Saturday, February 16th, 2019

  മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്തുകയായിരുന്ന ഒരു കിലോ സ്വര്‍ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ടു തലശ്ശേരി സ്വദേശി മുഹമ്മദ് റിഫാക്കിനെ കസ്റ്റഡിയിലെടുത്തു. ഇന്നു പുലര്‍ച്ചയാണു സംഭവം. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടും കരിപ്പൂര്‍ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലൂടെ സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്.  

READ MORE
മലപ്പുറം: ഒന്നരമാസമായി അടഞ്ഞുകിടന്ന ജില്ലയിലെ കാലിച്ചന്തകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയായി. കന്നുകാലികള്‍ക്ക് കുളമ്പുരോഗം പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ അഞ്ചിനാണ് കാലിച്ചന്തകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ തടഞ്ഞത്. ജില്ലയില്‍ എടക്കര, മഞ്ചേരി എന്നിവിടങ്ങളിലാണ് ചന്തകളുള്ളത്. എന്നാല്‍ ചെക്ക്‌പോസ്റ്റുകള്‍ വഴി അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ജില്ലയിലേക്ക് കാലികളെ എത്തിക്കുന്നതിനുള്ള നിരോധനം പിന്‍വലിച്ചിട്ടില്ല. നാടുകാണി, താമരശ്ശേരി എന്നീ ചുരങ്ങള്‍ വഴിയാണ് ജില്ലയിലെ ചന്തകളിലേക്ക് കന്നുകളെ എത്തിക്കുന്നത്.
മലപ്പുറം: ഓടുന്ന മിനി ബസ്സിലേക്ക് നിയന്ത്രണംവിട്ട കാര്‍ ഇടിച്ചുകയറി എട്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരിക്കേറ്റു. തിരൂര്‍കുറ്റിപ്പുറം റോഡില്‍ കണ്ണംകുളത്താണ് അപകടം. കുറ്റിപ്പുറത്തുനിന്ന് തിരൂരിലേക്ക് വരികയായിരുന്ന വി.പി എന്ന മിനി ബസ്സിലേക്ക് തിരൂര്‍ ഭാഗത്തുനിന്ന് ചെമ്പിക്കലിലേക്ക് വിവാഹസംഘത്തോടൊപ്പം പോകുകയായിരുന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ കാറിന്റെയും ബസ്സിന്റെയും മുന്‍ഭാഗം തകര്‍ന്നു. ബസ്സിലുണ്ടായിരുന്ന തിരുനാവായ നാവാമുകുന്ദ സ്‌കൂളിലെ നാല് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എട്ട് വിദ്യാര്‍ഥികള്‍ക്കും ഒരു യാത്രക്കാരിക്കും കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ക്കുമാണ് പരിക്കേറ്റത്.
മലപ്പുറം: കായികരംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മഞ്ചേരി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കായികരംഗത്തു അടിസ്ഥാന സൗകര്യം വികസിപ്പിക്കേണ്ടതു അനിവാര്യമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മഞ്ചേരി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മാണത്തിനു തുക അനുവദിച്ചതും നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിച്ചതും ഇതിനുദാഹരണമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.കേരളം ആതിഥ്യമരുളുന്ന ദേശീയ ഗെയിംസിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ കുറവായിട്ടും സംസ്ഥാനത്തെ താരങ്ങള്‍ ദേശീയഅന്തര്‍ദേശീയ മത്സരങ്ങളില്‍ കൈവരിക്കുന്ന നേട്ടം അഭിനന്ദനാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം: വല്യുമ്മക്കും അധ്യാപകര്‍ക്കുമൊപ്പം കുറ്റിപ്പുറം നിളയോരം പാര്‍ക്കിലെത്തിയ എല്‍.കെ.ജി വിദ്യാര്‍ഥി നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു. പാലക്കാട് കുമരനെല്ലൂര്‍ എന്‍ജിനിയര്‍ റോഡിലെ കണ്ടന്‍കുളങ്ങര മുഹമ്മദ്ഷാഫിയുടെ മകന്‍ അല്‍ത്താഫാണ്(നാല്) മരിച്ചത്. കുമരനെല്ലൂരിലെ അലിഫ് ഇംഗ്ലീഷ്മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അല്‍ത്താഫ്. സ്‌കൂളില്‍നിന്നുള്ള വിനോദയാത്രാ സംഘത്തില്‍ മൂന്ന് അധ്യാപികമാരും രണ്ട് ആയമാരും അല്‍ത്താഫിന്റെ പിതൃമാതാവ് ഫാത്തിമ്മയുമാണ് ഉണ്ടായിരുന്നത്. കുട്ടിയെ തനിച്ചുവിടാന്‍ ഭയമുണ്ടായിരുന്നതിനാല്‍ വല്യുമ്മയെയും ഒപ്പം അയച്ചിരുന്നു. കുട്ടികള്‍ക്കായി ഒന്നരവര്‍ഷം മുമ്പാണ് പാര്‍ക്കിനകത്ത് നീന്തല്‍ക്കുളം തയ്യാറാക്കിയത്. കുളത്തില്‍ കുട്ടികള്‍ക്ക് കയറാവുന്ന ചെറിയ ബോട്ടുകളും ഇതിലുണ്ട്. എന്നാല്‍, … Continue reading "വിനോദയാത്രക്കെത്തിയ എല്‍.കെ.ജി വിദ്യാര്‍ഥി മുങ്ങിമരിച്ചു"
      മലപ്പുറം: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിനു നാളെ കിക്കോഫ്. ദേശീയ, അന്തര്‍ദേശീയ താരങ്ങള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റ് 25 വരെ നീണ്ടുനില്‍ക്കും. ആദ്യമല്‍സരം ഡെംപോ എസ്.സിയും ഭവാനിപൂര്‍ എഫ്.സിയും തമ്മിലാണ്. ഡി ഗ്രൂപ്പിലെ കൊല്‍ക്കത്താ ടീമായ ഭവാനിപൂര്‍ എഫ്.സിയെത്തുന്നതു ബ്രസീലിയന്‍ താരങ്ങളുടെ മികവിലാണ്. കോച്ച് ജൂലിയാനോക്കുപുറമെ രണ്ടു ബ്രസീലിയന്‍ താരങ്ങളും ടീമിലുണ്ട്. അലക്‌സ്, ബരറ്റോ എന്നിവരാണു ഭവാനിപൂരിന്റെ ബ്രസീലിയന്‍ താരങ്ങള്‍. നൈജീരിയന്‍ താരം ഡാനിയേലും കോഴിക്കോട്ടുകാരന്‍ നൗഷാദ് ബാപ്പുവും ടീമിലുണ്ട്. ഈ വര്‍ഷത്തെ ഐ ലീഗിലെ … Continue reading "ഫെഡറേഷന്‍ കപ്പിന് നാളെ കിക്കോഫ്"
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാലിന്യസംസ്‌കരണകേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. സന്നദ്ധസംഘടനയായ കോഴിക്കോട് വേങ്ങേരി നിറവിന്റെ സഹായത്തോടെയാണ് സംസ്‌കരണകേന്ദ്രം സ്ഥാപിച്ചത്. നേരത്തെ മാലിന്യം നീക്കംചെയ്യാന്‍ സ്വകാര്യവ്യക്തിക്ക് കരാര്‍ നല്‍കുകയായിരുന്നു. ഇപ്പോള്‍ സംസ്‌കരണം വിമാനത്താവള അതോറിറ്റി നേരിട്ടാണ് നടത്തുന്നത്. പലതരത്തിലുള്ള മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ഇണങ്ങും വിധം ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. പേപ്പര്‍ മാലിന്യം കത്തിക്കാന്‍ ഇന്‍സിനറേറ്റര്‍, ഭക്ഷ്യഅവശിഷ്ടങ്ങളും ജൈവമാലിന്യങ്ങളും സംസ്‌കരിക്കാന്‍ ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ്‌റിങ്ങുകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. ജീവനക്കാരുടെ താമസസ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കേന്ദ്രത്തിലെത്തിച്ചാണ് സംസ്‌കരിക്കുക. പ്ലാന്റിലെ ജലം ശുദ്ധീകരിച്ച് … Continue reading "മാലിന്യസംസ്‌കരണകേന്ദ്രം പ്രവര്‍ത്തനം തുടങ്ങി"
          മലപ്പുറം: ആദ്യ ഘട്ട പോളിയോ തുള്ളി മരുന്ന് വിതരണം ഫലപ്രദമാക്കാന്‍ ജില്ലാ കലക്റ്റര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കര്‍മസമിതി യോഗം തീരുമാനിച്ചു. ബൂത്ത്തലത്തില്‍ പോളിയോ തുള്ളി മരുന്ന് വിതരണം 19 ന് തുടങ്ങും. തുടര്‍ന്ന് മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് 20, 21 തീയതികളില്‍ വീടുകളിലെത്തി തുള്ളി മരുന്നു നല്‍കും. തുള്ളിമരുന്നു വിതരണത്തിനു വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും യോഗം തിരുമാനിച്ചു. ഗോത്ര മേഖലയിലും ഇതര സംസ്ഥാന തൊഴിലാളികള്‍ … Continue reading "പോളിയോ തുള്ളി മരുന്ന് വിതരണം 19ന്"

LIVE NEWS - ONLINE

 • 1
  3 hours ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 2
  4 hours ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 3
  7 hours ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 4
  10 hours ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 5
  10 hours ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 6
  11 hours ago

  ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

 • 7
  12 hours ago

  ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

 • 8
  12 hours ago

  അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

 • 9
  12 hours ago

  സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്