Friday, November 16th, 2018

മലപ്പുറം: പോലീസ് ചമഞ്ഞു വാഹനങ്ങള്‍ മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. മുവാറ്റുപുഴ പിഴക്കാപ്പള്ളി പുത്തന്‍വീട്ടില്‍ അബ്ദുല്‍ ജബ്ബാര്‍(43) നെയാണു പോലീസ പിടികൂടിയത്. വര്‍ഷങ്ങളായി കേരളത്തിലുടനീളം പലസ്ഥലങ്ങളിലും ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പു നടത്തിവരുന്നതായും പോലീസ് പറഞ്ഞു. കഴിഞ്ഞ ജൂലൈ 26ന് സ്‌പെഷല്‍ ബ്രാഞ്ച് ഓഫീസറാണെന്നു പരിജയപ്പെടുത്തി മലപ്പുറം മുണ്ടുപറമ്പിലെ കൂത്രാടന്‍ അനീസ്ബാബുവിന്റെ കാര്‍ കച്ചവടമാക്കുകയും ട്രയല്‍ ഓടിക്കാന്‍ വാങ്ങിയ ശേഷം കാറുമായി കടന്നുകളഞ്ഞ കേസിന്റെ അന്വേഷണത്തിനിടെയാണു പ്രതിയെ പിടികൂടിയത്. മലപ്പുറം മുണ്ടുപറമ്പില്‍ നിന്ന് മോഷ്ടിച്ച കാര്‍ പെരുമ്പാവൂരില്‍ നിന്നു … Continue reading "പോലീസ് ചമഞ്ഞ് കവര്‍ച്ച ; മോഷ്ടാവ് പിടിയില്‍"

READ MORE
      മലപ്പുറം: മണല്‍ലോറി ഓട്ടോയിലിടിച്ച് അന്യസംസ്ഥാന തൊഴിലാളി മരണപ്പെട്ടു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. രാജസ്ഥാന്‍ സ്വദേശി ഡബു (45) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഞ്ജയ്, ദിനേശ് എന്നിവര്‍ക്കു ഗുരുതര പരിക്കേറ്റു. വേങ്ങരക്കു സമീപം ഇരിങ്ങല്ലൂര്‍ പാലാണിയിലാണ് അപകടം.
മലപ്പുറം: വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷണ കേസില്‍ പ്രതിയാവുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയും ചെയ്ത പ്രതി പിടിയില്‍. അങ്ങമന്റെ പുരക്കല്‍ സിദ്ധീഖ് (40)പിടിയിലായത്. 2004 ല്‍ കെ.പി.എച്ച്. റോഡില്‍ നടന്ന മോഷണത്തില്‍ പിടിയിലായ സിദ്ധീഖ് ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. താനൂര്‍ കൊരണമന്‍ കടപ്പുറത്ത് ഒളിവില്‍ കഴിയുന്നുണ്ടെന്നറിഞ്ഞ് പരപ്പനങ്ങാടി എസ്. ഐ. അനില്‍കുമാറും സംഘവും അവിടെ എത്തി പിടികൂടുകയായിരുന്നു.
      മലപ്പുറം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അറുപത്തിയഞ്ചാക്കി ഉയര്‍ത്തണമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. അതിനു കഴിഞ്ഞില്ലെങ്കില്‍ കുറഞ്ഞപക്ഷം 58 എങ്കിലുമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ കീഴിലുള്ള കെഎസ്ആര്‍ടിസിയില്‍ നാല്‍പത്തി അയ്യായിരത്തോളം ജീവനക്കാരുണ്ട്. കെഎസ്ഇബിയിലും മുപ്പത്തി അയ്യായിരത്തോളം ജീവനക്കാരുണ്ട്. മന്ത്രിസ്ഥാനം അവസാനിക്കുന്നതിനു മുമ്പ് ഈ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കുമെന്നും ആര്യാടന്‍ പറഞ്ഞു. … Continue reading "പെന്‍ഷന്‍ പ്രായം അറുപത്തിയഞ്ചാക്കി ഉയര്‍ത്തണം: മന്ത്രി ആര്യാടന്‍"
മലപ്പുറം: കുട്ടികള്‍ ജീവിത നിരീക്ഷണത്തിലൂടെ സര്‍ഗാത്മകത വികസിപ്പിക്കണമെന്ന് ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം. കടകശ്ശേരി ഐഡിയല്‍ ഇന്റര്‍നാഷണല്‍ ക്യാമ്പസില്‍ ശിശുദിനത്തോടനുബന്ധിച്ചു നടന്ന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ലാളിത്യമുള്ള ചെറുരചനകള്‍ നടത്താന്‍ പാണ്ഡിത്യമല്ല, മറിച്ചു സ്വയം പ്രചോദനമാണു വേണ്ടത്. എഴുതാനുള്ള അസംസ്‌കൃത വസ്തുക്കള്‍ നമുക്കു ചുറ്റുമുണ്ട്. അതു കണ്ടെത്താനുള്ള കണ്ണുണ്ടാവണമെന്നും എഴുത്തിലും വായനയിലും കുട്ടിത്തം തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു. എല്‍.പി മോണ്ടിസ്സോറി വിഭാഗങ്ങളിലായി അധ്യാപകര്‍ അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സ്, ഒപ്പന, മോണാആക്്ട്്, സംഘഗാനം, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് … Continue reading "ജീവിതാനുഭവങ്ങളിലൂടെ സര്‍ഗാത്മകത വികസിപ്പിക്കണം: സിപ്പി പള്ളിപ്പുറം"
  മലപ്പുറം: കത്തികുത്തേറ്റ് ചികിത്സയിലായിരുന്ന അബ്ദു സമദ് സമദാനി എം.എല്‍.എ ആശുപത്രി വിട്ടു. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമദാനി ഇന്ന് ഉച്ചയോടെയാണ് ആശുപത്രിവിട്ടത്. പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട കുടുംബ വഴക്ക് ഒത്തുതീര്‍ക്കുന്നതിനിടെയാണ് സമദാനിക്ക് കുത്തേറ്റത്. ംഭവത്തില്‍ പുളിക്കല്‍ കുഞ്ഞാവയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മലപ്പുറം: ടൂറിസം വകുപ്പിന്റെ ഹോട്ടലില്‍നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. മിനിപമ്പക്ക് സമീപത്തുള്ള കെടിഡിസി ഹോട്ടല്‍ ‘മോട്ടല്‍ ആരാമില്‍ നിന്നാണ് മൂന്ന് ദിവസത്തോളം പഴക്കമുള്ള ഭക്ഷണസാധനങ്ങള്‍ കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് മിന്നല്‍ പരിശോധനനടത്തിയത്. ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ചോറ്, സാമ്പാര്‍, മല്‍സ്യം, പഴക്കമുള്ള എണ്ണ എന്നിവ കണ്ടെത്തി. മണ്ഡലകാലത്തിന് മുന്നോടിയായിട്ടാണ് ആരോഗ്യ വകുപ്പ് മിനിപമ്പയിലും പരിസരത്തും പരിശോധന നടത്തിയത്. പ്രദേശത്തെ മറ്റുഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന നടത്തി പഴകിയ ഭക്ഷ്യപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. പ്രദേശത്ത്് പുകയില ഉല്‍പന്നങ്ങളും പ്ലാസ്റ്റിക് ബാഗുകളും മേല്‍വിലാസമില്ലാതെ … Continue reading "പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി"
മലപ്പുറം: 10 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി മലപ്പുറത്ത് ഒരാള്‍ പോലീസ് പിടിയില്‍. താമരശേരി സ്വദേശി അബ്ദുള്‍ നാസറാണ് പിടിയിലായത്. വാഹനപരിശോധനയ്ക്കിടെയാണ് ഇയാള്‍ പോലീസ് പിടിയിലായത്. കുഴല്‍പ്പണം കടത്താന്‍ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

LIVE NEWS - ONLINE

 • 1
  4 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 2
  6 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 3
  6 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 4
  9 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 5
  12 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 6
  13 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 7
  14 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 8
  14 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 9
  15 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം