Saturday, February 23rd, 2019
മലപ്പുറം: വണ്ടൂരില്‍ കാട്ടുതേനെന്ന് വിശ്വസിപ്പിച്ച് മധുരലായനി വിതരണംചെയ്ത രണ്ട് തമിഴ്‌നാട് സ്വദേശികളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പൊള്ളാച്ചിയിലെ കൊല്ലന്‍പാളയയിലെ ഗുണ്ടുമണി(28), ഗോപി മാസി(29) എന്നിവരെയാണ് നടുവത്തുവെച്ച് സംശയംതോന്നി നാട്ടുകാര്‍ തടഞ്ഞുവെച്ചത്. രണ്ടു ബൈക്കുകളിലായി വലിയ ബക്കറ്റുകളില്‍ തേനീച്ചയുടെ അടയിലാണ് ഇവര്‍ ലായനി കലക്കി ഒഴിച്ചു വെച്ചിട്ടുളളത്. വിശ്വാസം വര്‍ധിപ്പിക്കുന്നതിനായി ആവശ്യക്കാരുടെ മുന്നില്‍വെച്ചുതന്നെ ഇതില്‍നിന്നും ലായനിയെടുത്ത് കുപ്പിയിലാക്കിയാണ് ഇവര്‍ നല്‍കുന്നത്. എന്നാല്‍ മാസങ്ങള്‍ പഴക്കമുള്ള അടയില്‍നിന്ന് രൂക്ഷമായ ദുര്‍ഗന്ധമാണ് ഉണ്ടാകുന്നത്. സംശയംതോന്നി നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ നിരവധി പാഴ്കുപ്പികളില്‍ … Continue reading "കാട്ടുതേനെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; രണ്ട് തമിഴ്‌നാട് സ്വദേശികളെ പിടികൂടി"
3.30ന് എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ സെയ്തലവി നാലരമണിയോടെ കസ്റ്റംസ് ഹാളില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
മലപ്പുറം: തിരൂരങ്ങാടിയില്‍ തുണി ഉണക്കാന്‍ ഇടുന്നതിന്്‌വേണ്ടി കെട്ടിയ കമ്പിയില്‍നിന്നും ഷോക്കേറ്റ് ഒഡീഷ സ്വദേശിയായ തൊഴിലാളി മരിച്ചു. ഗജേന്ദ്ര പട്‌നായിക്(23) ആണു മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിയൂര്‍ പാറേക്കാവ് ശാന്തിനഗറിലെ താമസ സ്ഥലത്താണ് സംഭവം. തുണി അലക്കാനായി ഇരുമ്പുകമ്പിയില്‍ ഇട്ടപ്പോള്‍ അതില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. വൈദ്യുതി വയര്‍ അറ്റുതൂങ്ങി കമ്പിയില്‍ തട്ടിയാണ് ഷോക്കേറ്റത്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
എംബാര്‍ക്കേഷന്‍ പോയന്റും പുനസ്ഥാപിക്കും.
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 3.115 കിലോ ഗ്രാം സ്വര്‍ണം പിടികൂടി. ഷൂസിനുള്ളില്‍ കടത്താന്‍ ശ്രമിച്ച 3.115 കിലോ ഗ്രാം സ്വര്‍ണം പിടികൂടി. 98 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ ആസാം സ്വദേശിയായ നാസീറുദ്ദീനി(26) നെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ മുംബൈയില്‍നിന്ന് എയര്‍ ഇന്ത്യാ വിമാനത്തിലെത്തിയ ഇയാളെ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. വിദേശത്തുനിന്നാണ് സ്വര്‍ണം എത്തിച്ചതെന്ന് കരുതുന്നു. ബാറുകളായാണ് ഷൂസില്‍ സ്വര്‍ണം കടത്തിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ആണ് ഇയാളെ പിടികൂടിയത്.
മലപ്പുറം: കൊണ്ടോട്ടിയില്‍ ലഹരി ഗുളിക വിതരണ സംഘത്തിലെ ഒരാള്‍കൂടി പിടിയില. വണ്ടൂര്‍ നടുവത്ത് അഭിലാഷ്(30) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് നൂറിലേറെ ലഹരി ഗുളികകള്‍ കണ്ടെടുത്തു. 6 ദിവസം മുമ്പ് മഞ്ചേരി ആനക്കയം സ്വദേശി കോട്ടയ്ക്കലില്‍ പിടിയിലായിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് അഭിലാഷ് അറസ്റ്റിലാകുന്നത്. സിഐ എം മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ എസ്‌ഐ വി.വിനോദ്, എഎസ്‌ഐ സന്തോഷ്, അനീഷ്, പ്രത്യേക അന്വേഷണ സംഘത്തിലെ ശശി കുണ്ടറക്കാട്, സത്യനാഥന്‍ മനാട്ട്, കെ അബ്ദുല്‍ അസീസ്, പി സഞ്ജീവ്, ഉണ്ണിക്കൃഷ്ണന്‍ മാരാത്ത് … Continue reading "ലഹരി ഗുളിക വിതരണക്കാരന്‍ അറസ്റ്റില്‍"
മലപ്പുറം: എടക്കരയില്‍ ജനല്‍വഴി മാല മോഷണം നടത്തിയ സംഭവത്തില്‍ യുവാവ് പോലീസിന്റെ പിടിയിലായി. നാരേക്കാവ് ഒന്നാംപടി കൊളറമ്മല്‍ മുബഷിര്‍ എന്ന അണ്ണനെ(25)യാണ് എടക്കര സിഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ 24നാണ് പാലേമാട് സൊസൈറ്റി പടിയിലുള്ള വീട്ടില്‍ മോഷണം നടത്തിയത്. വീട്ടുടമസ്ഥന്റെ വിരുന്ന് വന്ന മകളുടെ മാലയാണ് ഇയാള്‍ മോഷ്ടിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

 • 1
  10 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 2
  11 hours ago

  ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

 • 3
  13 hours ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 4
  15 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 5
  16 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 6
  17 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 7
  18 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 8
  19 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 9
  20 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം