Saturday, February 16th, 2019

          ഇസ്താംബുള്‍ : തുര്‍ക്കിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കല്‍ക്കരി ഖനിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. 200 ഓളം തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിയിരിക്കുകയാണ്. മാനിസ പ്രവിശ്യയില്‍ ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് സ്‌ഫോടനം ഉണ്ടായത്. വൈദ്യുതി തകരാറിനെ തുടര്‍ന്നാണു സ്‌ഫോടനം. എന്നാല്‍, മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വാഴ്ച വൈകുന്നേരം ഖനിയില്‍ 580 പേര്‍ ജോലി ചെയ്യുമ്പോളാണ് സ്‌ഫോടനം ഉണ്ടായത്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ താഴ്ചയിലും ഖനിയില്‍ … Continue reading "തുര്‍ക്കി കല്‍ക്കരി ഖനി സ്‌ഫോടനം; മരണം 200 കവിഞ്ഞു"

READ MORE
      തിരു: ബ്ലേഡുകാരെ പിടികൂടുന്നതിന് വേണ്ടി കേരളാ പോലീസ് ആസൂത്രണം ചെയ്ത ഓപ്പറേഷന്‍ കുബേരയില്‍ ഇന്നു നടന്ന പരിശോധനയില്‍ 32 ബ്ലേഡു പലിശക്കാരെ അറസ്റ്റു ചെയ്തു. 44 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാന വ്യാപകമായി 473 കേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാതെ സൂക്ഷിച്ച 18,65,855 രൂപ പിടിച്ചെടുത്തു. മുദ്രപത്രങ്ങളും വസ്തു ഇടപാട് നടത്തിയതടക്കമുള്ള രേഖകളും പിടിച്ചെടുത്തവയില്‍ പെടുന്നു. അനധികൃത പണമിടപാടുകാരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള തെരച്ചില്‍ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.  
        തിരു: സംസ്ഥാന ഹയര്‍ സെക്കന്ററി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് പ്രഖ്യാപിച്ചു. 79.39 ശതമാനം വിജയം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം കുറവാണ്. 6789 പേര്‍ എപ്ലസ് ഗ്രേഡ് നേടി. 40 സ്‌കൂളുകളില്‍ 100 ശതമാനം വിദ്യാര്‍ത്ഥികളും വിജയിച്ചു. സംസ്ഥാനത്ത് 2.78 ശതമാനം പേര്‍ ഉപരി പഠനത്തിന് അര്‍ഹത നേടി. വിജയശതമാനം കൂടുതല്‍ എറണാകുളം ജില്ലയിലാണ് (84.35 ശതമാനം). പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് (71.73 ശതമാനം). തോറ്റവര്‍ക്കായുള്ള സേപരീക്ഷ … Continue reading "ഹയര്‍ സെക്കണ്ടറി ഫലം പ്രഖ്യാപിച്ചു; 79.39 ശതമാനം"
        കോട്ടയം: സമാന്തര സമ്പദ്‌വ്യവസ്ഥയായി വളരാന്‍ ബ്ലേഡ് മാഫിയകളെ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പോലീസിലെ ഉന്നതര്‍ക്ക് ബ്ലേഡ് മാഫിയയുമായി ബന്ധമുണ്ടെന്നതിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മാഫിയകള്‍ക്കെതിരെ നടക്കുന്ന ‘ഓപ്പറേഷന്‍ കുബേര’യില്‍ ഇടപെടാന്‍ ഒരു രാഷ്ട്രീയക്കാരനെയും അനുവദിക്കില്ല. ബ്ലേഡ് മാഫിയയില്‍ പെട്ട വമ്പന്‍ സ്രാവുകളെ പിടിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. അത്തരം സ്രാവുകളെ കുറിച്ച് പരാതിയുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് പോലീസിനെ അറിയിക്കാം. വായ്പ നല്‍കുന്നത് … Continue reading "പോലീസിലെ ഉന്നതര്‍ക്ക് ബ്ലേഡ് മാഫിയയുമായി ബന്ധം: ചെന്നിത്തല"
        തിരു: പരിയാരത്ത് സ്വാശ്രയരീതിയില്‍ പ്രവേശനം നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. മെഡിക്കല്‍ പിജിയിലെ സീറ്റുകളിലേക്ക് പ്രവേശനം നടത്താന്‍ കഴിഞ്ഞ മുപ്പതിനാണ് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ജെയിംസ് കമ്മിറ്റിക്ക് പുറമേ സര്‍ക്കാരിന്റെ കൂടി അനുമതി ലഭിച്ചതോടെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്ക് മാനേജ്‌മെന്റ്, എന്‍ആര്‍ഐ ക്വാട്ടയിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ഇന്നു മുതല്‍ പരിയാരത്ത് സ്വീകരിക്കും. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുത്തെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം നിലനില്‍ക്കെയാണ് സ്വാശ്രയരീതിയില്‍ പ്രവേശനം നടത്താന്‍ … Continue reading "പരിയാരത്ത് സ്വാശ്രയരീതിയില്‍ പ്രവേശനത്തിന് അനുമതി"
        തിരു: കണ്ണൂരിലെ ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്നതിന് തെളിവില്ലെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ. കള്ളവോട്ട് നടന്നുവെന്ന ആരോപണത്തെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദമായി പരിശോധിച്ചതാണെന്നും നളിനി നെറ്റോ പറഞ്ഞു. തിരുവനന്ത പുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കണ്ണൂരില്‍ കള്ളവോട്ട് തടയുന്നതിന് വേണ്ടി ബൂത്തുകളില്‍ കാമറ സംവിധാനം ഒരുക്കിയിരുന്നു. കേന്ദ്ര സേനയെയും വിന്യസിച്ചിരുന്നു. ഇനിയും പരാതിയുള്ളവര്‍ക്ക് വോട്ടെണ്ണലിനു ശേഷം കോടതിയെ സമീപിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നതായി … Continue reading "കണ്ണൂരില്‍ കള്ളവോട്ട് നടന്നതിന് തെളിവില്ല: നളിനി നെറ്റോ"
      വാഷിംഗ്ടണ്‍:  ഇന്ത്യയില്‍ പുതിയതായി നിലവില്‍ വരുന്ന സര്‍ക്കാരുമായുള്ള സഹകരണത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ജനതയെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ തെരഞ്ഞെടുപ്പ് വിജയകരമാക്കിയതിലൂടെ ഇന്ത്യ ലോക ജനതക്ക് തന്നെ മാതൃകയായതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഒമ്പത് ഘട്ടമായി നടന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം തിങ്കളാഴ്ച്ചയാണ് അവസാനിച്ചത്. ഒരു മാസം നീണ്ട തെരഞ്ഞെടുപ്പില്‍ 64.3 ശതമാനമായിരുന്നു … Continue reading "പുതിയ ഇന്ത്യയെ നോക്കുന്നത് പ്രതീക്ഷയോടെ: ഒബാമ"
      തിരു:  മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രാഷ്ട്രപതി ഇടപെടണമെന്ന് സര്‍വകക്ഷിയോഗം. ഇതു സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് കേരള നിയമസഭ നിര്‍മിച്ച നിയമത്തിനെതിരേയുള്ള വിധിയായതിനാലാണ് രാഷ്ട്രപതി വിഷയത്തില്‍ ഇടപെടണമെന്നു സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായത്. രാഷ്ട്രപതിയെ ഇടപെടുവിച്ച് കൂടുതല്‍ അംഗങ്ങളുള്ള ബെഞ്ചില്‍ കേസിന്റെ വാദം കേള്‍ക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മുന്നോട്ടുവച്ച നിര്‍ദേശം യോഗം തത്വത്തില്‍ അംഗീകരിച്ചു. ഭരണഘടനാപരമായി അധികാരമില്ലാത്ത കാര്യങ്ങളില്‍ ഇടപെട്ട സുപ്രീംകോടതി വിധി ഭരണഘടനാവിരുദ്ധമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പുനരവലോകന ഹര്‍ജി നല്‍കുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് … Continue reading "മുല്ലപ്പെരിയാര്‍; ഡാംസുരക്ഷാ നിയമം രൂപീകരിപ്പിക്കും: മുഖ്യമന്ത്രി"

LIVE NEWS - ONLINE

 • 1
  1 min ago

  സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക

 • 2
  4 mins ago

  സിമോണ ഹാലപ്പ് ഫൈനലില്‍

 • 3
  13 hours ago

  പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

 • 4
  14 hours ago

  വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

 • 5
  17 hours ago

  വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

 • 6
  19 hours ago

  പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

 • 7
  22 hours ago

  പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

 • 8
  22 hours ago

  പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

 • 9
  22 hours ago

  ബസില്‍ മാല പൊട്ടിക്കാന്‍ ശ്രമം; ബംഗലൂരു സ്വദേശിനി പിടിയില്‍