Tuesday, November 13th, 2018

മലപ്പുറം: ആനക്കയം പാലത്തില്‍ നിന്നും കടലുണ്ടിപ്പുഴയിലേക്ക് വലിച്ചെറിഞ്ഞ ഒന്‍പത് വയസുകാരനെ കണ്ടെത്താന്‍ ക്യാമറയുടെ സഹായത്തോടെ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലില്‍ കൂടി തിരച്ചില്‍ ആരംഭിച്ചു. പ്രളയത്തിനിടെ മൃതദേഹം കടലിലെത്തിക്കാണുമെന്നാണ് സംശയം. മുഹമ്മദ് ഷഹീനെ കാണാതായ സംഭവത്തില്‍ പിതൃ സഹോദരന്‍ എടയാറ്റൂര്‍ മക്കരത്തൊടി മുഹമ്മദ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ ആനക്കയം പാലത്തില്‍നിന്നും താഴേക്ക് വലിച്ചെറിഞ്ഞുവെന്ന മൊഴി ലഭിച്ചയുടനെ പാലത്തിന്റെ പരിസരങ്ങളിലെല്ലാം തിരച്ചില്‍ ആരംഭിച്ചതാണ്. ഒഴുക്കും വെള്ളവും കൂടുതലായതുകൊണ്ട് മുങ്ങല്‍ വിദഗ്ദ്ധര്‍ക്ക് പോലും പുഴയില്‍ ഇറങ്ങി തിരയാനായിട്ടില്ല. ഈ സാഹചര്യത്തില്‍ … Continue reading "മുഹമ്മദ് ഷഹീന്റെ മൃതദേഹം കണ്ടെത്താന്‍ പരിശോധന കടലിലേക്ക്"

READ MORE
മലപ്പുറം: ജില്ലയില്‍ പ്രളയ ദുരന്തത്തല്‍ 295 ആദിവാസി ഊരുകള്‍ തകര്‍ന്നു. ഊര്‍ങ്ങാട്ടിരി, ചാലിയാര്‍, പോത്തുകല്ല്, എടവണ്ണ, കരുവാരക്കുണ്ട് പഞ്ചായത്തുകളില്‍ നാശംവിതച്ച പേമാരിയിലും ഉരുള്‍പൊട്ടലിലും 11 വീട് പൂര്‍ണമായും 600 വീട് ഭാഗികമായും തകര്‍ന്നു. വെറ്റിലപ്പാറ വില്ലേജില്‍ അഞ്ചും ആഢ്യന്‍പാറയില്‍ ആറും വീടുകളുമാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. നെല്ലിയായി കോളനിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴ് പേര്‍ മരിച്ചു. 1541 പേരെയാണ് 20 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചത്. 800 പേരെ താമസിപ്പിച്ച ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറ ഗവ. ഹൈസ്‌കൂളാണ് മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ … Continue reading "മലപ്പുറം ജില്ലയില്‍ 295 ആദിവാസി ഊരുകള്‍ തകര്‍ന്നു"
മലപ്പുറം: ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വീട് വൃത്തിയാക്കാനെത്തിയ യുവാവിന് പാമ്പ്കടിയേറ്റു. തീരൂരങ്ങാടി താഴെ കൊളപ്പുറം എരണപ്പിലാക്കല്‍ കടവിന് സമീപത്തെ എടത്തിങ്ങല്‍ സമീറിനാണ്(29) പാമ്പ്കടിയേറ്റത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ പ്രളയത്തെ തുടര്‍ന്ന് വീടും പരിസരവും വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് സമീറിനെയും കുടുംബത്തെയും ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചിരുന്നു. വെള്ളം കുറഞ്ഞതിനെ തുടര്‍ന്നാണ് സമീര്‍ വീട് വൃത്തിയാക്കാന്‍ പുറപ്പെട്ടത്. ഇതിനിടെയാണ് പാമ്പു കടിയേറ്റത്.
മലപ്പുറം: പ്രളയക്കെടുതി അതിജീവിക്കാന്‍ കേരളത്തിന് തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ 3000 കിലോ അരി നല്‍കി രംഗത്ത്. എടപ്പാളിലെ പഴ വ്യാപാരി എന്‍എച്ച് സലാമിന്റെ കടയിലേക്ക് പഴം കൊണ്ടുവരുന്ന തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലുള്ള കര്‍ഷകരായ വിജയേന്ദ്രനും സംഘവുമാണ് ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായെത്തിയത്. കേരളത്തിലെ കെടുതികളെക്കുറിച്ച് അറിഞ്ഞ ഇവര്‍ സലാമുമായി ബന്ധപ്പെടുകയും 3000 കിലോ അരിയും പലവ്യഞ്ജനങ്ങളും തുണിത്തരങ്ങളും മറ്റും ഇന്നലെ രാവിലെ എടപ്പാളില്‍ എത്തിക്കുകയുമായിരുന്നു.
വെള്ളം ഇറങ്ങിയതിന് ശേഷം വീടിനകം ശുചീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു
24 മണിക്കൂറില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തിലുള്ള കാറ്റിനാണ് സാധ്യത.
മലപ്പുറം: നിലമ്പൂര്‍ താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് കലക്ടര്‍ അമിത് മീണ അറിയിച്ചു.

LIVE NEWS - ONLINE

 • 1
  9 hours ago

  പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

 • 2
  10 hours ago

  ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

 • 3
  11 hours ago

  കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

 • 4
  11 hours ago

  കെ.എം ഷാജിയുടെ അയോഗ്യത തുടരും

 • 5
  13 hours ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 6
  15 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 7
  15 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 8
  15 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 9
  16 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി