Thursday, November 15th, 2018

മലപ്പുറം: പെരിന്തല്‍മണ്ണ കൊടികുത്തിമലയില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. വെട്ടത്തൂര്‍ തേലക്കാട് ഇല്ലിക്കല്‍ മധു(46), തിരുവിഴാംകുന്ന് കിളിയത്ത് ഹംസ(45) എന്നിവരാണ് മരിച്ചത്.

READ MORE
മലപ്പുറം: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ടുപേരെ മഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. മഞ്ചേരി മാര്യാട് പൂഴിക്കുത്ത് അബ്ദുറഹിമാന്‍(32) പൂളക്കത്തൊടി സെയ്തലവി(45) എന്നിവരെയാണ് സിഐ എന്‍ബി ഷൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. വിദ്യാര്‍ഥി ചൈല്‍ഡ്‌ലൈനില്‍ പരാതി നല്കിയതോടെയാണ് വിവരം പുറത്തുവന്നത്.
മലപ്പുറം: ടിവി മോഷ്ടാവിനെ തിരൂര്‍ സ്‌റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തിരൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുള്ള ഹോട്ടലില്‍ മുറിയെടുത്ത് ടിവി മോഷ്ടിച്ച കേസിലാണ് പാലക്കാട് സ്വദേശി ശിവകുമാറി(39)നെ ഇന്നലെ പോലീസ് തിരൂരിലെത്തിച്ചത്. മോഷണത്തിനിടെ കഴിഞ്ഞ ദിവസം കോയമ്പത്തൂരിലാണ് ഇയാള്‍ പിടിയിലായത്. സംസ്ഥാനത്ത് മാത്രം പ്രതിക്കെതിരെ 10 കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്നറിയിച്ച് മാന്യമായ വസ്ത്രം ധരിച്ച് ഹോട്ടലുകളില്‍ മുറിയെടുത്താണ് ഇയാള്‍ ടിവി മോഷ്ടിക്കുന്നത്.
മലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍നിന്ന് മഞ്ചേരി മെഡിക്കല്‍കോളേജിലേക്ക് പോകും വഴിയില്‍ യുവതി കാറില്‍ പ്രസവിച്ചു. കൊണ്ടോട്ടി നെടിയിരുപ്പ് കോളനി റോഡില്‍ നിയാസിന്റെ ഭാര്യ ആമിനയാണ്(26) കാറില്‍ പ്രസവിച്ചത്. മെഡിക്കല്‍കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയെങ്കിലും കാറില്‍നിന്ന് ഇറങ്ങുന്നതിന് മുമ്പ് പ്രസവിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടാണ് യുവതിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിത രക്തസ്രാവത്തിന് സാധ്യതയുണ്ടെന്ന് പറഞ്ഞ് മെഡിക്കല്‍കോളേജിലേക്ക് റഫര്‍ചെയ്യുകയായിരുന്നു. ഇതനുസരിച്ച് ഇവര്‍ ഓട്ടോറിക്ഷയില്‍ മഞ്ചേരിയിലേക്ക് പുറപ്പെട്ടു. വഴിമധ്യേ പ്രസവ വേദന കൂടിയതോടെ കാറിലേക്ക് മാറിക്കയറുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ … Continue reading "യുവതി കാറില്‍ പ്രസവിച്ചു"
ബത്തേരി: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 26 കിലോ ചന്ദനം ബത്തേരിയില്‍ വനം വകുപ്പ് ഫഌയിങ് സ്‌ക്വാഡ് പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നെന്മേനിക്കുന്ന് തേനം മാ ക്കില്‍ സന്തോഷ്(46) നമ്പിക്കൊല്ലി കൊട്ടക്കുനി ബേബി(41) പുത്തന്‍കുന്ന് ചിറ്റൂര്‍സിനു(34) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി എട്ടോടെ ബത്തേരി മാനന്തവാടി റൂട്ടിലെ മന്തംകൊല്ലിയില്‍ നിന്നാണ് ചന്ദനവും പ്രതികളെയും റെയിഞ്ച് ഓഫിസര്‍ പത്മനാഭന്റെയും സീനിയര്‍ ഫോറസ്റ്റ് ഓഫീസര്‍ എ എസ് രാജന്റെയും നേതൃത്വത്തില്‍ പിടികൂടിയത്. രണ്ടാഴ്ച മുമ്പ് മുത്തങ്ങ വന്യ ജീവി … Continue reading "ഓട്ടോറിക്ഷയില്‍ കടത്തിയ 26 കിലോ ചന്ദനം പിടികൂടി"
മലപ്പുറം: പരപ്പനങ്ങാടി പ്രദേശത്ത് സിപിഎം-ലീഗ് സംഘര്‍ഷം. ഇന്നലെ രാത്രിയില്‍ ആവിയില്‍ ബീച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി കുന്നുമ്മല്‍ ജാഫറിന്റെ ഓട്ടോയും മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ ചാപ്പപ്പടി ഫിഷറീസ് ആശുപത്രിക്ക് സമീപത്തെ പുത്തന്‍ കമ്മുവിന്റെ ഹുസൈന്റെ വീടിനും മുന്‍വശത്ത് നിര്‍ത്തിയിട്ട ബൈക്കും അജ്ഞാതര്‍ കത്തിച്ചുകളഞ്ഞു. വീടിന്റെ ജനല്‍ച്ചില്ലുകളും തകര്‍ത്തിട്ടുണ്ട്. വാഹനം പാര്‍ക്ക് ചെയ്യന്ന ഷെഡും കത്തിനശിച്ചു. വീട്ടുകാര്‍ ഉണര്‍ന്ന് തീയണക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടോടെയാണ് ബൈക്ക് കത്തിച്ചത്. അരമണിക്കൂറിന് ശേഷം ഓട്ടോയും. പോലീസെത്തി അന്വേഷണം നടത്തി. ഇരു വിഭാഗക്കാരുടെയും പരാതിയില്‍ … Continue reading "പരപ്പനങ്ങാടിയില്‍ സിപിഎം-ലീഗ് സംഘര്‍ഷം"
മതസൗഹാര്‍ദം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്

LIVE NEWS - ONLINE

 • 1
  5 hours ago

  സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

 • 2
  6 hours ago

  ശബരിമലയില്‍ നിരോധനാജ്ഞ

 • 3
  7 hours ago

  തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 • 4
  9 hours ago

  ശബരിമല; സര്‍വകക്ഷിയോഗം പരാജയം

 • 5
  11 hours ago

  മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

 • 6
  12 hours ago

  പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

 • 7
  14 hours ago

  മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

 • 8
  14 hours ago

  ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

 • 9
  14 hours ago

  സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി