിനാല്‍ നിരാശനായ മുരളീധരന്‍ ദിവസങ്ങള്‍ക്കുമുന്‍പ് കുടുംബത്തോടൊപ്പം പഞ്ചായത്ത് ഓഫീസിനുമുന്നില്‍ കുത്തിയിരിപ്പുസമരം നടത്തിയിരുന്നു. ഇതേക്കുറിച്ച് ഇയാള്‍ … Continue reading "യുവാവ് തൂങ്ങിമരിച്ച നിലയില്‍"

READ MORE
കോണ്‍ഗ്രസിന്റെ പതാകക്കു മുകളിലായാണ് ലീഗ് പതാക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരില്‍ നിന്ന് സംസ്ഥാന പോലീസ് മേധാവി നിയമോപദേശം തേടിയിരുന്നു.
മലപ്പുറം: എടക്കര കരിയംമുരിയം വനത്തില്‍നിന്ന് തേക്ക് മുറിച്ച് കടത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍. നാരോക്കാവ് കരിമ്പക്കുന്നന്‍ ഫൈസല്‍ ബാബു(36)ആണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. 2017 നവംബറില്‍ നാരോക്കാവ് റിസര്‍വ് വനത്തില്‍നിന്ന് മൂന്ന് തേക്ക് മുറിച്ച് കടത്താന്‍ ശ്രമിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. സംഭവത്തില്‍ നാരോക്കാവ് കരിപ്പോട്ടില്‍ സല്‍മാന്‍ ഫാരിസ്, തൊണ്ടിയില്‍ സുനീര്‍ എന്നിവരെ നവംബറില്‍തന്നെ പിടികൂടിയിരുന്നു. മുറിച്ച മരങ്ങള്‍ കുരുടിത്തോടിന്റെ കരയില്‍ സൂക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തിനുശേഷം ഫൈസല്‍ ബാബു ഒളിവിലായിരുന്നു. മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കിയ … Continue reading "തേക്ക് മുറിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍"
ബത്തേരി: കര്‍ണാടകയില്‍നിന്ന് കഞ്ചാവ് കടത്തിയ യുവാവ് എക്‌സൈസ് പിടിയിലായി. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി മുരിങ്ങയില്‍പൊയില്‍ പ്രിന്‍സ്(30) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കേരളകര്‍ണാടക അതിര്‍ത്തിയായ മുത്തങ്ങ തകരപ്പാടിയില്‍ എക്‌സൈസ് ബത്തേരി റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. കര്‍ണാടക ആര്‍ടിസി ബസില്‍ കോഴിക്കോട്ടേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവരികയായിരുന്നു പ്രിന്‍സ്. ഇയാള്‍ കോഴിക്കോട് ടൗണിലെ കഞ്ചാവ് വില്‍പനക്കാരനാണെന്നും വയനാട്, കോഴിക്കോട് ജില്ലകളില്‍ നിരവധി കേസുകളിലെ പ്രതിയാണെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. … Continue reading "250 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി"
എസ്‌ഐക്കെതിരെ നേരത്തേ പോക്‌സോ ചുമത്തിയിരുന്നു.
മലപ്പുറം: പരപ്പനങ്ങാടിയില്‍ അതിര്‍ത്തിതര്‍ക്കത്തിനിടെ കുഴഞ്ഞുവീണ് മരിച്ചുവെന്ന് കരുതിയ സംഭവം മര്‍ദനംമൂലമാണെന്ന് തെളിഞ്ഞു. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചിലെ അമ്പളംകടവത്ത് കുഞ്ഞാവ(61)യുടെ മരണമാണ് മര്‍ദനംമൂലമുണ്ടായ ഹൃദയസ്തംഭനമാണെന്ന് വ്യക്തമായത്. ഇത്‌സംബന്ധിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ സംഭവത്തില്‍ പ്രതിയായ ചെട്ടിപ്പടി മമ്മാലിന്റെ പുരക്കല്‍ അബ്ദുള്‍സലാ(30)മിനെ പരപ്പനങ്ങാടി അഡീഷണല്‍ എസ്‌ഐ ടിപി അനില്‍കുമാര്‍ അറസ്റ്റുചെയ്തു. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതിര്‍ത്തിതര്‍ക്കത്തിനിടെയായിരുന്നു മരണം. തിരൂര്‍ മങ്ങാട് ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയവെയാണ് സലാമിനെ അറസ്റ്റുചെയ്തത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
മലപ്പുറം: ബസില്‍ കയറുന്നതിനിടെ കുഞ്ഞിന്റെ വള കവര്‍ന്ന കേസില്‍ രണ്ടു തമിഴ്‌നാട് സ്വദേശിനികള്‍ കൊണ്ടോട്ടിയില്‍ അറസ്റ്റിലായി. പൊള്ളാച്ചി സ്വദേശികളായ കൗസല്യ(23), മണിയമ്മ(37) എന്നിവരാണ് അറസ്റ്റിയത്. പ്രധാന പ്രതിയെന്ന് കരുതുന്ന സ്ത്രീയെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കൊണ്ടോട്ടി സ്റ്റാന്‍ഡില്‍നിന്നും മലപ്പുറത്തേക്കുള്ള ബസില്‍ കയറുന്നതിനിടെ ആക്കോട് സ്വദേശിനിയുടെ തോളില്‍ കിടന്നിരുന്ന കുഞ്ഞിന്റെ അരപ്പവന്‍ വള മോഷ്ടിച്ചെന്നാണു കേസ്. കൊണ്ടോട്ടിയില്‍ മറ്റൊരു ബസില്‍ സ്ത്രീകളെ കണ്ടതിനെത്തുടര്‍ന്ന് ബസ് സ്റ്റാന്‍ഡ് ജീവനക്കാരന്‍ ഒകെ മുഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ തടഞ്ഞുവച്ച് … Continue reading "കുഞ്ഞിന്റെ വള കവര്‍ന്ന കേസില്‍ രണ്ടു തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  6 hours ago

  സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

 • 2
  8 hours ago

  ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

 • 3
  9 hours ago

  ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

 • 4
  12 hours ago

  തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

 • 5
  13 hours ago

  സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

 • 6
  14 hours ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 7
  15 hours ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 8
  15 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 9
  15 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു