Wednesday, November 21st, 2018

          ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാലു ചെറു ഭൂചലനങ്ങള്‍. ജനം പരിഭ്രാന്തിയില്‍. അര്‍ധരാത്രിക്കു ശേഷം മൂന്നു മണിക്കൂറില്‍ നാലു ചെറു ഭൂചലനങ്ങളാണ് ഡല്‍ഹിയുടെ ഉറക്കം കെടുത്തിയത്. റിക്ടര്‍ സ്‌കെയിലില്‍ 3.1 രേഖപ്പെടുത്തിയ ഭൂചലനമാണ് രാത്രി 12.41 ന് ഇതിനു പിന്നാലെ 2.5, 2.8 തുടര്‍ന്ന് പുലര്‍ച്ചെ 1.41നായിരുന്നു രണ്ടാമത്തെ ഭൂചലനം. രണ്ടു ഭൂചലനങ്ങള്‍ കൂടി പുലര്‍ച്ചെ 1.55, 3.40 എന്നീ സമയങ്ങളിലുണ്ടായി. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രഭവകേന്ദ്രം കേന്ദ്രതലസ്ഥാനം തന്നെയാണെന്ന് കാലാവസ്ഥാ കേന്ദ്രം … Continue reading "ഡല്‍ഹിയില്‍ മൂന്നു മണിക്കൂറില്‍ നാലു ചെറു ഭൂചലനങ്ങള്‍"

READ MORE
    റായ്പൂര്‍ : ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിംഗ് തുടങ്ങി. തെരഞ്ഞെടുപ്പ് ഏതു വിധേനയും അട്ടിമറിക്കുമെന്ന മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം മൂന്ന് മണി വരെയാണ് പോളിംഗ്. അതിനിടെ മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ രാജ്‌നാഥ്ഗാവ് ജില്ലയില്‍ നക്‌സല്‍ ആക്രമണത്തെ തുടര്‍ന്ന് അഞ്ച് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടു. ഇവിടെ ബി എസ് എഫ് സുരക്ഷാ ഭടന്‍മാര്‍ നക്‌സലുകളുമായി ഏറ്റുമുട്ടി. തെരഞ്ഞെടുപ്പ് സാമഗ്രികള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും … Continue reading "നക്‌സല്‍ ആക്രമണത്തിനിടെ ഛത്തീസ്ഗഢില്‍ വോട്ടെടുപ്പ് തുടങ്ങി"
        തിരു: തന്നെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുതെന്നു കാണിച്ച് ഡിജിപി ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് നിയമവിരുദ്ധമാണെന്നും ഡിജിപിക്കും ചീഫ് സെക്രട്ടറിക്കുമെതിരെ അന്വേഷണവേണമെന്നുമാ വശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ടോമിന്‍ തച്ചങ്കരിയുടെ കത്ത്. ഡിജിപിയുടെ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ഗൂഢാലോചനയാണെന്നും ഡിജിപിയുടെ ഫോണ്‍വിളികളെ കുറിച്ച് അന്വേഷണം വേണമെന്നും തച്ചങ്കരി ആവശ്യപ്പെട്ടു. ഡിജിപി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലെ കാര്യങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്നും തന്റെ മുന്‍കാല റെക്കോഡ് സുതാര്യമല്ലെന്ന പ്രസ്താവന സത്യവിരുദ്ധമാണെന്നും തച്ചങ്കരി അഭിപ്രായപ്പെടുന്നു. അപ്രകാരം തെളിയിക്കാനുള്ള … Continue reading "ഡിജിപിയുടെ ഫോണ്‍വിളികളെ കുറിച്ച് അന്വേഷിക്കണം: തച്ചങ്കരി"
        ന്യൂഡല്‍ഹി: സി ബി ഐക്കെതിരായ ഗുവാഹാട്ടി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സിബിഐയുടെ രൂപീകരണം നിയമാനുസൃതമല്ലെന്നും കേസ് അന്വേഷിക്കാന്‍ സിബിഐക്ക് അധികാരമില്ലെന്നുമുള്ള ഗുവഹാട്ടി ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും വിധിക്ക് കാരണമായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടുള്ള കവിയറ്റ് ഹര്‍ജിയാണ് കേന്ദ്രംനല്‍കിയിരിക്കുന്നത്. ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്നും അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വാഹന്‍വതി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോളിളക്കം സൃഷ്ടിച്ച 2 ജി അഴിമതിക്കേസിലെ പ്രതികള്‍ അടക്കമുള്ളവര്‍ സി … Continue reading "സിബിഐ; ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഹരജി നല്‍കി"
        കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു കിലോ സ്വര്‍ണവുമായി യുവാവ് പിടിയില്‍. സൗദിയില്‍ നിന്നെത്തിയ രാമനാട്ടുകര സ്വദേശി നവാസ് ആണ് കസ്റ്റംസിന്റെ പിടിയിലായത്. കയ്യുറയുടെയും സ്പൂണിന്റെയും രൂപത്തിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇന്നലെ കരിപ്പൂര്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു യുവതികള്‍ ഡിആര്‍ഐയുടെ വലയിലായിരുന്നു. ആറു കിലോ സ്വര്‍ണമായിരുന്നു ഇവര്‍ കടത്താന്‍ ശ്രമിച്ചത്.
      ന്യൂഡല്‍ഹി : കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായതായി സൂചന. സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗമാണ് തമിഴരുടെ വികാരത്തെ മാനിച്ച് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. പ്രധാനമന്ത്രി ശ്രീലങ്കന്‍ സന്ദര്‍ശനം ഒഴിവാക്കണമെന്ന് ഡി എം കെ നേതാവ് കരുണാനിധി ശക്തമായി ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന പശ്ചാത്തലത്തില്‍ സഖ്യകക്ഷികളാകാന്‍ സാധ്യതയുള്ളവരെ വെറുപ്പിക്കേണ്ടെന്ന തീരുമാനമാണ് വിദേശകാര്യവകുപ്പിന്റെ ആവശ്യത്തെ തള്ളാന്‍ കോണ്‍ഗ്രസ്സിനെ … Continue reading "പ്രധാനമന്ത്രി ശ്രീലങ്കയിലേക്കില്ല"
      കൊല്ലം: ലാവ്‌ലിന്‍ കേസില്‍ തെളിവുകള്‍ പരിശോധിക്കാതെയും സാക്ഷിവിസ്താരം നടത്താതെയുമാണു കോടതി വിധി പുറപ്പെടുവിച്ചതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. പിണറായിക്ക് ഇപ്പോള്‍ സ്വീകരണം നല്‍കിയതു നന്നായി. ഹൈക്കോടതിയെ സമീപിക്കാന്‍ സിബിഐ തീരുമാനിച്ചതിനാല്‍ ഇനി സ്വീകരണം നല്‍കാന്‍ അവസരം ലഭിക്കണമെന്നില്ലെന്നും ആര്യാടന്‍ പറഞ്ഞു. കെഎസ്‌യു സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ അപ്പീല്‍ പോകേണ്ടതു പ്രതിപക്ഷേ നേതാവ് വി.എസ്. അച്യുതാനന്ദനാണ്. പാമോലിന്‍ കേസില്‍ കോടതികള്‍ വിധി പറഞ്ഞിട്ടും അതൊന്നും അച്യുതാനന്ദന്‍ അംഗീകരിച്ചില്ല. അദ്ദേഹം അപ്പീല്‍ … Continue reading "ലാവ്‌ലിന്‍ ; കോടതിവിധി തെളിവുകള്‍ പരിശോധിക്കാതെ: ആര്യാടന്‍"
    മലപ്പുറം : അബ്ദുസ്സമദ് സമദാനി എം എല്‍ എയ്ക്ക് കുത്തേറ്റു. കുടുംബ വഴക്കില്‍ ഇടപെട്ട് സംസാരിക്കുന്നതിനിടെയാണ് കുത്തേറ്റത്. മുഖത്ത് പരിക്കേറ്റ സമദാനിയെ കോട്ടയ്ക്കലെ മിംസ് ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമദാനിയുടെ പരിക്ക് സാരമുള്ളതാണെങ്കിലും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മൂക്കിന്റെ എല്ല് തകര്‍ന്ന എം എല്‍ എക്ക് ചെറിയ ശസ്ത്രക്രിയ വേണ്ടിവരുമെന്നും സൂചനയുണ്ട്. പള്ളിത്തര്‍ക്കം ഒത്തുതീര്‍പ്പാക്കുന്നതിനിടെയാണ് സംഭവം. തര്‍ക്കം സംസാരിച്ച് പരിഹരിച്ച ശേഷം വീട്ടിനകത്തേക്ക് തിരികെ പോയ എം എല്‍ എയുടെ പിന്നാലെ … Continue reading "അബ്ദുസ്സമദ് സമദാനി എം എല്‍ എക്ക് കുത്തേറ്റു"

LIVE NEWS - ONLINE

 • 1
  1 hour ago

  ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

 • 2
  3 hours ago

  സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

 • 3
  4 hours ago

  യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

 • 4
  7 hours ago

  സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

 • 5
  10 hours ago

  അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

 • 6
  11 hours ago

  ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

 • 7
  11 hours ago

  പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

 • 8
  11 hours ago

  എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

 • 9
  12 hours ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി