Sunday, February 17th, 2019

        വാരണാസി: വാരണാസിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് വസ്ത്രത്തില്‍ ‘കൈപ്പത്തി’ ചിഹ്നം പതിച്ച് വോട്ടു ചെയ്യാനെത്തിയത് വിവാദമാവുന്നു. വാരണാസിയിലെ രാംനഗറിലായിരുന്നു റായിക്ക് വോട്ട്. രാവിലെ എട്ടു മണിയോടെ റായ് വോട്ടു ചെയ്യാന്‍ പോളിംഗ് ബൂത്തിലെത്തി. ധരിച്ചിരുന്ന ഇളം മഞ്ഞ നിറത്തിലുള്ള കുര്‍ത്തയുടെ ബട്ടണ്‍സിനൊപ്പം കൈപ്പത്തി ചിഹ്നം അണിഞ്ഞായിരുന്നു റായിയുടെ വരവ്. പോളിംഗ് ബൂത്തിന് സമീപത്ത് പാര്‍ട്ടിയുടെ ചിഹ്നമോ മറ്റോ വോട്ടര്‍മാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് ചട്ടലംഘനമാണ്. എന്നാല്‍ കൈപ്പത്തി തന്റെ പാര്‍ട്ടി ചിഹന്മാണെന്ന് … Continue reading "അജയ് റായ് വസ്ത്രത്തില്‍ ‘കൈപ്പത്തി’ ചിഹ്നം പതിച്ചെത്തിയത് വിവാദമായി"

READ MORE
        തിരു: കൊള്ളപ്പലിശക്കാരുടെ വീടുകളിലും അനധികൃത പണമിടപാട് സ്ഥാപനങ്ങളിലും സംസ്ഥാന വ്യാപകമായി പോലീസ് പരിശോധന നടത്തി. ബ്ലേഡ് പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപം അഞ്ചംഗ കുടുംബം ജീവനൊടുക്കിയ സംഭവത്തെത്തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍ കുബേരന്‍ എന്ന പേരില്‍ പോലീസ് നടപടി. കുപ്രസിദ്ധ ഗുണ്ടകളും സ്ത്രീകളും അടക്കം 75 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നാണ് മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടിയത്. 50,60, 475 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. മൊത്തം 1032 സ്ഥാപനങ്ങളിലായിരുന്നു … Continue reading "ഓപ്പറേഷന്‍ കുബേരന്‍; 75 പേര്‍ അറസ്റ്റില്‍"
    തിരു:  സംസ്ഥാനത്തെ മുഴുവന്‍ ബാറുകളുംപൂട്ടണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ദേശീയ പാതയോരത്തെ സര്‍ക്കാരിന്റെ ബീവറേജസ് ഔട്ട്‌ലെറ്റും പൂട്ടണം. മദ്യദുരന്തമുണ്ടായാല്‍ കൂടിപ്പോയാല്‍ നൂറ് പേരേ ചാവുകയുള്ളൂ. മദ്യം ഇങ്ങനെ ലഭിച്ചാല്‍ ആയിരക്കണക്കിനു പേരാണ് മരിക്കുകയെന്നും ജോര്‍ജ് പറഞ്ഞു. എന്നാല്‍ പൂട്ടിക്കിടക്കുന്ന ബാറുകളുടെ കാര്യത്തില്‍ വി.എം. സുധീരന്‍ പ്രായോഗിക നിലപാട് സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടേത് പ്രായോഗിക സമീപനമാണ്. പൂട്ടിക്കിടക്കുന്ന ബാര്‍ ഹോട്ടലുകള്‍ തുറപ്പിക്കണം. നിലവാരമില്ലാത്തവ … Continue reading "മുഴുവന്‍ ബാറുകളും പൂട്ടണം: പി സി ജോര്‍ജ്"
      ദുബായ്:   ദുബായിലെ എമിറേറ്റ്‌സ് റോഡില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് പതിനഞ്ച് പേര്‍ മരിച്ചു. പന്ത്രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പതിമൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ചും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരെല്ലാം ചൈനാക്കാരാണെന്ന് പറയപ്പെടുന്നു. 27 ഏഷ്യന്‍ തൊഴിലാളികളുമായി യാത്രചെയ്ത ബസ്സ് ദുബായ് ക്ലബ്ബ് പാലം കടന്ന ശേഷമാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. ബസ്സ് പൂര്‍ണമായും തകര്‍ന്നു. ബസ്സിന്റെയും ട്രക്കിന്റെയും െ്രെഡവര്‍മാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.  
  ആലപ്പുഴ: കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് ഭ്രാന്താണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വന്തം അണികളെയാണ് സുധീരന്‍ വെട്ടിനിരത്തുന്നത്. വ്യക്തിവിരോധം മാത്രം വച്ചുപുലര്‍ത്തുന്ന ഒരു കൂട്ടം നേതാക്കളുടെ കൂട്ടായ്മയാണ് കോണ്‍ഗ്രസ് എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.  
      ന്യൂഡല്‍ഹി:   മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്കായി സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിയില്‍ ഊര്‍ജ സെക്രട്ടറിയെയോ, ജലവിഭവ സെക്രട്ടറിയെയോ ഉള്‍പ്പെടുത്തണമെന്ന് കേരളത്തിന് നിയമോപദേശം ലഭിച്ചു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മോഹന്‍ കത്താര്‍ക്കിയാണ് നിയമോപദേശം സര്‍ക്കാരിന് നല്‍കിയത്. ആവശ്യമെങ്കില്‍ ചീഫ് സെക്രട്ടറിയെയും സമിതിയിലേക്ക് പരിഗണിക്കാം. സാങ്കേതിക പരിചയം മാത്രമുള്ളവരെ ഒഴിവാക്കാനും കത്താര്‍ക്കി നിര്‍ദ്ദേശിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥനാവുമ്പോള്‍ കേരളത്തിന്റെ നിലപാടുകള്‍ ശക്തിയായി സമിതിയില്‍ ഉന്നയിക്കാനും മറ്റും കഴിയുമെന്നും കത്താര്‍ക്കി ചൂണ്ടിക്കാട്ടി. അതേസമയം തങ്ങളുടെ … Continue reading "മുല്ലപ്പെരിയാര്‍; ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന്"
      ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്‌നാട് നടപടി തുടങ്ങി. അണക്കെട്ടില്‍ 142 അടി ജലനിരപ്പ് അടയാളപ്പെടുത്തി. സ്പില്‍വേ 13 ഷട്ടറുകള്‍ താഴ്ത്തി തമിഴ്‌നാട് പരിശോധന നടത്തി. സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് തമിഴ്‌നാടിന്റെ നടപടി. നേരത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാനായി തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി ജയലളിത അറിയിച്ചിരുന്നു. ഇതിനായി കേന്ദ്രജല കമ്മീഷന്‍ അധ്യക്ഷനായി സുപ്രീംകോടതി നിയമിച്ച മൂന്നംഗ സമിതിയിലേക്ക് … Continue reading "മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പുയര്‍ത്താന്‍ നടപടി തുടങ്ങി"
          ന്യൂഡല്‍ഹി:   ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് സമ്പൂര്‍ണ സമാപനം. ഒമ്പതാമത്തേതും ഏറ്റവും ഒടുവിലത്തേതുമായ വോട്ടെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് കൊടിയിറങ്ങുന്നത്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. 502 സീറ്റിലെ ജനവിധി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്കുള്ളിലായിക്കഴിഞ്ഞിട്ടുണ്ട്. ബാക്കി വരുന്ന 41 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിന്റെ പ്രചാരണമാണ് ഇന്ന് സമാപിക്കുക. യു.പി ലെ 18 സീറ്റുകളിലും, പശ്ചിമ ബംഗാളില്‍ 17ഉം, ബിഹാറിലെ ആറു മണ്ഡലങ്ങളിലേക്കുമാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയും എ.എ.പി … Continue reading "തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശത്തിന് ഇന്ന് സമ്പൂര്‍ണ സമാപനം"

LIVE NEWS - ONLINE

 • 1
  2 hours ago

  പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

 • 2
  5 hours ago

  പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

 • 3
  10 hours ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 4
  12 hours ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 5
  13 hours ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 6
  1 day ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 7
  1 day ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 8
  1 day ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 9
  1 day ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും