Monday, September 24th, 2018

മലപ്പുറം: വളാഞ്ചേരി ഇരിമ്പിളിയം മങ്കേരിയില്‍ റോഡരികില്‍ പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച നിലയില്‍ രണ്ടു ലോഡ് മണല്‍ വളാഞ്ചേരി പൊലീസ് കണ്ടെത്തി. ഇന്നലെ വെളുപ്പിനു പട്രോളിങ്ങിനിടെ വളാഞ്ചേരി എസ്എച്ച്ഒ ഐപി പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മണല്‍ കണ്ടെത്തിയത്. മണല്‍ചാക്കുകള്‍ കഞ്ഞിപ്പുരയിലെ സിഐ ഓഫിസ് വളപ്പിലേക്കു മാറ്റി. ഇന്നു തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

READ MORE
മലപ്പുറം: മഞ്ചേരിയില്‍ അനധികൃത മണല്‍ കടത്തു കേസില്‍ രണ്ട് ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ അറസ്റ്റിലായി. അരീക്കോട് പൂവത്തിക്കല്‍ കുരക്കലമ്പാട് മഠത്തില്‍ സുഹൈര്‍(24), എടവണ്ണ കല്ലിടുമ്പ് വലിയ പീടിയേക്കല്‍ റനീസ്(34) എന്നിവരെയാണ് മഞ്ചേരി എസ്‌ഐ ജലീല്‍ കറുത്തേടത്തും സംഘവും അറസ്റ്റ് ചെയ്തത്. മഞ്ചേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് ഉരുള്‍പൊട്ടലുണ്ടായി 14 പേര്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഉത്തരവ്.
തിരൂര്‍: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്രചെയ്യവേ റോഡിലെ കുഴിയില്‍വീണ് ഭാര്യ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പ്രതിയാക്കി പോലീസ് കേസെടുത്തു. മരിച്ച ഷാജിതയുടെ ഭര്‍ത്താവ് മംഗലം പട്ടണംപടി സ്വദേശി മുളക്കല്‍ അബ്ദുള്‍ഗഫൂറിനെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ മരിച്ച യുവതിയുടെ സഹോദരന്‍ പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. തിരൂര്‍ചമ്രവട്ടം റോഡില്‍ ഷാജിത ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ റോഡിലുള്ള കുഴിയില്‍ ബൈക്ക് ചാടി റോഡില്‍ തെറിച്ചുവീണ് പരിക്കേറ്റ് മരിച്ചുവെന്നാണ് പോലീസിന് മൊഴിനല്‍കിയത്. എന്നാല്‍ പോലീസിന്റെ എഫ്‌ഐആറില്‍ ഭര്‍ത്താവ് അശ്രദ്ധമായും ജാഗ്രതയില്ലാതെയും മോട്ടോര്‍സൈക്കിള്‍ ഓടിച്ച് … Continue reading "കുഴിയില്‍വീണ് വീട്ടമ്മ മരിച്ച സംഭവം; പോലീസിനെതിരെ പരാതി"
കോഴിക്കോട് മൂന്നുമരണം, 11 പേരെ കാണാനില്ല, കണ്ണൂരില്‍ ഉച്ചതിരിഞ്ഞ് സ്‌കൂളുകള്‍ക്ക് അവധി.
വയനാട്ടില്‍ മരണം കടപുഴകി വീണും മണ്ണിടിഞ്ഞും ഗതാഗതം സ്തംഭിച്ചു
പോലീസും അഗ്‌നിശമനസേനയും തെരച്ചില്‍ തുടരുകയാണ്.
മലപ്പുറം: കോട്ടയ്ക്കലില്‍ വീട് ലഭിക്കാന്‍ പലതവണ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയും കുത്തിയിരിപ്പുസമരം നടത്തുകയുംചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍. കോഴിച്ചെനയില്‍ ദേശീയപാതയോരത്തെ കണ്ടന്‍ചിനയില്‍ താമസിക്കുന്ന മുരളീധരനെ(30)യാണ് ഇന്നലെഉച്ചക്ക് കണ്ടന്‍ചിനയിലെ മൈതാനത്തിലുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ടന്‍ചിനയ്ക്കടുത്തുള്ള പീടികത്തിണ്ണയിലാണ് തമിഴ്‌നാട് സ്വദേശിയായ മുരളീധരനും കുടുംബവും താമസിക്കുന്നത്. ഏതെങ്കിലും ഭവനനിര്‍മാണപദ്ധതികളില്‍ ഉള്‍പ്പെടുത്തി വീടുതരണമെന്ന ആവശ്യവുമായി മുരളീധരന്‍ പലതവണ തെന്നല ഗ്രാമപ്പഞ്ചായത്തിനെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ നിലപാടുകളൊന്നും ലഭിക്കാത്തതിനാല്‍ നിരാശനായ മുരളീധരന്‍ ദിവസങ്ങള്‍ക്കുമുന്‍പ് കുടുംബത്തോടൊപ്പം പഞ്ചായത്ത് ഓഫീസിനുമുന്നില്‍ കുത്തിയിരിപ്പുസമരം നടത്തിയിരുന്നു. ഇതേക്കുറിച്ച് ഇയാള്‍ … Continue reading "യുവാവ് തൂങ്ങിമരിച്ച നിലയില്‍"

LIVE NEWS - ONLINE

 • 1
  3 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

 • 2
  5 hours ago

  സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

 • 3
  6 hours ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

 • 4
  10 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 5
  10 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 6
  12 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 7
  12 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  12 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 9
  12 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു