Thursday, April 25th, 2019

      ജയ്പൂര്‍: തീര്‍ഥാടന കേന്ദ്രമായ അജ്മീറിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്ന 22 കാരിയായ യുവതിയെ കൂട്ടമാനഭംഗപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ ജയ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത സ്വദേശിയാണ് മാനഭംഗത്തിന് ഇരയായത്. ജയ്പൂരില്‍ നിന്ന് അജ്മീരിലേക്ക് പോവുകയായിരുന്നു യുവതി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് യുവതി കൊല്‍ക്കത്തയില്‍ നിന്ന് ജയ്പൂരിലെത്തിയത്. ഇവിടെ നിന്നും അജ്മീരിലേക്ക് ടാക്‌സിയില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കാറില്‍ നിന്ന് പിടിച്ചിറക്കി ആള്‍താമസമില്ലാത്ത വീട്ടിലെത്തിച്ച ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. ബൈക്കുകളിലെത്തിയ … Continue reading "അജ്മീറിലേക്ക് പോവുകയായിരുന്ന യുവതി കൂട്ടമാനഭംഗത്തിനിരയായി"

READ MORE
      കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ വേട്ട. മലേഷ്യയില്‍ നിന്ന് കടത്തിയ 11 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് മൂന്നു കോടി രൂപ വിലമതിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ക്വാലലംപൂരില്‍ നിന്ന് എത്തിയ മൂന്ന് കര്‍ണാടക സ്വദേശികളെ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചയോടെ കോലാലംപൂരില്‍ നിന്നെത്തിയ എയര്‍ ഏഷ്യ വിമാനത്തിലാണ് സംഘം സ്വര്‍ണം കടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഡി.ആര്‍.ഐയുടെ പ്രത്യേക സംഘം വിമാനത്താവളത്തില്‍ ഇവരെ കാത്ത് നിന്ന് … Continue reading "നെടുമ്പാശ്ശേരിയില്‍ 11 കിലോ സ്വര്‍ണം പിടികൂടി"
      തിരു: നിലവിലുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ആദ്യ സപ്ലിമെന്ററി അലോട്‌മെന്റിനു ശേഷം ഒഴിവുവന്ന 13,738 സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട സപ്ലിമെന്ററി അലോട്‌മെന്റ് ഇന്നു പ്രസിദ്ധീകരിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചവരില്‍ സീറ്റ് കിട്ടാതെ 99,100 പേരാണു ബാക്കിയുള്ളത്. പുതുതായി 700 ബാച്ചുകള്‍ അനുവദിച്ചതോടെ 35,000 പേര്‍ക്കു കൂടി പ്ലസ് വണ്‍ പ്രവേശനം ലഭിക്കും. ഇതില്‍ 426 അധികബാച്ചുകളിലെ 21,300 സീറ്റുകളിലേക്ക് ഏകജാലകം വഴിയും ബാക്കി സീറ്റുകളിലേക്കു നേരിട്ടുമായിരിക്കും പ്രവേശനം. സ്‌കൂളുകള്‍ക്കു കോംബിനേഷന്‍ തരഞ്ഞെടുക്കാന്‍ തിങ്കളാഴ്ച … Continue reading "പ്ലസ് ടു; രണ്ടാം ഘട്ട അലോട്ട്‌മെന്റ് ഇന്ന്"
        ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിക്ക് വിസ നിഷേധിച്ചത് ഒബാമ സര്‍ക്കാരല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. സപ്തംബറില്‍ അമേരിക്ക സന്ദര്‍ശിക്കാനുള്ള ഒബാമയുടെ ക്ഷണം ഈ മാസമാദ്യം മോദി സ്വീകരിച്ചിരുന്നു. 2005 ലാണ് ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അമേരിക്ക മോദിക്ക് വിസ നിഷേധിച്ചത്. വിസ നിഷേധിച്ച സംഭവം തെറ്റായിരുന്നുവെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് അന്ന് അമേരിക്കയിലേത് മറ്റൊരു സര്‍ക്കാരായിരുന്നുവെന്നും മോദിയെ തങ്ങള്‍ … Continue reading "നരേന്ദ്രമോദിക്ക് സ്വാഗതം; പിന്നിലേക്ക് നോക്കി സമയം കളയാനില്ല: കെറി"
        ന്യൂഡല്‍ഹി: താന്‍ ഒരു പുസ്തകമെഴുതുകയാണെങ്കില്‍ മുന്‍ വിദേശകാര്യമന്ത്രി നട്‌വര്‍ സിംഗിന്റെ പരാമര്‍ശങ്ങള്‍ക്കു അതിലൂടെ മറുപടി പറയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സോണിയ പ്രധാനമന്ത്രിയാകുന്നതിനെ മകന്‍ രാഹുല്‍ഗാന്ധി തടഞ്ഞുവെന്നായിരുന്നു നട്‌വര്‍സിംഗിന്റെ പരാമര്‍ശം. ‘എന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടതിനും ഭര്‍തൃമാതാവ് വെടിയുണ്ടയേറ്റ് മരിക്കുന്നതിനും ഞാന്‍ സാക്ഷിയായി. ഞങ്ങളെക്കുറിച്ച് പലരും പലതും പറഞ്ഞിട്ടുണ്ടെ’ന്നും സോണിയ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. 2008 ല്‍ കോണ്‍ഗ്രസ് വിട്ട നട്‌വര്‍സിംഗ് തന്റെ ആത്മകഥയിലാണ് വിവാദ വെളിപ്പെടുത്തലുകള്‍ … Continue reading "വിവാദ പരാമര്‍ശം; പുസ്തകത്തിലൂടെ മറുപടി പറയും: സോണിയ"
      തിരു: അനാശാസ്യം ചിത്രീകരിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത കേസിലെ അഞ്ചാം പ്രതി ആലപ്പുഴ പറവൂര്‍ പാണത്ത് വീട്ടില്‍ ജയചന്ദ്രനെ തെളിവെടുപ്പിന് വേണ്ടി തലസ്ഥാനത്തെത്തിച്ചു. എറണാകുളത്തുനിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് രാവിലെ പത്തുമണിയോടെ ജയചന്ദ്രനെ തലസ്ഥാനത്തെത്തിച്ചത്. ഇയാളുടെ കൈതമുക്കിലുള്ള താമസസ്ഥലത്തെത്തിച്ചും തെളിവെടുത്തു. എഡിജിപി കെ. പത്മകുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തി, ഭീഷണിപ്പെടുത്തി പണം തട്ടി, ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് ജയചന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയില്‍ വാങ്ങിയ ജയചന്ദ്രനെ അന്വേഷണസംഘം ഇന്നലെ രാത്രിയോടെ … Continue reading "ബ്ലാക്ക്‌മെയില്‍ ;ജയചന്ദ്രനെ തെളിവെടുപ്പിന് തലസ്ഥാനത്തെത്തിച്ചു"
      കൊച്ചി: പ്ലസ്ടു അധികബാച്ചുകള്‍ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹാജരാക്കണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉത്തരവ് വെള്ളിയാഴ്ച ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മാനദണ്ഡങ്ങള്‍ മറികടന്നാണ് ബാച്ചുകള്‍ അനുവദിച്ചതെന്ന ഹര്‍ജിയിലാണ് ഉത്തരവ്. പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ചതിന്റെ പട്ടികയും കോടതി ആവശ്യപ്പെട്ടിട്ടുണ്ട. പുതിയ പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ചതില്‍ വ്യാപക അഴിമതിയുണ്ടെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഓരോ ജില്ലകളിലും പ്ലസ്ടു അനുവദിച്ചത് സംബന്ധിച്ചുള്ള ആരോപണങ്ങള്‍ ഇനംതിരിച്ച് പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
        ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ മേഘസ്‌ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഇന്നലെ രാത്രി തെഹ്‌രി ജില്ലയിലാണ് അപകടമുണ്ടായത്. മേഘസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത വെള്ളപ്പാച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. പോലീസും ദുരന്തനിവാരണ സേനയും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടങ്ങി. പ്രദേശത്തു കനത്തമഴയും വെള്ളപ്പൊക്കവും തുടരുകയാണ്. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലിലാണ് ആറുപേര്‍ മരിച്ചത്. ഇവരുടെ വീടു പൂര്‍ണമായും തകര്‍ന്നു. ആറോളം വീടുകള്‍ വെള്ളപ്പാച്ചില്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്.

LIVE NEWS - ONLINE

 • 1
  6 hours ago

  കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 • 2
  7 hours ago

  നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

 • 3
  8 hours ago

  ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

 • 4
  11 hours ago

  ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

 • 5
  13 hours ago

  മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

 • 6
  15 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 7
  15 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 8
  15 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 9
  15 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍