Thursday, September 20th, 2018
മലപ്പുറം: കരുളായി പഞ്ചായത്തിലെ തൊണ്ടിയിലാണ് ഒച്ചിന്റെ ശല്ല്യം രൂക്ഷം. തൊണ്ടി അങ്ങാടിയുടെ നൂറ് മീറ്ററിനുള്ളില്‍ കഴിയുന്നവരാണ് പ്രത്യക തരത്തിലുള്ള ഒച്ചിന്റെ ശല്ല്യത്തിന് ഇരയാവുന്നത്. വൈകുന്നേരം ഏഴ് മണിയോടെ വീടുകളിലേക്ക് അരിച്ചെത്തുന്ന ഇവ രാവിലെ ആറ് മണിയോടെ അപ്രത്യക്ഷമാവുകയും ചെയ്യും. എവിടെ നിന്നാണ് വരുന്നതെന്ന് ഇവിടുത്തുക്കാര്‍ക്ക് അറിയില്ല. പ്രദേശത്ത് മൂന്നോളം കുട്ടികള്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും പിടിപ്പെട്ടിരുന്നു. രോഗ കാരണമെന്തെന്ന് ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുട്ടികള്‍ക്ക് അസുഖം പിടിപെടാനുള്ള കാരണം ഒച്ചാണോയെന്നും ഇവിടുത്തുക്കാര്‍ക്ക് സംശയമുണ്ട്.
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചില്ല് തകരാറിലായതിനെത്തുടര്‍ന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടാന്‍ മണിക്കൂറുകള്‍ വൈകി. ഇതോടെ യാത്രക്കാര്‍ വലഞ്ഞു. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നും സലാലയിലേക്ക് ഇന്നലെ രാവിലെ 10.40നു പുറപ്പെടേണ്ട വിമാനമാണ് മണിക്കൂറുകളോളം വൈകിയത്. ചില്ല് മാറ്റിയ ശേഷം ഈ വിമാനം 104 യാത്രക്കാരുമായി 1.15നാണ് സലാലയിലേക്ക് പുറപ്പെട്ടത്.
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ബാങ്കില്‍ മുക്കുപണ്ടം പണയംവച്ച് വായ്പക്ക് ശ്രമിച്ച, തൂത മണലിപ്പറമ്പില്‍ മുഹമ്മദ് റൗഫി(34)നെ പോലീസ് അറസ്റ്റ്‌ചെയ്തു. പെരിന്തല്‍മണ്ണ അര്‍ബണ്‍ സഹകരണ ബാങ്കിന്റെ പെരിന്തല്‍മണ്ണ സായാഹ്‌ന ശാഖയിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. പത്തുഗ്രാം തൂക്കം വരുന്ന ഏഴു വളകളാണ് ഇയാള്‍ നല്‍കിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് നടത്തിയതായി വ്യക്തമായത്. ബാങ്കിന്റെ തൂത ശാഖയിലും പ്രതി സമാന തട്ടിപ്പ് നടത്തിയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തൂതയില്‍ 34.26 ഗ്രാം മുക്കുപണ്ടം പണയംവച്ച് 85000 രൂപ ഇയാള്‍ വായ്പയെടുത്തതായി … Continue reading "മുക്കുപണ്ടപ്പണയ തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍"
മലപ്പുറം: ഉപജീവനത്തിനായി മീന്‍കച്ചവടം നടത്തുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാന് കെടി ജലീല്‍ തനിക്ക് ഉപഹാരമായി ലഭിച്ച രത്‌നമോതിരം നല്‍കുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെടി ജലീല്‍. വളാഞ്ചേരിയിലെ കവിത ജ്വല്ലറിയില്‍നിന്ന് ലഭിച്ച രത്‌ന മോതിരമാണ് മന്ത്രി ഹനാന്‌സമ്മാനമായി നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. കവിത ജ്വല്ലറി പെണ്‍കുട്ടികള്‍ക്കായി നടപ്പാക്കുന്ന വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിനെത്തിയതായിരുന്നു മന്ത്രി. പദ്ധതിയുടെ ഉദ്ഘാടകനായെത്തിയ മന്ത്രിക്ക് ജൂവലറി മാനേജ്‌മെന്റ് നല്‍കിയതാണ് ഈ മോതിരം. അവിടെവെച്ചുതന്നെ മന്ത്രി വജ്രമോതിരം ഹനാന് … Continue reading "സമ്മാനമായി ലഭിച്ച രത്‌നമോതിരം ഹനാന് നല്‍കും: കെടി ജലീല്‍"
യുവാവിനെ ഇന്നലെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.
മലപ്പുറം: പരപ്പനങ്ങാടിയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങല്‍ സി. അസ്ലമിനെയാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിപ്രകാരം പോക്‌സോ വകുപ്പും ബലാല്‍സംഗക്കുറ്റവും ചുമത്തി അറസ്റ്റ്‌ചെയ്തത്. വിവാഹിതനായ ഇയാള്‍ ചെമ്മാട്ടെ വ്യാപാരസ്ഥാപനത്തില്‍ ജീവനക്കാരനാണ്. പെണ്‍കുട്ടിയെ നേരത്തേ വൈദ്യപരിശോധനക്ക് ഹാജരാക്കിയതിനെ തുടര്‍ന്നാണ് യുവാവിനെ പോലീസ് പിടികൂടിയത്. ഇയാളെ പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്ത് കോഴിക്കോട് സബ്ബ് ജയലിലേക്ക് അയച്ചത്.
മലപ്പുറം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പള്ളിപ്പറമ്പന്‍ മനാഫ് വധക്കേസില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പ്രതികളെ പിടികൂടാന്‍ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനോട് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് ഉത്തരവിട്ടു. ഇേതാടെ പ്രതികളുടെ അറസ്റ്റിനുള്ള വഴിതെളിയുകയാണ്. മൂന്നു മാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും മജിസ്‌ട്രേറ്റ് റാഫേല്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിവി അന്‍വര്‍ എംഎല്‍എയുടെ സഹോദരീ പുത്രന്‍മാരായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ്(49), മാലങ്ങാടന്‍ ഷെരീഫ്(51) എന്നിവരും എളമരം ചെറുവായൂര്‍ പയ്യനാട്ട് തൊടിക എറക്കോടന്‍ കബീര്‍(45)നിലമ്ബൂര്‍ ജനതപ്പടിയിലെ … Continue reading "മനാഫ് വധക്കേസ് ; ലുക്കൗട്ട് നോട്ടീസിറക്കാന്‍ കോടതി ഉത്തരവ്"

LIVE NEWS - ONLINE

 • 1
  8 hours ago

  ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

 • 2
  8 hours ago

  ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

 • 3
  11 hours ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 4
  11 hours ago

  ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

 • 5
  13 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 6
  14 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 7
  15 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 8
  15 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 9
  15 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല