Saturday, November 17th, 2018

മലപ്പുറം: അരക്ക് താഴെ ശേഷയില്ലാത്ത, പരസഹായ മില്ലാതെ സഞ്ചരിക്കാന്‍ കഴിയാത്ത ജില്ലയിലെ 100 പേര്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കുന്ന മുചക്ര സ്‌കൂട്ടറിന്റെ വിതരണോദ്ഘാടനം നാളെ ഉച്ചക്ക് ശേഷം രണ്ട് മണിക്ക് താജ് ഓഡിറ്റോറിയത്തില്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വഹിക്കും. 201213, 2013 14 എന്നീ രണ്ട് വര്‍ഷങ്ങളിലായി മുക്കാല്‍ കോടി രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ പ്രോജക്ടില്‍ ആദ്യ വര്‍ഷത്തില്‍ തെരഞ്ഞെടുത്ത് മുന്‍കൂട്ടി വിവരം അറിയിച്ച 50 പേര്‍ക്കാണ് നാളെ … Continue reading "മുച്ചക്ര സ്‌കൂട്ടറിന്റെ വിതരണോദ്ഘാടനം നാളെ"

READ MORE
തേഞ്ഞിപ്പലം: ഇടിമിന്നല്‍ നാശം വിതച്ച വീട്ടില്‍നിന്ന് ഏഴംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ചെന്ക്കലങ്ങാടി ചെനക്കല്‍ വീട്ടില്‍ ചാത്തങ്കുളങ്ങര പുരുഷോത്തമന്റെ വീടിന്റെ ഭിത്തിക്കും ജനലിനും മറ്റുമാണ് മിന്നലില്‍ നാശം. ജനല്‍ കട്ടിള പൊട്ടിച്ചിതറിയ നിലയിലാണ്. ജനലിന്റെ മീതെയുള്ള ലിന്‍ഡല്‍ പൊട്ടി കോണ്‍ക്രീറ്റ് അടര്‍ന്നു. ജനല്‍ ചില്ലും പൊട്ടി വീണു. ചുമരിനും തറയ്ക്കും വിള്ളലുണ്ട്. ഇലക്ട്രിക്കല്‍ ഉപകരണങ്ങളും നശിച്ചു. കാറിന്റെ ബാറ്ററി ഷോര്‍ട്ട് ആയി.
മലപ്പുറം: കലോല്‍സവവേദി പരിസരത്ത് കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. പുറത്തൂര്‍ സ്വദേശി അബ്ദുള്‍ നാസറിനെ (32) എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളില്‍നിന്ന് 100 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തിരൂര്‍ ഉപജില്ലാ കലോല്‍സവം നടക്കുന്ന ആലത്തിയൂരിലെ സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ക്ക് മദ്യവും ലഹരിമരുന്നുകളും വിതരണം ചെയ്യുന്ന സംഘങ്ങളെക്കുറിച്ച് അധികൃതര്‍ക്കു പരാതി ലഭിച്ചിരുന്നു. ഇന്നലെ വേഷം മാറി എത്തിയ എക്‌സൈസ് അധികൃതര്‍ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയിരുന്നു. സ്‌കൂളിലേക്കു വരുംവഴിയുള്ള പാലത്തിനു സമീപത്തായി കഞ്ചാവു വില്‍ക്കുന്നതിനിടെയാണ് നാസര്‍ പിടിയിലായത്. അതേസമയം, ചാരായവുമായി … Continue reading "കഞ്ചാവുമായി പിടിയില്‍"
        മലപ്പുറം: ഉത്തരവു നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോകുന്ന കര്‍ണാടക സര്‍ക്കാറിന്റെ കൃത്യവിലോപത്തെ നിയമപരമായി നേരിടുമെന്നു പി.ഡി.പി. മദനിക്കു വിദഗ്ധ ചികിത്സ നല്‍കാന്‍ ഒരാഴ്ച മുമ്പു സുപ്രീംകോടതി ഉത്തരവിട്ടിട്ടും ഇതുവര നടപ്പിലായില്ല. മഅ്ദനിയെ വിദഗ്ധ ചികിത്സക്കായി ബഗലൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലേക്കു മാറ്റാനാണു സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. ഇത്തരം കേസുകളില്‍ 24 മണിക്കൂറിനകം നടപടിയെടുക്കാറുണ്ടെന്നും ഒരാഴ്ച കഴിഞ്ഞിട്ടും സുപ്രീംകോടതി ഉത്തരവു നടപ്പിലക്കാതെ മദനിയെ ജയലില്‍ തന്നെ പാര്‍പ്പിക്കുന്നതു കര്‍ണാടക സര്‍ക്കാറിന്റെ അലംഭാവം കൊണ്ടാണെന്നും പി.ഡി.പി ആരോപിച്ചു. മദനിയുടെ രോഗങ്ങള്‍ … Continue reading "മദനിയുടെ ചികില്‍സാനിഷേധം ; നിയമപരമായി നേരിടും : പിഡിപി"
മലപ്പുറം: കാട്ടാനകള്‍ നാടിറങ്ങുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ജില്ലയില്‍ കുറുവന്‍പുഴ, കാഞ്ഞിരപ്പുഴ, ചാലിയാര്‍, കരുളായി കരിമ്പുഴ, ചെറുപുഴ, കാരക്കോടന്‍പുഴ, പുന്നപ്പുഴ എന്നിവിടങ്ങളിലെല്ലാം കാട്ടാനകളുടെ സാന്നിദ്ധ്യമുണ്ട്. കുറുവന്‍ പുഴയുടെ കോഴിപ്പാറ മുതല്‍ മൂലേപ്പാടം അമ്പതേക്കര്‍ വരെ കാട്ടാനകളുടെ വിളയാട്ടമാണ്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ അമ്പതേക്കറിനു സമീപമിറങ്ങിയ കാട്ടാനയെ നാട്ടുകാര്‍ ഏറെ പണിപെട്ടാണു കാട്ടിലേക്ക് മടക്കി അയച്ചത്. കുറുവന്‍ പുഴ കടന്നു ആറാം ബ്ലോക്കിലെത്തിയ കാട്ടാന പട്ടാപകല്‍ കൃഷിയിടത്തിലിറങ്ങിയിരുന്നു. രണ്ടു ദിവസം പ്രദേശത്തു ഭീതി പരത്തിയ കാട്ടാനക്കൂട്ടം പുഴയോരത്തിനു സമീപം തന്നെ … Continue reading "കാട്ടാന; കര്‍ഷകര്‍ ആശങ്കയില്‍"
  മലപ്പുറം: സ്‌കൂള്‍ കുട്ടികളുമായി വരികയായിരുന്ന വാനിന്റെ ചക്രം ഊരിത്തെറിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നിയന്ത്രണംവിട്ട വാന്‍ കുറച്ചു ദൂരം മുമ്പോട്ടു നീങ്ങി നില്‍ക്കുകയായിരുന്നു. രാവിലെ ഏഴരയോടെ അത്താണി സെന്ററിലായിരുന്നു അപകടം. മിണാലൂര്‍-കുറ്റിയങ്കാവ് ഭാഗത്തുനിന്ന് തൃശൂരിലേക്ക് കുട്ടികളുമായി വരുന്നതിനിടയിലാണ് അപകടമുമുണ്ടായത്. വാനിന്റെ പിന്നിലെ ഇടതുവശത്തെ ചക്രമാണ് ഊരിത്തെറിച്ചത്. വാന്‍ നിയന്ത്രണം വിട്ടതോടെ കുട്ടികള്‍ പരിഭ്രാന്തരായി. റോഡില്‍ മറ്റുവാഹനങ്ങള്‍ ഇല്ലാതിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായത്.
മലപ്പുറം: തൊഴിലുറപ്പ് പദ്ധതി സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കിയെന്ന് പട്ടികജാതിക്ഷേമ വകുപ്പ് മന്ത്രി പി.കെ ജയലക്ഷ്മി. ഇത് സ്ത്രീകളില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചതായും അവര്‍ പറഞ്ഞു. പുളിക്കല്‍ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളി സംഗമം പുളിക്കല്‍ പി.വി.സി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എന്‍.ആര്‍.ഇ.ജി.എസില്‍ സമ്പൂര്‍ണ പട്ടികജാതി രജിസ്‌ട്രേഷന്‍ പ്രഖ്യാപനവും പുളിക്കല്‍ പഞ്ചായത്ത് കേരളോത്സവത്തില്‍ ഓവറോള്‍ ജേതാക്കളായ ജിംനേഷ്യ കൊട്ടപ്പുറം ആര്‍ട്‌സ് ഏന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന് ട്രോഫി വിതരണവും മന്ത്രി നിര്‍വഹിച്ചു. … Continue reading "തൊഴിലുറപ്പ് പദ്ധതി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കി : മന്ത്രി ജയലക്ഷ്മി"
മലപ്പുറം: ജ്വല്ലറി കുത്തിത്തുറന്ന് 85 പവന്‍ സ്വര്‍ണാഭരണങ്ങളും 81,000 രൂപയും കവര്‍ന്ന സംഭവത്തില്‍ മൂന്ന് അസം സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. തരംഗ് ജില്ലയിലെ രോഹിണിഗുഡി വില്ലേജില്‍ ഗുല്‍ജാര്‍ ഹുസൈന്‍ (27), ബിഹുദിയ വില്ലേജില്‍ ആഷാബാബു (28), സിയാന്‍മാരി ഇംറാന്‍ അലി (25) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കവര്‍ച്ച ലക്ഷ്യമിട്ടെത്തിയ മൂവരും അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം അത്താണിക്കല്‍, ശാന്തിനഗര്‍, കൂരാട് തുടങ്ങിയ സ്ഥലങ്ങളില്‍ തങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു. മൂവരും കെട്ടിട നിര്‍മാണ തൊഴിലാളികള്‍കൂടിയാണ്. ഇനിയും പിടികിട്ടാനുള്ള ഹുസൈന്‍ … Continue reading "ജ്വല്ലറി കവര്‍ച്ച; മൂന്ന് അസം സ്വദേശികള്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  3 hours ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 2
  4 hours ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

 • 3
  12 hours ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 4
  13 hours ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 5
  17 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 6
  19 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 7
  20 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 8
  22 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 9
  1 day ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി