Saturday, February 23rd, 2019

മലപ്പുറം: വല്യുമ്മക്കും അധ്യാപകര്‍ക്കുമൊപ്പം കുറ്റിപ്പുറം നിളയോരം പാര്‍ക്കിലെത്തിയ എല്‍.കെ.ജി വിദ്യാര്‍ഥി നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു. പാലക്കാട് കുമരനെല്ലൂര്‍ എന്‍ജിനിയര്‍ റോഡിലെ കണ്ടന്‍കുളങ്ങര മുഹമ്മദ്ഷാഫിയുടെ മകന്‍ അല്‍ത്താഫാണ്(നാല്) മരിച്ചത്. കുമരനെല്ലൂരിലെ അലിഫ് ഇംഗ്ലീഷ്മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അല്‍ത്താഫ്. സ്‌കൂളില്‍നിന്നുള്ള വിനോദയാത്രാ സംഘത്തില്‍ മൂന്ന് അധ്യാപികമാരും രണ്ട് ആയമാരും അല്‍ത്താഫിന്റെ പിതൃമാതാവ് ഫാത്തിമ്മയുമാണ് ഉണ്ടായിരുന്നത്. കുട്ടിയെ തനിച്ചുവിടാന്‍ ഭയമുണ്ടായിരുന്നതിനാല്‍ വല്യുമ്മയെയും ഒപ്പം അയച്ചിരുന്നു. കുട്ടികള്‍ക്കായി ഒന്നരവര്‍ഷം മുമ്പാണ് പാര്‍ക്കിനകത്ത് നീന്തല്‍ക്കുളം തയ്യാറാക്കിയത്. കുളത്തില്‍ കുട്ടികള്‍ക്ക് കയറാവുന്ന ചെറിയ ബോട്ടുകളും ഇതിലുണ്ട്. എന്നാല്‍, … Continue reading "വിനോദയാത്രക്കെത്തിയ എല്‍.കെ.ജി വിദ്യാര്‍ഥി മുങ്ങിമരിച്ചു"

READ MORE
          മലപ്പുറം: ആദ്യ ഘട്ട പോളിയോ തുള്ളി മരുന്ന് വിതരണം ഫലപ്രദമാക്കാന്‍ ജില്ലാ കലക്റ്റര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കര്‍മസമിതി യോഗം തീരുമാനിച്ചു. ബൂത്ത്തലത്തില്‍ പോളിയോ തുള്ളി മരുന്ന് വിതരണം 19 ന് തുടങ്ങും. തുടര്‍ന്ന് മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് 20, 21 തീയതികളില്‍ വീടുകളിലെത്തി തുള്ളി മരുന്നു നല്‍കും. തുള്ളിമരുന്നു വിതരണത്തിനു വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും യോഗം തിരുമാനിച്ചു. ഗോത്ര മേഖലയിലും ഇതര സംസ്ഥാന തൊഴിലാളികള്‍ … Continue reading "പോളിയോ തുള്ളി മരുന്ന് വിതരണം 19ന്"
മലപ്പുറം: വിറക് ശേഖരിക്കാന്‍ കാട്ടില്‍ പോയ സംഘത്തിലെ വീട്ടമ്മക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. മരുത വെണ്ടേക്കുംപൊട്ടി മാഞ്ചേരി ഹംസയുടെ ഭാര്യ ജമീല(45)ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ജമീലയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനക്കു മുന്നില്‍പ്പെട്ട ജമീല പിന്തിരിഞ്ഞോടുന്നതിനിടയില്‍ വീണിടത്തിട്ട് ചവിട്ടുകയായിരുന്നു. വലതുകാലിന് മുട്ടിനു താഴെയാണ് പരുക്ക്. സംഘത്തിലെ മറ്റുള്ളവരെല്ലാം ഓടിക്കൂടി ബഹളംവച്ചതോടെയാണ് ആന പിന്മാറിയത്.
മലപ്പുറം: മമ്പുറത്ത് നിര്‍മിക്കുന്ന പാലത്തിന് 21 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. 2012-13 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഇതിനായി അഞ്ചുകോടി രൂപ വകയിരുത്തിയിരുന്നു. പുഴയുടെ ഇരുകരകളും തമ്മിലുള്ള ഉയര്‍ച്ചയിലുള്ള വ്യത്യാസം കാരണം പലതവണ പാലത്തിന്റെ അലൈന്‍മെന്റ് മാറ്റിയിരുന്നു. നടപടികള്‍ നീണ്ടുപോയ സാഹചര്യത്തില്‍ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും പി.കെ. അബ്ദുറബ്ബും ചേര്‍ന്ന് ധനമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും യോഗംവിളിച്ച് നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. വര്‍ഷങ്ങളായി മമ്പുറത്ത് അനുഭവിക്കുന്ന ഗതാഗതക്കുരുക്കിന് ഇതിലൂടെ പരിഹാരമാകും. പാലത്തിന്റെ ടെന്‍ഡര്‍ പ്രവൃത്തികള്‍ ത്വരപ്പെടുത്തുന്നതിന് പൊതുമരാമത്ത് … Continue reading "മമ്പുറം പാലത്തിന് 21 കോടി രൂപ അനുവദിച്ചു: പി.കെ. കുഞ്ഞാലിക്കുട്ടി"
മലപ്പുറം: ജില്ലയില്‍ വിവധ ഭാഗങ്ങളിലുണ്ടായ വാഹനാപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്. പെരിന്തല്‍മണ്ണ അമ്മിനിക്കാട് ബൈക്കും ഓട്ടോറിക്ഷയും തറയാട്ട് പിലാക്കല്‍ കുട്ടി സൈദാലിയുടെ മകന്‍ റാഷിദ് (22), അമ്മിനിക്കാട് മാരായിക്കല്‍ അബ്ബാസിന്റെ മകന്‍ റിയാസ് (29) എന്നിവര്‍ക്ക് പരിക്ക. പൂപ്പലത്ത് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് അരിക്കണ്ടംപാക്ക് തോണിക്കര കുഞ്ഞിമുഹമ്മദ് (50), മകന്‍ ഷഹസാദ് (18) എന്നിവര്‍ക്ക് പരിക്കേറ്റു. ചുങ്കത്ത് ഓട്ടോമറിഞ്ഞ് പൂന്താനം മരക്കാര്‍ (74), തിരൂര്‍ക്കാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് ചെരക്കാപറമ്പ് നെല്ലിക്കാടന്‍ മുഹമ്മദ് (60), ആനമങ്ങാട് ബൈക്ക് മറിഞ്ഞ് … Continue reading "വാഹനാപകടത്തില്‍ പരിക്കേറ്റു"
മലപ്പുറം: കേരളത്തിലെ മത സഹിഷ്ണുത ലോകത്തിന് തന്നെ മാതൃകയാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍. പട്ടിക്കാട് ജാമിഅ നൂരിയ്യ വാര്‍ഷികസമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിത സാഹചര്യങ്ങള്‍ ഒട്ടുമിക്ക മതപണ്ഡിതര്‍ക്കും ഉപരിപഠനം അസാധ്യമാക്കിയ സാഹചര്യത്തിലാണ് ജാമിഅ നൂരിയ്യ പിറവിയെടുത്തത്. കേരളത്തിലെ ഭൂരിഭാഗം പള്ളികള്‍ക്കും ആയിരക്കണക്കിന് ഇസ്‌ലാമിക മതപഠനകേന്ദ്രങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ജാമിഅയുടെ സന്തതികളായ ഫൈസിമാരാണെന്നത് ഏറെ അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാമുദായിക സൗഹാര്‍ദത്തിന് ഇവിടുത്തെ മുസ്‌ലിം ആത്മീയ നേതൃത്വത്തിന്റെ അമരക്കാരെന്ന നിലയില്‍ ഫൈസിമാരുടെ സേവനം … Continue reading "കേരളത്തിലെ മത സഹിഷ്ണുത ലോകത്തിന് തന്നെ മാതൃക: ഹൈദരലി ശിഹാബ്തങ്ങള്‍"
മലപ്പുറം: വീട്ടില്‍ മദ്യവില്‍പ്പന നടത്തിയ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടേരിയില്‍ വീട്ടില്‍ മദ്യം വില്‍പ്പന നടത്തി വരികയായിരുന്നു അവര്‍. ആറ് ലീറ്റര്‍ മദ്യം പിടിച്ചെടുത്തു. പ്രതിയെ ഇന്ന് നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കും.
മലപ്പുറം: നിരവധി മോഷണ കേസുകളിലെ പ്രതികളായ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. അത്തോളി കോക്കുന്നൂര്‍ അത്താണി സൈബുന്നീസ മന്‍സിലില്‍ മുഹമ്മദ് റാസിഖ്(റാസിഖ്-25), താമരശ്ശേരി പൂന്നൂര്‍ ഉണ്ണികുളം പുതിയോട്ടില്‍ അസ്‌കര്‍(33) എന്നിവരാണ് അറസ്റ്റിലായത്. ഒന്നര വര്‍ഷത്തിനിടെ മലപ്പുറം, വയനാട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ നിരവധി സ്ഥാപനങ്ങളില്‍ സംഘം തട്ടിപ്പു നടത്തിയതായി സിഐ പറഞ്ഞു. കടയുടമകളുമായി ബന്ധമുള്ളവരാണെന്ന് പരിചയപ്പെടുത്തി കടകളിലെ മാനേജര്‍മാരില്‍നിന്നും തൊഴിലാളികളില്‍നിന്നും പണവും മൊബൈല്‍ ഫോണുകളും വാങ്ങി മുങ്ങുകയാണ് സംഘത്തിന്റെ രീതി. കൂടാതെ കടകളിലെ ജീവനക്കാരുടെ കൈവശമുള്ള വിലപിടിപ്പുള്ള … Continue reading "മോഷണ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  10 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 2
  12 hours ago

  ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

 • 3
  13 hours ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 4
  15 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 5
  16 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 6
  17 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 7
  18 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 8
  19 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 9
  20 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം