Friday, April 26th, 2019

      തിരു: ബ്ലാക്ക്‌മെയില്‍ കേസിലെ പ്രതിയായ വെഞ്ഞാറമ്മൂട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യ പ്രത്യേക സംഘം അന്വേഷിക്കും. കിടപ്പറ ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത പെണ്‍വാണിഭസംഘം ഭീഷണിപ്പെടുത്തിയ വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യയാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. ജൂലായ് 17നാണ് രവീന്ദ്രന്‍ ആത്മഹത്യ ചെയ്തത്. സാഹചര്യത്തെളിവുകള്‍ പ്രതികള്‍ക്ക് എതിരാണ്. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭസംഘം ഹോട്ടലുകളില്‍ ഒളിക്യാമറ വെച്ച് പലരുടെയും കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. റിയല്‍ എസ്‌റ്റേറ്റുകാര്‍ മുതല്‍ ചെറുകിട വ്യവസായികള്‍ വരെ ഇതില്‍ പെട്ടിട്ടുണ്ട്. … Continue reading "ബ്ലാക്ക്‌മെയില്‍ കേസ്: ആത്മഹത്യ പ്രത്യേക സംഘം അന്വേഷിക്കും"

READ MORE
        കൊച്ചി : ഇന്ത്യാ – വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ഒരു മത്സരം കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കും. ബിസിസിഐ ട്വീറ്ററിലൂടെയാണീകാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച ബിസിസിഐയുടെ തീരുമാനം കേരളാ ക്രിക്കറ്റ് അസോസിയേഷന് ലഭിച്ചു. കൊല്‍ക്കത്ത, വിശാഖപട്ടണം, കട്ടക്ക്, ധര്‍മശാല എന്നിവിടങ്ങളിലും മല്‍സരം സംഘടിപ്പിക്കും. ഒക്‌ടോബര്‍ ഏഴു മുതല്‍ നവംബര്‍ 15വരെയുള്ള തീയതികളിലാണ് ഇന്ത്യ – വിന്‍ഡീസ് പരമ്പര നടക്കുക.
    തിരു: എം എല്‍ എ ഹോസ്റ്റലിലെ അനധികൃത താമസക്കാരെ ഒഴിപ്പിച്ചു. ഇതിനുള്ള നടപടി നിയമസഭാ സെക്രട്ടേറിയറ്റ് ആരംഭിച്ചു. ബ്ലാക്‌മെയിലിംഗ് കേസില്‍ അഞ്ചാം പ്രതി ജയചന്ദ്രന്‍ എം എല്‍ എ ഹോസ്റ്റലില്‍ ഒളിച്ചുതാമസിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഈ നടപടി. ഇതിന്റെ ഭാഗമായി മുന്‍ എം എല്‍ എമാരുടെ പേരില്‍ എടുത്തിരുന്ന മുറികളെഴിപ്പിച്ചു. എം എല്‍ എ ഹോസ്റ്റലില്‍ അനധികൃതമായി താമസിക്കുന്നവരെ ഒഴിപ്പിക്കുമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചില മുന്‍ എം എല്‍ … Continue reading "എം എല്‍ എ ഹോസ്റ്റലിലെ അനധികൃത താമസക്കാരെ ഒഴിപ്പിച്ചു"
    തിരു: മണ്‍മറഞ്ഞ പിതൃക്കള്‍ക്കും പുണ്യാത്മാക്കള്‍ക്കും ആത്മശാന്തിയേകുന്ന കര്‍ക്കടക വാവുബലി ഇന്ന്. കര്‍ക്കടക മാസത്തിലെ അമാവാസി നാള്‍ പിതൃബലിക്കും തര്‍പ്പണത്തിനും ഉചിതമാണെന്നാണ് വിശ്വാസം. പിതൃയജ്ഞത്തെ ദേവസാന്നിധ്യത്താല്‍ സമ്പുഷ്ടമാക്കുന്ന ഈ ദിനത്തില്‍ പുത്രപൗത്രാദികള്‍ വ്രതശുദ്ധിയോടെ തര്‍പ്പണം നടത്തും. പിതൃലോകസ്മരണ പുതുക്കിക്കൊണ്ടെത്തുന്ന കര്‍ക്കടക അമാവാസി നാളായ ഇന്ന് പുലര്‍ച്ചെ തന്നെ സ്‌നാനഘട്ടങ്ങളില്‍ ബലിയിടല്‍ ചടങ്ങുകള്‍ ആരംഭിച്ചു. എല്ലായിടത്തും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളിലും ബലിതര്‍പ്പണ കേന്ദ്രങ്ങളിലും വാവുബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.  
          കോഴിക്കോട്: മൂന്നാറിലെ കയ്യേറ്റ പ്രശ്‌നത്തില്‍ സംസ്ഥാനത്തിന്റെ താല്‍പര്യം സര്‍ക്കാര്‍ പൂര്‍ണമായി സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭൂമി തിരിച്ചു നല്‍കാന്‍ ഉത്തരവിട്ട ഹൈക്കോടതി വിധിപഠിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മൂന്നാര്‍ ഓപ്പറേഷനെ കുറിച്ച് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നതാണ്. കോടതി വിധി വിശദമായി പഠിച്ച ശേഷം അപ്പീല്‍ നല്‍കണമെങ്കില്‍ അപ്പീല്‍ നല്‍കും. തെറ്റ് തിരുത്തുകയാണ് വേണ്ടതെങ്കില്‍ അത് ചെയ്യും. അനുകൂല വിധി ഉണ്ടാവുമ്പോള്‍ കോടതിക്ക് സിന്ദാബാദ് വിളിക്കുകയും … Continue reading "മൂന്നാര്‍ സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കും: മുഖ്യമന്ത്രി"
        ഗാസസിറ്റി: ഗാസയില്‍ 12 മണിക്കൂര്‍ വെടിനിര്‍ത്താന്‍ ഇസ്രയേലും ഹമാസും തീരുമാനിച്ചു. അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തലിനോട് ഇരുപക്ഷവും സഹകരിക്കാന്‍ തീരുമാനിച്ചത്. കരയുദ്ധം വ്യാപിക്കുമെന്ന ഇസ്രയേലി പ്രതിരോധമന്ത്രി മോഷെ യാലോണിന്റെ പ്രസ്താവനക്കു പിന്നാലെയാണ് വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. ഏഴുദിവസത്തെ വെടിനിര്‍ത്തല്‍ പ്രാവര്‍ത്തികമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍. ബ്രിട്ടനും ഖത്തറുമടക്കമുള്ള വിവിധ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ ഇന്ന് ഫ്രാന്‍സില്‍ നടക്കുന്ന … Continue reading "ഗാസയില്‍ 12 മണിക്കൂര്‍ വെടിനിര്‍ത്തല്‍"
        കൊച്ചി: മൂന്നാറില്‍ ദൗത്യസംഘം ഏറ്റെടുത്ത ഭൂമി തിരിച്ചു നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. അബാദ്, മൂന്നാര്‍ വുഡ്‌സ് റിസോര്‍ട്ട് ഭൂമി ഏറ്റെടുത്ത നടപടിയും റദ്ദാക്കി. ക്‌ളൗഡ് നയന്‍ റിസോര്‍ട്ട് പൊളിച്ചതിന് 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിട്ടു. ഒഴിപ്പിക്കല്‍ നടപടികള്‍ നിയമവിരുദ്ധമായിരുന്നു. റിസോര്‍ട്ടുകള്‍ പൊളിക്കുന്നതിനു സര്‍ക്കാര്‍ അനാവശ്യമായ തിടുക്കം കാട്ടി. നിയമപരമായ നടപടികളിലൂടെ വേണമായിരുന്നു ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടു പോകേണ്ടിയിരുന്നതെന്നും കോടതി പറഞ്ഞു.  
      ന്യൂഡല്‍ഹി: പന്തളം പീഡനക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ശിക്ഷ റദ്ദാക്കാനുള്ള ഹര്‍ജിയില്‍ സംസ്ഥാനസര്‍ക്കാരിന് കോടതി നോട്ടീസയച്ചു. ഹൈക്കോടതി വിധി ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജിയോടൊപ്പമാണ് പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയത്. 1997-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പന്തളം എന്‍എസ്എസ് കോളജിലെ വിദ്യാര്‍ഥിനിയെ അധ്യാപകരടക്കം ആറുപേര്‍ ചേര്‍ന്ന് വിവിധ സ്ഥലങ്ങളിലെത്തിച്ച് മാനഭംഗത്തിനിരയാക്കിയെന്നാണ് കേസ്. കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളെ ഏഴു മുതല്‍ 11 വര്‍ഷം വരെ തടവിന് വിചാരണക്കോടതി ശിക്ഷിച്ചു. ശിക്ഷ ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു.

LIVE NEWS - ONLINE

 • 1
  2 hours ago

  വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

 • 2
  5 hours ago

  ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

 • 3
  6 hours ago

  അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

 • 4
  7 hours ago

  വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

 • 5
  7 hours ago

  തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

 • 6
  7 hours ago

  മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

 • 7
  8 hours ago

  കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

 • 8
  8 hours ago

  കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

 • 9
  8 hours ago

  കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു