Wednesday, November 21st, 2018

മലപ്പുറം: മഞ്ചേരിയില്‍ പുരുഷന്‍മാരില്ലാത്ത അവസരങ്ങളില്‍ രാത്രിയില്‍ വീട് കുത്തിത്തുറന്ന് സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പയ്യനാട് സൈഫുല്ല എന്ന സൈഫുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. നഗരസഭാ പരിധിയില്‍ താമസിക്കുന്ന വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയുടെ വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകയറി കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. സമാനമായ കേസില്‍ നേരത്തെ ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

READ MORE
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരണം.
മലപ്പുറം: തിരൂരങ്ങാടിയില്‍ 15,000 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേര്‍ പിടിയിലായി. തിരൂര്‍ തലക്കടത്തൂര്‍ പുളിക്കപ്പറമ്പില്‍ ഖമറുസ്സമാന്‍(45), വേങ്ങര അഞ്ചുകണ്ടന്‍ ഫൈസല്‍(38), എന്നിവരെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. സാധനങ്ങള്‍ സൂക്ഷിച്ച കാറും 37,780 രൂപയും പിടികൂടിയിട്ടുണ്ട്. സിഐ സിഎം ദേവദാസന്‍, എസ്‌ഐ നൗഷാദ് ഇബ്രാഹിം, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്യാം, മന്മഥന്‍, രൂപേഷ്, ഹരിദാസ്, ശിവന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ഇന്ന്പുലര്‍ച്ചെ മൂന്നരയോടെയാണ് പാണമ്പ്ര വളവില്‍ നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞത്.
മൂന്നുദിവസം മാത്രം ജോലി ചെയ്ത് മോഷണം നടത്തിയ ഇവര്‍ മുമ്പും ഇത്തരം കവര്‍ച്ചകള്‍ ചെയ്തിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം.
തിരൂര്‍: ആലിങ്ങലിലെ വീട്ടുകാര്‍ക്ക് പ്രത്യേക പാനീയം കലക്കിക്കൊടുത്ത് കവര്‍ച്ച നടത്തി. ഈകേസിലെ പ്രതി മാരിയമ്മ പെരുങ്കള്ളിയാണെന്ന് പോലീസ്. അതിവിദഗ്ദ്ധമായി വീട്ടുകാരുടെ വിശ്വാസം നേടിയ ശേഷമാണ് മാരിയമ്മ വീട്ടില്‍ നിന്നും കവര്‍ച്ച നടത്തി രക്ഷപ്പെട്ടത്. മൂന്നു ദിവസം മുമ്പാണ് ആലിങ്ങലിലെ ഖാലിദിന്റെ വീട്ടില്‍ മാരിയമ്മ എന്ന് പേരുള്ള വേലക്കാരി വീട്ടുജോലിക്കായെത്തുന്നത്. എത്തിയ ആദ്യം തന്നെ മുറ്റം വൃത്തിയാക്കുകയും ചെടികള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്തു. പിന്നീട് വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുകയും നല്ല രീതിയില്‍ ഭക്ഷണം ഉണ്ടാക്കി നല്‍കുകയും ചെയ്തു. ഇതിനിടെയാണ് … Continue reading "വീട്ടുകാര്‍ക്ക് പ്രത്യേക പാനീയം കലക്കിക്കൊടുത്ത് കവര്‍ച്ച"
മലപ്പുറം: നിലമ്പൂരില്‍ ഒരുകോടി രൂപയുടെ നിരോധിത കറന്‍സി പോലീസ് പിടികൂടി. നിരോധിച്ച 1000, 500 രൂപയുടെ കറന്‍സികളാണ് വടപുറം പാലപ്പറമ്പില്‍ ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അഞ്ചംഗ സംഘത്തില്‍നിന്ന് പിടിച്ചെടുത്തത്. അറസ്റ്റ്‌ചെയ്ത തിരുവനന്തപുരം ശ്രീകാര്യം ചാവടി കാവ് സന്തോഷ് ഭവനില്‍ സന്തോഷ്(43), ചെന്നൈ ഭജനകോവില്‍ മുനീശ്വര്‍ സ്ട്രീറ്റ് സ്വദേശി സോമനാഥന്‍(71), കൊണ്ടോട്ടി ചിറയില്‍ സ്വദേശി ജസീന മന്‍സിലില്‍ ജലീല്‍(36), മഞ്ചേരി പട്ടര്‍കുളം സ്വദേശി എരിക്കുന്നന്‍ വീട്ടില്‍ ഷൈജല്‍(32), കൊണ്ടോട്ടി കൊളത്തൂര്‍ നീറ്റാണി കുളപ്പള്ളി വീട്ടില്‍ ഫിറോസ് ബാബു(31) എന്നിവരെ … Continue reading "ഒരുകോടി രൂപയുടെ നിരോധിത കറന്‍സി പിടികൂടി"
മലപ്പുറം: ചേലാകര്‍മം നടത്തുന്നതിനിടെ പിഞ്ചുകുഞ്ഞിന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്പറ്റിയതിനെ തുടര്‍ന്ന് മലപ്പുറത്ത് ആശുപത്രി പൂട്ടാന്‍ ഉത്തരവായി. മലപ്പുറം പെരുമ്പടപ്പ് പാറയിലെ കെവിഎം ആശുപത്രിക്കെതിരെയാണ് നടപടി. ഏപ്രില്‍ 18നാണ് മാറഞ്ചേരി സ്വദേശികളായ നൗഷാദ്-ജമീല ദമ്പതിമാരുടെ 28 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകര്‍മം ഈ ആശുപത്രിയില്‍ നടത്തിയത്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തിന് ആഴത്തില്‍ മുറിവേറ്റ് മൂത്രമൊഴിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ചങ്ങരംകുളം, തൃശ്ശൂര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടി മൂത്രം പോകാന്‍ അടിവയറ്റില്‍ ദ്വാരമിട്ടു. ജമീല കെവിഎം ആശുപത്രിക്കെതിരേ പെരുമ്പടപ്പ് പോലീസില്‍ പരാതി നല്‍കിയെങ്കിലും … Continue reading "ചേലാകര്‍മത്തിനിടെ കുട്ടിയുടെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്"

LIVE NEWS - ONLINE

 • 1
  3 hours ago

  ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

 • 2
  5 hours ago

  സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

 • 3
  6 hours ago

  യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

 • 4
  9 hours ago

  സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

 • 5
  12 hours ago

  അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

 • 6
  13 hours ago

  ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

 • 7
  13 hours ago

  പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

 • 8
  13 hours ago

  എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

 • 9
  14 hours ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി