Sunday, February 17th, 2019

മലപ്പുറം: കനോലി കനാല്‍ വികസനത്തിന്റെ ഭാഗമായി പൊന്നാനിയില്‍ നാലുകോടി രൂപയുടെ നവീകരണത്തിനു പദ്ധതി തയാറായി. അണ്ടത്തോട് മുതല്‍ പൊന്നാനിവരെയുള്ള ഭാഗത്താണ് നവീകരണം നടക്കുന്നത്. കനാല്‍ വികസനത്തിനായി നിര്‍മിച്ച കോണ്‍ക്രീറ്റ് സ്‌ലാബുകളും തൂണുകളും നവീകരണത്തിനായി ഉപയോഗിക്കും. ജലപാതാ വികസനത്തിന്റെ ഭാഗമായി കനാലിന് ആഴംകൂട്ടല്‍ നടപടികളും ഭിത്തിനിര്‍മാണവുമാണ് നടക്കുക. നാലുവര്‍ഷം മുന്‍പ് തുടങ്ങിയ കനാല്‍ വികസനത്തിന്റെ തുടര്‍ച്ചയായാണ് അനുബന്ധ നിര്‍മാണം. കനാല്‍തീരത്ത് പലയിടങ്ങളിലായി ഒരേക്കറിലധികം സ്ഥലത്ത് സ്‌ലാബുകള്‍ ഉയരത്തില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഭൂവുടമകള്‍ യാതൊന്നും ചെയ്യാനാകാത്ത അവസ്ഥയിലായിരുന്നു. കാടുമൂടിക്കിടക്കുന്ന കോണ്‍ക്രീറ്റ് സ്‌ലാബുകള്‍ക്കിടയില്‍ … Continue reading "പൊന്നാനിയില്‍ നാലുകോടിയുടെ വികസന പദ്ധതി"

READ MORE
മലപ്പുറം: ആരോഗ്യ മേഖലയില്‍ ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കെ.ജി.എം.ഒ.എ നാലു മാസത്തോളമായി നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി ജില്ലയിലെ ഡോക്ടര്‍മാര്‍ 20 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ മുന്നോടിയായി മലപ്പുറം താലൂക്കാശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ അധിക ഡ്യൂട്ടിയായി ചെയ്തു പോരുന്ന അത്യാഹിത വിഭാഗം ഇന്നു മുതല്‍ നിര്‍ത്തി വെക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജനസംഖ്യാനുപാതികമായി ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരടക്കമുള്ള ജിവനക്കാരുടെ തസ്തികകള്‍ സൃഷ്ടിക്കുക, കൂടുതല്‍ ആശുപത്രികള്‍ അനുവദിക്കുക, മലപ്പുറം താലൂക്കാശുപത്രിയില്‍ കാഷ്വാലിറ്റി യൂണിറ്റ് അനുവദിക്കുക, … Continue reading "ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം 20 മുതല്‍"
          മലപ്പുറം:  ബസ് സ്‌റ്റോപ്പിലേക്ക് ഗുഡ്‌സ് ലോറി പാഞ്ഞുകയറി വിദ്യാര്‍ത്ഥി മരിച്ചു. തിരൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുതിരപ്പറമ്പില്‍ ഫസല്‍ (15) ആണ് മരിച്ചത്. നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിരൂരിനടുത്ത് കണ്ടംകുളത്ത് ഇന്ന് രാവിലെയാണ് അപകടം.
മലപ്പുറം: പരപ്പനങ്ങാടി സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസായ യഞ്ജമൂര്‍ത്തി മന്ദിരത്തിനു നേരെ ബോംബേറ്. പാര്‍ട്ടി ഓഫീസിന്റെ മുന്‍ ഭാഗത്തെ ജനലില്‍ പതിച്ച ബോംബ് പൊട്ടിയതിനെ തുടര്‍ന്നു ജനല്‍ പാളികള്‍ ഭാഗികമായി കത്തി. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ തീയണച്ചതിനാല്‍ നാഷനഷ്ടങ്ങളുണ്ടായില്ല. പോലീസെത്തി പരിശോധിച്ചതില്‍ പൊട്ടാത്ത കുപ്പി ബോംബ് പരിസരത്തു നിന്നു കണ്ടെടുത്തു. മലപ്പുറത്തു നിന്നും വിരലടയാള വിദഗ്ധന്‍ സുരേഷിന്റെ നേതൃത്വത്തില്‍ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തൃശൂര്‍ പോലീസ് ക്യാമ്പില്‍ നിന്നു സൈന്റിഫിക് അസി. ഉണ്ണിക്കൃഷ്ണനും സ്ഥലത്തെത്തി പരിശോധന … Continue reading "സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ ബോംബേറ്"
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇക്കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ തുടര്‍ച്ചയായുണ്ടായ ഭൂചലനമുണ്ടായ സാഹചര്യത്തെക്കുറിച്ചു പഠിക്കാന്‍ സെന്റര്‍ ഫോര്‍ എര്‍ത്തു സയന്‍സ് സ്റ്റഡീസ് (സെസ്) സംഘം ജില്ലയിലെത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുറഞ്ഞ തീവ്രതയില്‍ 1.9, 1.2, ഒന്നു റിക്ടര്‍ സ്‌കെയിലില്‍ ഭുചലനമുണ്ടാവാന്‍ സാധ്യതയുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നു സെസ് അധികൃതര്‍ അറിയിച്ചു. ഇതിനാല്‍ തന്നെ മുന്‍കരുതല്‍ നടപടികളൊന്നും ആവശ്യമില്ലെന്നു മലപ്പുറം ജില്ലാ ഭരണകാര്യാലയത്തെ അറിയിച്ചുണ്ട്. മലപ്പുറം ജില്ലയില്‍ എട്ടിന് 3.5 റിക്റ്റര്‍ സ്‌കെയിലിലും, ഒമ്പതിനു 3.1, 10 ന് 2.6 എന്നിങ്ങനെയുമാണു ചലനങ്ങള്‍ … Continue reading "ഭൂചലനം ; ആശങ്കവേണ്ടെന്ന് വിദഗ്ധ സംഘം"
മലപ്പുറം: സ്‌കൂള്‍ ബസില്‍നിന്ന് ഇറങ്ങി ഗ്രൗണ്ടിലൂടെ ക്ലാസിലേക്ക് നടന്നുപോവെ പിന്നോട്ടെടുത്ത മറ്റൊരു സ്‌കൂള്‍ ബസിന്റെ ചക്രത്തിനടിയില്‍ കുടുങ്ങി എല്‍കെജി വിദ്യാര്‍ഥിനി മരിച്ചു. എടപ്പാള്‍-തൃശൂര്‍ റോഡിലെ ദാറുല്‍ഹിദായ ഓര്‍ഫനേജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥിനിയും നടുവട്ടം കാലടിത്തറ കോലക്കാട്ട് അബൂബക്കര്‍-ബിന്‍സിമോള്‍ ദമ്പതികളുടെ മകളുമായ ആയിഷ ഹന്ന (നാല്) ആണ് മരിച്ചത്. സംഭവം കണ്ട വിദ്യാര്‍ഥിനികളും അധ്യാപികമാരും തലകറങ്ങിവീണു. അപകടം നടന്ന ബസില്‍ സ്ഥിരമായുണ്ടായിരുന്ന ഡ്രൈവര്‍ അവധിയായതിനാല്‍ എടപ്പാള്‍ സ്വദേശി നൗഫല്‍ (23) ആണ് ബസ് ഓടിച്ചിരുന്നത്. ഇയാളെ … Continue reading "ബസിന്റെ ചക്രത്തിനടിയില്‍ കുടുങ്ങി എല്‍കെജി വിദ്യാര്‍ഥിനി മരിച്ചു"
        മലപ്പുറം: തുടര്‍ച്ചയായ മൂന്നാം ദിവസവും മലപ്പുറം ജില്ലയില്‍ ഭൂ ചലനം അനുഭവപ്പെട്ടു. പരപ്പനങ്ങാടിക്കു സമീപമുള്ള ചെട്ടിപ്പടി, നെടുവ ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. ഞായറാഴ്ച രാവിലെ 10.05-നായിരുന്നു ആദ്യ ചലനം. ഇന്നലെ വൈകിട്ട് 4.20നു ശേഷവും ഇന്നു രാവിലെ 10.20നു ശേഷമാണു ഭൂചലനം അനുഭവപ്പെട്ടത്. കാര്യമായ നാശനഷ്ടങ്ങളില്ല. മിക്കയിടത്തും വലിയ മുഴക്കം അനുഭവപ്പെട്ടു. ഞായറാഴ്ചയുണ്ടായ ഭൂചലനത്തിന്റെ തീവ്രത 3.5 പോയിന്റായിരുന്നെന്ന് തൃശൂര്‍ പീച്ചിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിന്റെ തുടര്‍ചലനങ്ങളാണ് ഇന്നലെയും ഇന്നും … Continue reading "മൂന്നാം ദിനവും മലപ്പുറത്ത് ഭൂചലനം"
മലപ്പുറം: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പലഭാഗങ്ങളിലും ഞായറാഴ്ച രാവിലെ നേരിയ ഭൂചലനം. രാവിലെ 10നും 10.05 നും ഇടയ്ക്കാണ് വലിയ മുഴക്കത്തോടുകൂടിയ ചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ രണ്ടിനും മൂന്നിനുമിടയിലാണ് തീവ്രത രേഖപ്പെടുത്തിയത്. മലപ്പുറം പരപ്പനങ്ങാടി സദ്ദാം ബീച്ചിനടുത്ത് കഞ്ഞിക്കോട്ട് ആറു വീടുകള്‍ക്ക് ചെറിയ വിള്ളലുണ്ടായി. കോഴിക്കോട് നഗരത്തിലും അടുത്ത പ്രദേശങ്ങളിലുമാണ് ചലനം കാര്യമായി അനുഭവപ്പെട്ടത്. ബേപ്പൂര്‍, ചാലിയം, പാളയം, മാങ്കാവ്, ചെറുവണ്ണൂര്‍, കോട്ടൂളി, മീഞ്ചന്ത, വെസ്റ്റ്ഹില്‍, മലപ്പുറം ജില്ലയിലെ തിരൂര്‍, താനൂര്‍, വള്ളിക്കുന്ന്, പരപ്പനങ്ങാടി എന്നിവിടങ്ങളിലുമാണ് … Continue reading "മലപ്പുറത്തും കോഴിക്കോട്ടും ഭൂചലനം"

LIVE NEWS - ONLINE

 • 1
  2 hours ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 2
  2 hours ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 3
  14 hours ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 4
  16 hours ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 5
  18 hours ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 6
  22 hours ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 7
  22 hours ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 8
  22 hours ago

  ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

 • 9
  24 hours ago

  ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു