Friday, September 21st, 2018
മലപ്പുറം: ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വീട് വൃത്തിയാക്കാനെത്തിയ യുവാവിന് പാമ്പ്കടിയേറ്റു. തീരൂരങ്ങാടി താഴെ കൊളപ്പുറം എരണപ്പിലാക്കല്‍ കടവിന് സമീപത്തെ എടത്തിങ്ങല്‍ സമീറിനാണ്(29) പാമ്പ്കടിയേറ്റത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ പ്രളയത്തെ തുടര്‍ന്ന് വീടും പരിസരവും വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് സമീറിനെയും കുടുംബത്തെയും ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചിരുന്നു. വെള്ളം കുറഞ്ഞതിനെ തുടര്‍ന്നാണ് സമീര്‍ വീട് വൃത്തിയാക്കാന്‍ പുറപ്പെട്ടത്. ഇതിനിടെയാണ് പാമ്പു കടിയേറ്റത്.
മലപ്പുറം: പ്രളയക്കെടുതി അതിജീവിക്കാന്‍ കേരളത്തിന് തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ 3000 കിലോ അരി നല്‍കി രംഗത്ത്. എടപ്പാളിലെ പഴ വ്യാപാരി എന്‍എച്ച് സലാമിന്റെ കടയിലേക്ക് പഴം കൊണ്ടുവരുന്ന തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലുള്ള കര്‍ഷകരായ വിജയേന്ദ്രനും സംഘവുമാണ് ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായെത്തിയത്. കേരളത്തിലെ കെടുതികളെക്കുറിച്ച് അറിഞ്ഞ ഇവര്‍ സലാമുമായി ബന്ധപ്പെടുകയും 3000 കിലോ അരിയും പലവ്യഞ്ജനങ്ങളും തുണിത്തരങ്ങളും മറ്റും ഇന്നലെ രാവിലെ എടപ്പാളില്‍ എത്തിക്കുകയുമായിരുന്നു.
വെള്ളം ഇറങ്ങിയതിന് ശേഷം വീടിനകം ശുചീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു
24 മണിക്കൂറില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തിലുള്ള കാറ്റിനാണ് സാധ്യത.
മലപ്പുറം: നിലമ്പൂര്‍ താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് കലക്ടര്‍ അമിത് മീണ അറിയിച്ചു.
മലപ്പുറം: തിരൂരില്‍ അക്രമത്തിനിടെ വീടിന് തീയിട്ട സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. കൂട്ടായി സ്വദേശികളായ സി.ഇസ്ഹാഖ്(27), കെ.ഹര്‍ഷാദ്(24) എന്നിവരെയാണ് തിരൂര്‍ എസ്‌ഐ സുമേഷ് സുധാകരന്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ മംഗലത്ത് സിപിഎം പ്രവര്‍ത്തകന്റെ മകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ കേസിലാണ് ഇവര്‍ പോലീസ് പിടിയിലായത്. ഇന്നലെ ഇസ്ഹാഖിനെ കൂട്ടായിയില്‍വച്ചും ഹര്‍ഷാദിനെ ഉണ്യാലിലെ ബന്ധുവീട്ടില്‍വച്ചുമാണ് പോലീസ് ഇവരെ പിടികൂടിയത്. ഒരു മാസം മുന്‍പാണ് സിപിഎം പ്രവര്‍ത്തകനായ കൂട്ടായി സ്വദേശി സൈനുദ്ദീന്റെ വീടിന് നേരെ ഒരു സംഘം ആക്രമണം നടത്തിയത്. പിന്നീട് … Continue reading "വീടിന് നേരെ നടന്ന ആക്രമണ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  13 hours ago

  ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

 • 2
  14 hours ago

  ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

 • 3
  17 hours ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 4
  19 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 5
  20 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 6
  20 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 7
  21 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 8
  21 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

 • 9
  22 hours ago

  ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍