Saturday, February 23rd, 2019
മലപ്പുറം: തിരൂര്‍ തീരദേശത്തെ കഞ്ചാവ് വില്‍പനയെക്കുറിച്ച് വിവരം നല്‍കിയതിന് പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിക്കുകയും 3 യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവങ്ങളില്‍ 4 പേര്‍ അറസ്റ്റില്‍. പറവണ്ണ സ്വദേശികളായ അരയന്റെ പുരയ്ക്കല്‍ ഫെമിസ്(27), പക്കിയമാക്കാനകത്ത് റാഫിഖ് മുഹമ്മദ്(24), ചെറിയകോയാമൂന്റെ പുരയ്ക്കല്‍ സമീര്‍(23), കമ്മാക്കാന്റെ പുരയ്ക്കല്‍ അര്‍ഷാദ്(22) എന്നിവരാണ് പോലീസ് പിടിയിലായത്. സമീറും അര്‍ഷാദും ചേര്‍ന്നാണ് തിരൂരിലെ സ്‌പെഷല്‍ ബ്രാഞ്ച് എഎസ്‌ഐ അബ്ദുല്‍ ഷുക്കൂറിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചതെന്ന് പോലീസ് പറഞ്ഞു. കടലോരമേഖലയിലെ കഞ്ചാവ് വില്‍പന സംബന്ധിച്ച് … Continue reading "പോലീസുകാരന്റെ ബൈക്ക് കത്തിക്ക, യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കല്‍; 4 പേര്‍ അറസ്റ്റില്‍"
മലപ്പുറം: വളാഞ്ചേരിയില്‍ പതിമൂന്നുകാരന് മദ്യവും കഞ്ചാവും നല്‍കി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍. ഇരിമ്പിളിയം മങ്കേരി കട്ടച്ചിറ കബീര്‍ എന്ന മാത കബീര്‍(38) ആണ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. മൂന്നാഴ്ച മുമ്പ് വളാഞ്ചേരിക്കടുത്ത് ഒഴിഞ്ഞ പറമ്പില്‍ വെച്ച് കുട്ടിക്ക് കഞ്ചാവും മദ്യവും ബലമായി നല്‍കിയാണ് പീഡിപ്പിച്ചത്. സംഭവശേഷം മുങ്ങിയ പ്രതി തിരുവനന്തപുരം, എറണാംകുളം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതി പെരിന്തല്‍മണ്ണയിലെ സുഹൃത്തിനെ അന്വേഷിച്ച് പോകുന്നതിനിടയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പെരിന്തല്‍മണ്ണ … Continue reading "പതിമൂന്നുകാരനെ പീഡിപ്പിച്ച പ്രതി പിടിയില്‍"
മലപ്പുറം: മഞ്ചേരിയിലെ 22 പെട്രോള്‍ പമ്പുകളില്‍ അളവ് തൂക്ക വിഭാഗം നടത്തിയ പരിശോധനയില്‍ 7 എണ്ണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് 3 സ്‌ക്വാഡുകള്‍ രംഗത്തിറങ്ങിയത്. അരീക്കോട്, പെരിന്തല്‍മണ്ണ, കോട്ടയ്ക്കല്‍, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, തിരൂര്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. അളവു പാത്രങ്ങള്‍ മുദ്ര പതിക്കാത്തതിന് മൂന്നും പമ്പില്‍ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കാത്തതിന് രണ്ടും അളവ് റജിസ്റ്റര്‍ സൂക്ഷിക്കാത്തതിന് രണ്ടും കേസെടുത്ത് പിഴ ചുമത്തി.
മലപ്പുറം: ഒമ്പതുവയസുകാരനെ പീഡിപ്പിച്ച 36കാരിക്കെതിരെ പോലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തു. മലപ്പുറം തേഞ്ഞിപ്പാലത്താണ് സംഭവം. ഒന്നര വര്‍ഷമായി ലൈംഗികമായി കുട്ടിയെ പീഡിപ്പിക്കുന്നതായാണ് പൊലീസിന്റെ പ്രഥമികാന്വേഷണ റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോട് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. യുവതി കുട്ടിയെ മാസങ്ങളോളം ദുരുപയോഗപ്പെടുത്തിയതായും കുട്ടിക്ക് ഇത് മാനസികാരോഗ്യത്തെ ബാധിച്ചതായും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. പലതവണ കുട്ടിയെ യുവതി ലൈംഗികമായി ഉപയോഗപ്പെടുത്തിയെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ … Continue reading "ഒമ്പതുവയസുകാരന് ലൈംഗിക പീഡനം; 36കാരിക്കെതിരെ കേസ്"
മലപ്പുറം: കരിപ്പൂര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ 8 ലക്ഷം ഇന്ത്യന്‍ രൂപക്ക് തുല്യമായ വിദേശ കറന്‍സി പിടികൂടി. ഇന്നലെ പുലര്‍ച്ചെ 1.25നു സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിലേക്കു പോകാനെത്തിയ കണ്ണൂര്‍ സ്വദേശി റഫീഖ്(38) ആണു പിടിയിലായത്. സൗദി റിയാല്‍, യുഎഇ ദിര്‍ഹം, കുവൈത്ത് ദിനാര്‍ തുടങ്ങിയവയാണു കണ്ടെടുത്തത്. ഹാന്‍ഡ് ബാഗിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു. സുരക്ഷാ പരിശോധനയ്ക്കിടെ സിഐഎസ്എഫ് ഭടന്മാര്‍ പിടികൂടി എയര്‍ കസ്റ്റംസിനു കൈമാറുകയായിരുന്നു.
മലപ്പുറം: നിലമ്പൂരില്‍ ബൈക്കില്‍ കഞ്ചാവ് കടത്തിയ 2 പേര്‍ പിടിയിലായി. വെള്ളയൂര്‍ പൂങ്ങോട് മാഞ്ചേരി ത്വയ്യിബ്(30), ചെമ്പ്രശേരി കാളമ്പാറ വെള്ളങ്ങര ഹസീബ്(27) എന്നിവരെയാണ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെടി സജിമോന്‍ അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് വാഹന പരിശോധനയ്ക്കിടെ കീര്‍ത്തിപ്പടിയില്‍ വച്ച് 12 കിലോഗ്രാം കഞ്ചാവും ബൈക്കുമാണ് പിടിച്ചെടുത്തത്. ആന്ധ്രപ്രദേശില്‍ നിന്നും ട്രെയിനില്‍ എത്തിച്ച കഞ്ചാവ് വിതരണത്തിന് കൊണ്ടുപോകുമ്പോഴാണ് പിടിയിലായത്. വിദേശത്തേക്ക് മയക്ക് ഗുളികകള്‍ കടത്തുന്ന പൂങ്ങോട് സ്വദേശിയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന … Continue reading "കഞ്ചാവ് കടത്ത്; 2 പേര്‍ പിടിയില്‍"
ബംഗാളിലെ കോണ്‍ഗ്രസ്-സി.പി.എം ധാരണക്ക് വിലങ്ങ് കേരളത്തിലെ നേതാക്കള്‍.

LIVE NEWS - ONLINE

 • 1
  8 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 2
  10 hours ago

  ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

 • 3
  11 hours ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 4
  13 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 5
  14 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 6
  15 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 7
  16 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 8
  18 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 9
  18 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം