Thursday, July 18th, 2019

  മലപ്പുറം : ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസ് അന്വേഷണം സിബിഐയ്ക്ക് വിടാനുള്ള തീരുമാനം സിപിഎം നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയപരമായ നീക്കമാണിതെന്നും കേസ് സിബിഐയ്ക്കു വിട്ടതിലൂടെ സര്‍ക്കാര്‍ അധികാര ധുര്‍വിനയോഗം ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ തെളിവില്ലാതെയാണ് സര്‍ക്കാര്‍ കേസ് സിബിഐയ്ക്കു വിട്ടിരിക്കുന്നത്. സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നില്ല. ലാവ്‌ലിന്‍ കേസ് ചീറ്റിപോയപ്പോള്‍ മാറ്റൊരു കേസുമായി വന്നിരിക്കുകയാണ്. കേസില്‍ … Continue reading "സിപിഎം നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ളനീക്കം: പിണറായി"

READ MORE
മലപ്പുറം: രാജ്യത്തിന്റെ ചരിത്രം മാറ്റിയെഴുതിയത് കോണ്‍ഗ്രസ് ഭരണത്തിലാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഡിസിസി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി നയിക്കുന്ന ജനജാഗ്രതാ യാത്രയുടെ തിരൂര്‍ മണ്ഡലം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കണമെങ്കില്‍ കോണ്‍ഗ്രസ് ഭരിച്ചേ മതിയാകൂ. നരേന്ദ്ര മോദി എത്ര കിണഞ്ഞു പരിശ്രമിച്ചാലും പ്രധാനമന്ത്രിപദം വെറും സ്വപ്‌നം മാത്രമായി അവശേഷിക്കുകയുള്ളൂവെന്നും ആര്യാടന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി, മംഗലം ഗോപിനാഥ്, സി.എം. ബഷീര്‍, പന്ത്രോളി മുഹമ്മദാലി, പി. രാമന്‍കുട്ടി, മണമ്മല്‍ ബാബു, … Continue reading "കോണ്‍ഗ്രസ് രാജ്യത്തിന്റെ ചരിത്രം മാറ്റി എഴുതി: മന്ത്രി ആര്യാടന്‍"
താനൂര്‍ : താനൂരില്‍ ടോള്‍പിരിവിനെ ചൊല്ലി സംഘര്‍ഷം. 172ാം നമ്പര്‍ റെയില്‍ ക്രോസില്‍ 17.5 കോടി ചെലവില്‍ നിര്‍മ്മിച്ച മേല്‍പ്പാലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ചയാണ് ഉദ്ഘാടനം ചെയ്തതിരൂര്‍ കോഴിക്കോട് പാതയിലെ ദേവധാര്‍ റെയില്‍വേ മേല്‍പ്പാലത്തില്‍ ടോള്‍ പിരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയായതോടെ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
      മലപ്പുറം: മഞ്ചേരിയില്‍ വിനോദയാത്രയ്ക്ക് പോയ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പടെ 35 പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം പെരുവള്ളൂര്‍ സ്‌കൂളില്‍ നിന്ന് അധ്യാപകരും വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസാണ് മഞ്ചേരി നെല്ലിപ്പറമ്പില്‍ വച്ച് ഒരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഊട്ടിയില്‍ നിന്ന് മടങ്ങുകയായിരുന്ന ബസ് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് ബസ് കീഴ്‌മേല്‍ മറിയുകയായിരുന്നു. പരിക്കേറ്റ 26 പേരെ മഞ്ചേരി ജനറല്‍ ആസ്പത്രിയിലും മറ്റുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും … Continue reading "സ്‌കൂള്‍ ബസ് അപകടം: വിദ്യാര്‍ഥികളടക്കം 35 പേര്‍ക്ക് പരിക്ക്"
മലപ്പുറം: കോതപ്പറമ്പ് കുറ്റിയില്‍ ദുരൂഹ സാഹചര്യത്തില്‍ മൂന്നു ബൈക്കുകള്‍ കത്തിനശിച്ചു. പാതയോരത്തെ കെട്ടിടത്തിലെ ഷെഡില്‍ നിര്‍ത്തിയിട്ട ബൈക്കുകളാണ് കത്തിയത്. പട്ടത്ത് ഹാരിസ്, ഒതോടാത്ത് അന്‍സാര്‍ എന്നിവരുടെ ബൈക്കുകളാണ് അഗ്നിക്കിരയായത്. ഒരു ബൈക്ക് പൂര്‍ണമായും രണ്ടു ബൈക്കുകള്‍ ഭാഗികമായും കത്തിനശിച്ചു. തിരൂര്‍ പോലീസ് കേസെടുത്തു.
മലപ്പുറം: കവര്‍ന്ന ബൈക്കുമായി പതിനാറുകാരന്‍ ഉള്‍പ്പെടെ നാലംഗ വാഹന കവര്‍ച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പുളിക്കല്‍ സ്വദേശി മുബഷീര്‍ (20), നൗഫല്‍ (20), പുളിക്കല്‍ മിനി എസ്‌റ്റേറ്റിനടുത്ത വിഷ്ണു പ്രശോഭ് (19), പുളിക്കലിലെ പതിനാറുകാരന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ഒരു ബൈക്ക് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി ഹൊസങ്കടിയില്‍ വാഹനപരിശോധനക്കിടെയാണ് സംഘത്തെ പിടികൂടിയത്. മംഗലാപുരത്ത് നിന്നു കവര്‍ന്ന ബൈക്കില്‍ നാലുപേര്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
    മലപ്പുറം: നിലമ്പൂര്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ സിപിമ്മും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരം. സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നില്ല. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്. നിലമ്പൂര്‍ മണ്ഡലത്തില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണു ഹര്‍ത്താല്‍  
      മലപ്പുറം: നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരി കൊല്ലപ്പെട്ട സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൃശ്ശൂര്‍ റേഞ്ച് ഐ.ജി. ഗോപിനാഥന്റെ നേതൃത്വത്തിലായിരിക്കും പ്രത്യേക അന്വേഷണം നടക്കുക. കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധ കൊല്ലപ്പെട്ടത് ക്രൂരമായ ബലാത്സംഗത്തിനിടെയാണെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉള്ളതായും ബലാത്സംഗത്തിനുശേഷമാണ് കൊല നടന്നിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ബലാത്സംഗം നടന്നതായി അറിവായിട്ടില്ല. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമേ ബലാത്സംഗം … Continue reading "കോണ്‍ഗ്രസ് ഓഫീസിലെ കൊല; പ്രത്യേക സംഘം അന്വേഷിക്കും"

LIVE NEWS - ONLINE

 • 1
  35 mins ago

  ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

 • 2
  36 mins ago

  ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

 • 3
  1 hour ago

  ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

 • 4
  1 hour ago

  ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

 • 5
  2 hours ago

  കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

 • 6
  3 hours ago

  ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

 • 7
  3 hours ago

  കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

 • 8
  3 hours ago

  ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

 • 9
  3 hours ago

  കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി