Monday, September 24th, 2018

ടെഹ്‌റാന്‍ : ഇറാനിലെ തെക്ക് കിഴക്കന്‍ മേഖലയിലെ പാക് അതിര്‍ത്തിയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹിയെയും വിറപ്പിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആളപായമുണ്ടായിട്ടില്ലെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും 100 ലേറെ പേര്‍ മരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പാക് അതിര്‍ത്തിയിലെ കാഷ് നഗരത്തില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് സൂചന. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ രാജ്യത്തുണ്ടാകുന്ന ഏറ്റവും ശക്തിയേറിയ ഭൂചലനമാണ് ഇന്നുണ്ടായത്. ഇന്ത്യയില്‍ ന്യൂഡല്‍ഹി, പഞ്ചാബ്, … Continue reading "ഇറാനില്‍ അതിശക്തമായ ഭൂചലനം ; ഇന്ത്യയിലും പ്രകമ്പനം"

READ MORE
കൊച്ചി : കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഇന്ന് ആയിരം രൂപയാണ് ഒറ്റയടിക്ക് പവന് കുറഞ്ഞത്. ഇതോടെ വില 19,800 രൂപയായി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 2475 രൂപയിലെത്തി. ശനിയാഴ്ചയും ഇന്നലെയുമായി 900 രൂപ പവന് കുറഞ്ഞിരുന്നു. പതിനൊന്ന് മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില ഇപ്പോഴുള്ളത്. ആഗോളവിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. വില കുറഞ്ഞുതുടങ്ങിയതോടെ കേരളത്തിലെ സ്വര്‍ണക്കടകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ വില ഇനിയും കുറയുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സ്വര്‍ണത്തില്‍ … Continue reading "മഞ്ഞലോഹം മങ്ങുന്നു ; പവന് ആയിരം രൂപ കുറഞ്ഞു"
ബോസ്റ്റണ്‍ : അമേരിക്കയിലെ ബോസ്റ്റണില്‍ മാരത്തോണിനിടെയുണ്ടായ രണ്ട് ഉഗ്ര സ്‌ഫോടനങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 140ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. 27000ത്തോളം പേര്‍ പങ്കെടുത്ത മാരത്തോണില്‍ ആദ്യസംഘം ഫിനിഷിംഗ് ലൈന്‍ പിന്നിട്ട് രണ്ട് മണിക്കൂറിനു ശേഷം ഫിനിഷിങ് പോയിന്റിനടുത്തു തന്നെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനം നടന്ന ഉടന്‍ പോലീസ് നടത്തിയ പരിശോധനയില്‍ പൊട്ടാത്ത രണ്ട് ബോംബുകളും കണ്ടെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സൗദി പൗരനെ നിരീക്ഷിച്ചു … Continue reading "അമേരിക്കയില്‍ ഭീകരാക്രമണം ; മൂന്നു പേര്‍ കൊല്ലപ്പെട്ടു"
മുംബൈ : മുംബൈയിലും പുനെയിലും ആക്രമണം നടത്താന്‍ വനിതാ ചാവേറുകള്‍ തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയാണ് മഹാരാഷ്ട്ര നിയമസഭയില്‍ ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ച വനിതാ ചാവേറുകള്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെങ്ങും ജാഗ്രതാ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
പൂനെ : പതിനേഴ് പേരുടെ മരണത്തിനിടയാക്കിയ പൂനെ ജര്‍മന്‍ ബേക്കറി കേസില്‍ ഹിമായത്ത് ബെയ്ഗ്(31) കുറ്റക്കാരനെന്ന് കോടതി. ബെയ്ഗിനെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ആകെ ആറ് പ്രതികളുള്ള കേസില്‍ അറസ്റ്റിലായ ഏക പ്രതിയാണ് ബെയ്ഗ്. പൂനെ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കഴിഞ്ഞ മാസം 26ന് കേസിന്റെ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാനായി ഏപ്രില്‍ 15ലേക്ക് മാറ്റിവെച്ചതായിരുന്നു. 2010 ഫെബ്രുവരി മാസത്തിലാണ് ജര്‍മന്‍ ബേക്കറിയില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. … Continue reading "ജര്‍മന്‍ ബേക്കറി സ്‌ഫോടനം ; ഹിമായത്ത് ബെയ്ഗ് കുറ്റക്കാരന്‍"
ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തരമന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡെയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ദേശീയ ഭീകര വിരുദ്ധകേന്ദ്രം, ആഭ്യന്തരസുരക്ഷ, പൊലീസ് പരിഷ്‌കരണം തുടങ്ങിയ കാര്യങ്ങളാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് പകരം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. അതേസമയം കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സുശീല്‍കുമാര്‍ ഷിന്‍ഡെ ആഭ്യന്തരമന്ത്രിയായ ശേഷം ആദ്യമായാണ് ആഭ്യന്തരമന്ത്രാലയം മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നത്. ഭീകര വിരുദ്ധകേന്ദ്രം സ്ഥാപിക്കുന്നതിനെ കോണ്‍ഗ്രസ് ഇതര … Continue reading "ആഭ്യന്തരസുരക്ഷ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്"
കോട്ടയം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സഖ്യത്തിനില്ലെന്നു കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി. കോണ്‍ഗ്രസിന് ആരുമായും തൊട്ടുകൂടായ്മയില്ല. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമായി ധാരണയിലെത്തുന്ന സാഹചര്യമില്ല. തിരഞ്ഞെടുപ്പിനുശേഷമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ല യു പി എ സര്‍ക്കാര്‍ കാലാവധി തികക്കുമെന്നും ഇടക്കാല തിരഞ്ഞെടുപ്പ് ആരും സ്വപ്‌നം കാണേണ്ടെന്നും ആന്റണി പറഞ്ഞു. പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നങ്ങളും കേരളത്തിലെ യു ഡി എഫിലില്ലെന്നും ആന്റണി പറഞ്ഞു.
തിരു : ഡീസല്‍വില വര്‍ധന ഒഴിവാക്കിയിട്ടും കെ എസ് ആര്‍ ടി സിയുടെ നഷ്ടം കുറയുന്നില്ല. മാര്‍ച്ച് മാസത്തില്‍ മാത്രം കെ എസ് ആര്‍ ടി സിക്ക് വന്നത് 152.89 കോടിയുടെ നഷ്ടമാണ്. ഇതിനു പിന്നാലെ ഈ മാസത്തെ പെന്‍ഷന്‍ വിതരണവും മുങ്ങി. ഫെബ്രുവരിയില്‍ നഷ്ടം 127. 39 കോടി ആയിരുന്നു. മാര്‍ച്ചിലെ വരുമാനം 141.46 കോടിയയപ്പോള്‍ ചെലവ് 294. 35കോടി രൂപയായതാണ് വന്‍ പ്രതിസന്ധിയിലേക്ക് കെ എസ് ആര്‍ ടി സിയെ വലിച്ചിഴച്ചത്. കഴിഞ്ഞമാസവും പെന്‍ഷന്‍ … Continue reading "കെ എസ് ആര്‍ ടി സിക്ക് മാര്‍ച്ചിലെ നഷ്ടം 154.89 കോടി ; പെന്‍ഷന്‍ നിലച്ചു"

LIVE NEWS - ONLINE

 • 1
  2 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 2
  2 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 3
  3 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 4
  3 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 5
  3 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 6
  4 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

 • 7
  5 hours ago

  ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

 • 8
  5 hours ago

  വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

 • 9
  6 hours ago

  വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി