Friday, November 16th, 2018

മലപ്പുറം: പൂക്കോട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തില്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി നടത്തിയ മിന്നല്‍ പരിശോധനയില്‍ വീഴ്ച കണ്ടെത്തി. തുടര്‍ന്ന് കുടുംബശ്രീ മിഷന്‍ സംസ്ഥാന ഡയറക്ടറോട് വിശദീകരണം ചോദിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന പതിനാലുകാരനെ തവനൂരിലെ ഗവ. ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. കഴിഞ്ഞദിവസം വൈകിട്ടായിരുന്നു പരിശോധന. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരേസ്ഥലത്ത് താമസിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പതിനാലുകാരനെ മാറ്റിയത്. ആണ്‍കുട്ടിക്കൊപ്പം അമ്മയും സഹോദരിയും അഭയകേന്ദ്രത്തില്‍ ഉണ്ടായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള അധികാരകേന്ദ്രത്തില്‍ ഹാജരാക്കാതെ കുട്ടികളെ അഭയകേന്ദ്രത്തില്‍ താമസിപ്പിച്ചത് ഗുരുതര … Continue reading "അഭയകേന്ദ്രത്തില്‍മിന്നല്‍ പരിശോധന"

READ MORE
മലപ്പുറം: കൊളത്തൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. മുഖ്യമന്ത്രിയെ റോഡില്‍ ഉപരോധിക്കാനും പ്രവര്‍ത്തകര്‍ ശ്രമം നടത്തി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. ഇതേതുടര്‍ന്ന് സ്ഥലത്ത് അല്‍പസമയം സംഘര്‍ഷാവസ്ഥയുണ്ടായി. ജില്ലയില്‍ മൂന്ന് പരിപാടികളാണ് ഇന്ന് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. മൂന്ന് പരിപാടികളിലും ഇടതു മുന്നണി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു.
മഞ്ചേരി: വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ തിരൂര്‍ സബ്ജയിലില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. 2012 ഏപ്രില്‍ എട്ടിനാണ് സംഭവം. വാഴക്കാട് മേലേപുതുക്കോട് കുറ്റിപ്പള്ളിയാളി നിലം ഷമീര്‍ (27) ന്റെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി പികെ ഹനീഫ തള്ളിയത്. ബലാല്‍സംഗം ചെയ്തതിനു ശേഷം വിവാഹ വാഗ്ദാനം നല്‍കിയ പ്രതി പിന്നീട് പലതവണ മാനഭംഗപ്പെടുത്തിയി പരാതിയില്‍ പറയുന്നുണ്ട്.
മലപ്പുറം: ഇ ടി മുഹമ്മദ് ബഷീര്‍ ഒന്നാം നമ്പര്‍ വര്‍ഗീയവാദിയെന്ന് ആര്യാടന്‍ മുഹമ്മദ്. പൊന്നാനി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആവശ്യമുണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കണം. ലീഗ് നേതാക്കള്‍ അണികളെ ഇളക്കിവിടാന്‍ ശ്രമിക്കുകയാണെന്നും ആര്യാടന്‍ പ്രവര്‍ത്തകരോട് പറഞ്ഞു.
എരമംഗലം : പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ബന്ധു അറസ്റ്റില്‍. പാലപ്പെട്ടി അജ്മീര്‍നഗറില്‍ പത്തുവയസ്സുകാരിയെ കാണാതായ സംഭവത്തില്‍ ബന്ധുവിനെ പോലീസ് അറസ്റ്റുചെയ്തു. ഇന്നലെ സ്‌കൂളിലേക്ക് പോയ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബന്ധു കൂടിയായ പൊറായി സ്വദേശി കുഞ്ഞീരിയകത്ത് ഉമ്മര്‍ (48) പിടിയിലായത്. പിതാവിന്റെ സഹോദരി ഭര്‍ത്താവായ ഉമ്മര്‍ ഓട്ടോറിക്ഷിലെത്തി കുട്ടിയെ കൊണ്ടുപോയതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അന്വേഷണത്തിനിടെ ഓട്ടോറിക്ഷയും മറന്നുവെച്ച ബാഗും കണ്ടെടുത്തതോടെ ഇയാളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിക്കുകയായിരുന്നു.
മലപ്പുറം : പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബന്ധുവിനെ പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം പുതിയിരുത്തി പൊറായി സ്വദേശി കുഞ്ഞീരിയകത്ത് ഉമ്മര്‍ (48) ആണ് പിടിയിലായത്. പാലപ്പെട്ടി അജ്മീര്‍ നഗറില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ ഇന്നലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു കുട്ടിയുടെ പിതാവിന്റെ പരാതി. പിതാവിന്റെ സഹോദരി ഭര്‍ത്താവായ ഉമ്മര്‍ ഓട്ടോറിക്ഷിലെത്തി കുട്ടിയെ കൊണ്ടുപോയതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഓട്ടോറിക്ഷയും മറന്നുവെച്ച ബാഗും കണ്ടെടുത്തതോടെയാണ് ഇയാളെ പിടികൂടിയത്.
തിരൂര്‍ : മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് ഒരു ചര്‍ച്ചയ്ക്കും പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി തിരൂരില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വാസ്തവ വിരുദ്ധമായ പ്രസ്താവനകളിറക്കി ലീഗിനെ താഴ്ത്തി കാട്ടാനാണ് ചിലര്‍ ശ്രമിക്കുന്നത്. പിഎംഎ സലാമും എംസി മായിന്‍ഹാജിയും പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തത് മത സംഘടനകളുടെ പ്രതിനിധികളായിട്ടായിരിക്കാം. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലീഗ് നേതൃത്വം ചര്‍ച്ചചെയ്ത് തീരുമാനിക്കും.  
പരപ്പനങ്ങാടി: അന്യസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. അയ്യപ്പന്‍കാവിലെ റെയില്‍വേ ട്രാക്കിനു കിഴക്കു വശത്തെ പണിതീരാത്ത കെട്ടിടത്തിലാണു തമിഴ്‌നാട് സേലം കല്ലുകുരുശ് സ്വദേശി മണി (60) യെ മരിച്ചനിലയില്‍ കണ്ടത്. കൂടെയുണ്ടായിരുന്ന ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

LIVE NEWS - ONLINE

 • 1
  19 mins ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 2
  1 hour ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 3
  2 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 4
  2 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 5
  3 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

 • 6
  3 hours ago

  അയ്യനെ കാണാതെ തൃപ്തിയാവില്ല

 • 7
  4 hours ago

  ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

 • 8
  4 hours ago

  വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

 • 9
  4 hours ago

  ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം