Tuesday, November 13th, 2018

മലപ്പുറം: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പലഭാഗങ്ങളിലും ഞായറാഴ്ച രാവിലെ നേരിയ ഭൂചലനം. രാവിലെ 10നും 10.05 നും ഇടയ്ക്കാണ് വലിയ മുഴക്കത്തോടുകൂടിയ ചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ രണ്ടിനും മൂന്നിനുമിടയിലാണ് തീവ്രത രേഖപ്പെടുത്തിയത്. മലപ്പുറം പരപ്പനങ്ങാടി സദ്ദാം ബീച്ചിനടുത്ത് കഞ്ഞിക്കോട്ട് ആറു വീടുകള്‍ക്ക് ചെറിയ വിള്ളലുണ്ടായി. കോഴിക്കോട് നഗരത്തിലും അടുത്ത പ്രദേശങ്ങളിലുമാണ് ചലനം കാര്യമായി അനുഭവപ്പെട്ടത്. ബേപ്പൂര്‍, ചാലിയം, പാളയം, മാങ്കാവ്, ചെറുവണ്ണൂര്‍, കോട്ടൂളി, മീഞ്ചന്ത, വെസ്റ്റ്ഹില്‍, മലപ്പുറം ജില്ലയിലെ തിരൂര്‍, താനൂര്‍, വള്ളിക്കുന്ന്, പരപ്പനങ്ങാടി എന്നിവിടങ്ങളിലുമാണ് … Continue reading "മലപ്പുറത്തും കോഴിക്കോട്ടും ഭൂചലനം"

READ MORE
മലപ്പുറം: വിദ്യാര്‍ഥികളുടെ വാസന രക്ഷിതാക്കള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കണമെന്നു പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ. വീട്ടിലെന്ന പോലെഡ്രൈവിംഗ് മേഖലകളില്‍ അച്ചടക്ക ബോധം വളര്‍ത്തികൊണ്ട് വരാനും റോഡ് നിയമങ്ങള്‍ പാലിക്കാനും നില നിര്‍ത്താനും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷ കാമ്പയിനുകള്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. റോഡ് ആക്‌സിടെന്റ്് ആക്ഷന്‍ ഫോറം രണ്ടത്താണി നുസ്രത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച റോഡ് സുരക്ഷ സമ്മേളനം ഉദ്ഘാടനം ചെയ്ുയകയായിരുന്നു അദ്ദേഹം. റാഫ് ജില്ലാ ജനറല്‍ സെക്രടറി ബി കെ സൈദ് അധ്യക്ഷത വഹിച്ചു.
മലപ്പുറം: വിവാഹ തട്ടിപ്പുവീരന്‍ പിടിയില്‍. നിരവധി സ്ത്രീകളെ വിവാഹം കഴിച്ചുമുങ്ങിനടക്കുകയായിരുന്ന മൈസൂര്‍ സ്വദേശി പര്‍വേഷാണ്(30) പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത്. പാലപ്പെട്ടി സ്വദേശിനിയായ യുവതിയെ വിവാഹം നടത്തി ഉപേക്ഷിച്ചുപോയ സംഭവത്തിലാണു ഇയാള്‍ അറസ്റ്റിലായത്. രണ്ടുലക്ഷവും അഞ്ചുപവനും സ്ത്രീധനം വാങ്ങി പാലപ്പെട്ടിയിലെ യുവതിയെ ഒന്നര വര്‍ഷം മുന്‍പാണ് പര്‍വേസ് വിവാഹം ചെയ്തത്. ചാവക്കാട്ടെ ഏജന്റുവഴി 2012 ഏപ്രിലിലാണ് യുവതിയെ വിവാഹം കഴിച്ച് മൈസൂരിലേക്ക് കൊണ്ടുപോയത്. ഉപ്പയോടും ഉമ്മയോടും ഒപ്പം താമസിക്കുന്നതിനായി മൈസൂരിലേക്ക് കൊണ്ടുപോയങ്കിലും കല്ല്യണസമയത്ത് നല്‍കിയിരുന്ന പണവും സ്വര്‍ണവുമായി യുവതിയെ … Continue reading "വിവാഹത്തട്ടിപ്പ് വീരന്‍ പിടിയില്‍"
മലപ്പുറം: പോലീസ്‌സ്‌റ്റേഷനില്‍ എ.എസ്.ഐയുടെ കൈയില്‍നിന്ന് അബദ്ധത്തില്‍ പൊട്ടിയ തോക്കിലെ വെടിയുണ്ട വയോധികന്റെ മുണ്ട് തുളച്ച് കടന്നുപോയി. സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയതായിരുന്നു വയോധികന്‍. വെടിയുണ്ട ദേഹത്ത് കൊള്ളാതെയാണ് പോയത്. സ്‌റ്റേഷനില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് മറ്റൊരു വനിതാപോലീസിന് തോക്ക് കൈമാറിയിരുന്നു. തോക്ക് പരിശോധിക്കാനായി ജി.ഡി. ഗ്രേഡ് എ.എസ്.ഐ വാങ്ങി. ബാരല്‍ ക്രമീകരിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. വയോധികന്റെ മുണ്ടിലൂടെ കടന്നുപോയ വെടിയുണ്ട സ്‌റ്റേഷന്റെ തറയില്‍ പതിച്ചു. പുതിയ മുണ്ട് വാങ്ങി നല്‍കിയാണ് പോലീസ് വയോധികനെ യാത്രയാക്കിയത്.
  എടപ്പാള്‍ : കവര്‍ച്ചക്കായി ചുമര്‍ തുരക്കുന്നതിനിടെ രണ്ടംഗ സംഘം പിടിയില്‍. എടപ്പാള്‍-കുറ്റിപ്പുറം റോഡിലെ നൂര്‍ ജ്വല്ലറിയില്‍ കവര്‍ച്ചനടത്താനുള്ള ശ്രമത്തിനിടെയാണ് കണ്ടനകം കൊട്ടരപ്പാട്ട് അജീഷ് (23), കണ്ടനകം വട്ടപ്പറമ്പില്‍ പ്രബീഷ് (22) എന്നിവര്‍ പിടിയിലായത്. മുകള്‍നിലയില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിക്ക് തൊട്ടടുത്ത ബുക്ക് സ്റ്റാള്‍ ഗോഡൗണിന്റെ ചുമരാണ് സംഘം തുരക്കാന്‍ ശ്രമിച്ചത്. ഈ ചുമര്‍ തുരന്ന് അകത്തുകടന്നാല്‍ ജ്വല്ലറിയുടെ മുകള്‍നിലയിലേക്ക് എത്താനാകും. പിന്നീട് കോണ്‍ക്രീറ്റ് പൊട്ടിച്ച് അകത്തുകടക്കാനായിരുന്നു പദ്ധതി. ഇന്നലെ പുലര്‍ച്ചെ രണ്ടിന് പട്രോളിങ് നടത്തുകയായിരുന്ന ചങ്ങരംകുളം എസ്‌ഐ ടി. മനോഹരന്‍, എസ്‌ഐ … Continue reading "കവര്‍ച്ചക്കായി ചുമര്‍ തുരക്കവെ രണ്ടംഗ സംഘം പിടിയില്‍"
മലപ്പുറം: അരക്ക് താഴെ ശേഷയില്ലാത്ത, പരസഹായ മില്ലാതെ സഞ്ചരിക്കാന്‍ കഴിയാത്ത ജില്ലയിലെ 100 പേര്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കുന്ന മുചക്ര സ്‌കൂട്ടറിന്റെ വിതരണോദ്ഘാടനം നാളെ ഉച്ചക്ക് ശേഷം രണ്ട് മണിക്ക് താജ് ഓഡിറ്റോറിയത്തില്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വഹിക്കും. 201213, 2013 14 എന്നീ രണ്ട് വര്‍ഷങ്ങളിലായി മുക്കാല്‍ കോടി രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ പ്രോജക്ടില്‍ ആദ്യ വര്‍ഷത്തില്‍ തെരഞ്ഞെടുത്ത് മുന്‍കൂട്ടി വിവരം അറിയിച്ച 50 പേര്‍ക്കാണ് നാളെ … Continue reading "മുച്ചക്ര സ്‌കൂട്ടറിന്റെ വിതരണോദ്ഘാടനം നാളെ"
മലപ്പുറം: കൃഷിയിടത്തില്‍ ഭീതി പരത്തി കാട്ടാനക്കൂട്ടം വിലസുന്നു. ചാലിയാര്‍ പഞ്ചായത്തിലെ വെണ്ണേക്കോട് ആറാം ബ്ലോക്കില്‍ നിലമ്പൂര്‍ നായാടംപൊയില്‍ മലയോരപാതയിലാണു കാട്ടാനക്കൂട്ടം ജനജീവതത്തിനു ഭീഷണിയായിരിക്കുന്നത്. മൂവായിരം വനത്തോട് ചേര്‍ന്ന് സ്വകാര്യ ഭൂമിയില്‍ മൂന്ന് ആനകളും ഒരു കുട്ടിയും ഉള്‍പ്പെടെ നാല് ആനകളാണുള്ളത്. വ്യാഴാഴ്ച വന ദ്രുതകര്‍മ്മസേന ഡെപ്യൂട്ടി റെയ്ഞ്ചര്‍ ദിനേശ് ശങ്കറിന്റെ നേതൃത്വത്തില്‍ അഞ്ച് റൗണ്ട് റബ്ബര്‍ ബുള്ളറ്റിന്‍ ഉപയോഗിച്ച് വെടിവെച്ചിരുന്നു. ഇതേ തുടര്‍ന്ന് സമീപത്തെ പന്തീരായിരം വനത്തിലേക്ക് കടന്ന ആനക്കൂട്ടം വെള്ളിയാഴ്ച രാവിലെ വീണ്ടും കൃഷിയിടത്തിലേക്ക് തിരിച്ചെത്തി. … Continue reading "കാട്ടാനക്കൂട്ടം ; നാട്ടുകാര്‍ ഭീതിയില്‍"
മലപ്പുറം: വിമാനത്താവളങ്ങള്‍ വഴി വര്‍ധിച്ചുവരുന്ന സ്വര്‍ണക്കടത്ത് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. സാമ്പത്തിക കുറ്റകൃത്യമെന്ന നിലയിലാണ് സ്വര്‍ണകള്ളക്കടത്ത് ഇപ്പോള്‍ അന്വേഷിക്കുന്നത്. എന്നാല്‍ ആറുമാസത്തിനിടെ നൂറു കിലോ സ്വര്‍ണം എയര്‍പോര്‍ട്ടുകളില്‍ പിടിക്കപ്പെട്ടു. ഇത്രയും സ്വര്‍ണം കേരളത്തില്‍ സ്വീകരിക്കുന്നത് ആരാണെന്നും അന്വേഷിക്കണം. കേരളത്തില്‍ ഇതിനായി വലിയ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലൂടെ ലഭിക്കുന്ന പണം രാജ്യദ്രോഹത്തിന് ഉപയോഗിക്കുന്നതിനാല്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍സംസാരിക്കുകയായിരുന്നു അദ്ദേഹം. ചക്കിട്ടപ്പാറ മേഖലയില്‍ ഇരുമ്പയിര് ഖനനത്തിന്് അനുമതി നല്‍കിയത് സിബിഐ അന്വേഷിക്കണമെന്നും … Continue reading "സ്വര്‍ണക്കടത്ത് എന്‍ഐഎ അന്വേഷിക്കണം : എം.ടി. രമേശ്"

LIVE NEWS - ONLINE

 • 1
  12 hours ago

  പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

 • 2
  13 hours ago

  ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

 • 3
  13 hours ago

  കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

 • 4
  14 hours ago

  കെ.എം ഷാജിയുടെ അയോഗ്യത തുടരും

 • 5
  16 hours ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 6
  18 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 7
  18 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 8
  18 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 9
  19 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി