Wednesday, November 21st, 2018
ഖബറടക്കം ഇന്ന് വൈകിട്ട് നാലിന് കൊണ്ടോട്ടി താക്കിയാക്കല്‍ ജുമാ മസ്ജിദില്‍.
കരിപ്പൂര്‍: യാത്രക്കാരി ഷൂസിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 8.7 ലക്ഷം രൂപയുടെ 291.4 ഗ്രാം സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍നിന്നെത്തിയ മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണു പിടിയിലായത്. 2 ഷൂസുകള്‍ക്കുള്ളില്‍നിന്നും ലഭിച്ച അര കിലോഗ്രാം മിശ്രിതത്തില്‍നിന്ന് 291.4 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുക്കുകയായിരുന്നു.
തിരൂര്‍: മോഷണം ആരോപിച്ച് കെട്ടിയിട്ടതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വാട്‌സാപ് ഗ്രൂപ്പ് അഡ്മിന്‍ കൂടിയായ ഒരാള്‍ പിടിയില്‍. ഒന്‍പതാം പ്രതി കോട്ടയ്ക്കല്‍ കുറ്റിപ്പാല സ്വദേശി അബ്ദുല്‍ നാസര്‍(32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 28ന് പുലര്‍ച്ചെയാണ് മോഷണം ആരോപിച്ച് കുറ്റിപ്പാല ക്ലാരി പണിക്കര്‍പടിയിലെ പൂഴിത്തറ മുസ്തഫയുടെ മകന്‍ മുഹമ്മദ് സാജിദി(23)നെ കെട്ടിയിട്ടത്. ഈ ചിത്രങ്ങള്‍ അബ്ദുല്‍ നാസര്‍ അഡ്മിനായിട്ടുള്ള വാട്‌സാപ് ഗ്രൂപ്പിലൂടെയാണ് പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയെന്നും കേസിലെ ഒന്നാം പ്രതിയായ സഹീറാണ് ചിത്രങ്ങള്‍ … Continue reading "സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ച വാട്‌സാപ് ഗ്രൂപ് അഡ്മിന്‍ പിടിയില്‍"
മലപ്പുറം: നിലമ്പൂരില്‍ കഞ്ചാവ് കടത്തുന്നതിനിടെ നാലുപേര്‍ എക്‌സൈസിന്റെ പിടിയിലായി. ചോക്കാട് കാഞ്ഞിരംപാടം മനയില്‍ അബ്ദുല്‍ റഷീദ്(29), പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പാക്കത്ത് മുഹമ്മദ് സുഹൈല്‍(23), അരക്കുപറമ്പ് കുറ്റിപുളി മാന്തോണി ഷര്‍ഷാദ്(21), പാട്ടറ മുതുക്കുംപുറം പണലടി നൗഫല്‍(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താനുപയോഗിച്ച കാറും, ബൈക്കും പിടിച്ചെടുത്തു. റഷീദിന്റെ കാറില്‍നിന്നാണ് 11 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. ഷര്‍ഷാദാണ് ബൈക്കിന്റെ ഉടമ.
മലപ്പുറം: ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാതയില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തി. വാടാനാംകുറുശ്ശി, വല്ലപ്പുഴ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കു മധ്യേ നാലുമൂലയിലാണ് സംഭവം. രാജ്യറാണി എക്‌സ്പ്രസ് കടന്നു പോയതിന് തൊട്ടുപിന്നാലെയാണ് പാളത്തിലെ വിള്ളല്‍ കണ്ടെത്തിയത്. റെയില്‍വേ ട്രാക്കിനടുത്ത് താമസിക്കുന്ന കെട്ടിട നിര്‍മാണത്തൊഴിലാളിയായ തെച്ചിക്കാട്ടില്‍ ശങ്കരനാണ് വല്ലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍ വിവരം അറിയിച്ചത്. ഉടന്‍ അങ്ങാടിപ്പുറത്ത് നിന്നും റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം എത്തി ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടത്തി. ആറു മാസം മുന്‍പ് ഈ സ്ഥലത്തിനടുത്ത് ഇത്തരത്തില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു.
മലപ്പുറം: സിനിമാഷൂട്ടിങ്ങിനെന്നുപറഞ്ഞു വിശ്വസിപ്പിച്ച് ക്യാമറകള്‍ വാടകക്കെടുത്ത് തട്ടിപ്പ് നടത്തുന്നയാള്‍ മങ്കട പോലീസിന്റെ പിടിയിലായി. കോഴിക്കോട് അഴിയൂര്‍ കോറോത്ത് റോഡ് ശാലീനത്തില്‍ ശരത് വത്സരാജ്(39) ആണ് അറസ്റ്റിലായത്. വടക്കാങ്ങര സ്വദേശിയായ യുവാവിനെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് 1,20,000 രൂപ വിലവരുന്ന രണ്ട് ക്യാമറകളാണ് സിനിമാഷൂട്ടിങ്ങിനെന്നുപറഞ്ഞു വിശ്വസിപ്പിച്ച് ഇയാള്‍ വാടകക്കെടുത്ത് തട്ടിപ്പ് നടത്തിയത്. സമാനമായ കേസില്‍ കോഴിക്കോട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്യാമറകള്‍ വാകക്കെടുത്ത് പിന്നീട് വില്‍പന നടത്തുകയുമാണ് പതിവ്. തെളിവെടുപ്പിനായി മങ്കട എസ്‌ഐ സതീഷും സംഘവും ഇയാളെ കസ്റ്റഡിയില്‍ എടുത്തു. … Continue reading "ക്യാമറകള്‍ വാടകക്കെടുത്ത് തട്ടിപ്പ് നടത്തുന്നയാള്‍ പിടിയില്‍"
മലപ്പുറത്ത് അമ്മയും സഹോദരനും അറസ്റ്റില്‍

LIVE NEWS - ONLINE

 • 1
  3 hours ago

  ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

 • 2
  5 hours ago

  സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

 • 3
  6 hours ago

  യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

 • 4
  9 hours ago

  സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

 • 5
  12 hours ago

  അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

 • 6
  13 hours ago

  ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

 • 7
  13 hours ago

  പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

 • 8
  13 hours ago

  എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

 • 9
  14 hours ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി