Wednesday, April 24th, 2019

        ന്യൂഡല്‍ഹി: താന്‍ ഒരു പുസ്തകമെഴുതുകയാണെങ്കില്‍ മുന്‍ വിദേശകാര്യമന്ത്രി നട്‌വര്‍ സിംഗിന്റെ പരാമര്‍ശങ്ങള്‍ക്കു അതിലൂടെ മറുപടി പറയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സോണിയ പ്രധാനമന്ത്രിയാകുന്നതിനെ മകന്‍ രാഹുല്‍ഗാന്ധി തടഞ്ഞുവെന്നായിരുന്നു നട്‌വര്‍സിംഗിന്റെ പരാമര്‍ശം. ‘എന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടതിനും ഭര്‍തൃമാതാവ് വെടിയുണ്ടയേറ്റ് മരിക്കുന്നതിനും ഞാന്‍ സാക്ഷിയായി. ഞങ്ങളെക്കുറിച്ച് പലരും പലതും പറഞ്ഞിട്ടുണ്ടെ’ന്നും സോണിയ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. 2008 ല്‍ കോണ്‍ഗ്രസ് വിട്ട നട്‌വര്‍സിംഗ് തന്റെ ആത്മകഥയിലാണ് വിവാദ വെളിപ്പെടുത്തലുകള്‍ … Continue reading "വിവാദ പരാമര്‍ശം; പുസ്തകത്തിലൂടെ മറുപടി പറയും: സോണിയ"

READ MORE
        ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ മേഘസ്‌ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഇന്നലെ രാത്രി തെഹ്‌രി ജില്ലയിലാണ് അപകടമുണ്ടായത്. മേഘസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത വെള്ളപ്പാച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. പോലീസും ദുരന്തനിവാരണ സേനയും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടങ്ങി. പ്രദേശത്തു കനത്തമഴയും വെള്ളപ്പൊക്കവും തുടരുകയാണ്. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലിലാണ് ആറുപേര്‍ മരിച്ചത്. ഇവരുടെ വീടു പൂര്‍ണമായും തകര്‍ന്നു. ആറോളം വീടുകള്‍ വെള്ളപ്പാച്ചില്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്.
    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപ്പിടിച്ച് മലയാളി ഉള്‍പ്പടെ നാല് പേര്‍ മരിച്ചു. തിലക്‌നഗറില്‍ പ്രവര്‍ത്തിക്കുന്ന എക്‌സറെ ക്ലിനിക്കിലാണ് തീപ്പിടുത്തമുണ്ടായത്. അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കരുതുന്നു. അഗ്‌നിശമനസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.  
        തഞ്ചാവൂര്‍: കുംഭകോണത്ത് സ്‌കൂളിനു തീപിടിച്ച് 94 കുട്ടികള്‍ മരിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ക്കു പത്തു വര്‍ഷവും പ്രിന്‍സിപ്പലിനു ജീവപര്യന്തവും തടവ്. പ്രിന്‍സിപ്പല്‍ 47 ലക്ഷം രൂപ പിഴയും അടയ്ക്കണം. സ്‌കൂള്‍ ജീവനക്കാരായ രണ്ടു പേര്‍ക്ക് അഞ്ചു വര്‍ഷം വീതം തടവും കോടതി വിധിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസും കെട്ടിട ഉടമയും ഉള്‍പ്പെടെ പത്തു പേര്‍ കുറ്റക്കാരെന്നു കോടതി രാവിലെ വിധിച്ചിരുന്നു. മൂന്ന് അധ്യാപകരടക്കം 11 പേരെ കോടതി വെറുതെ വിട്ടു. 2004 ജൂലൈ … Continue reading "കുംഭകോണം സ്‌കൂള്‍ അപകടം; മാനേജര്‍ക്കു പത്തുവര്‍ഷം തടവ്"
          തിരു: എം എല്‍ എ ഹോസ്റ്റലില്‍ മുന്‍ എം എല്‍ എമാര്‍ക്ക് മുറി അനുവദിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗമാണ് തീരുമാനമെടുത്തത്. എം എല്‍ എമാര്‍ നേരിട്ടെത്തി രജിസ്റ്ററില്‍ ഒപ്പുവച്ചാല്‍ മാത്രമെ ഇനി മുറി അനുവദിക്കൂവെന്ന് സര്‍വകക്ഷി യോഗത്തിനുശേഷം സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബ്ലാക്‌മെയില്‍ കേസിലെ പ്രതി എം എല്‍ എ ഹോസ്റ്റലില്‍ താമസിച്ച സംഭവത്തില്‍ നിയമസഭാ സെക്രട്ടറി … Continue reading "എംഎല്‍എമാര്‍ നേരിട്ടെത്തിയാല്‍ മാത്രം മുറി: കാര്‍ത്തികേയന്‍"
      തിരു: കോണ്‍ഗ്രസ് ഭരണത്തിലുള്ളപ്പോഴെല്ലാം മാര്‍ട്ടിന്‍മാരും ഉണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയാണ് ഇവര്‍ക്ക് വളരാനുള്ള പശ്ചാത്തലം ഒരുക്കിയത്. ലോട്ടറി മാഫിയ ലാഭം കൊയ്യുമ്പോള്‍ അതിന്റെ പങ്ക് ഭരണനേതാക്കള്‍ക്കും ലഭിക്കുന്നുണ്ടെന്നും വിഎസ് ആരോപിച്ചു. ലോട്ടറി വിഷയത്തില്‍ സര്‍ക്കാരിനു തിരിച്ചടിയായി സുപ്രീം കോടതി വിധി വന്ന സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തിയത്. സിക്കിം ലോട്ടറി ലക്ഷ്യം വച്ച് അന്യസംസ്ഥാന ലോട്ടറികള്‍ സംസ്ഥാനത്തു നിരോധിക്കണമെന്ന സംസ്ഥാനത്തിന്റെ വാദം സുപ്രീം കോടതി തള്ളിയിരുന്നു. കേരളത്തില്‍ സമ്പൂര്‍ണ … Continue reading "കോണ്‍ഗ്രസ് ഭരണത്തിലുള്ളപ്പോഴെല്ലാം മാര്‍ട്ടിന്‍മാരും ഉണ്ടായിട്ടുണ്ട്: വിഎസ്"
      തഞ്ചാവൂര്‍ : കുംബകോണത്ത് സ്‌കൂളിന് തീപിടിച്ച് 94 വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അടക്കം പത്തു പേര്‍ കുറ്റക്കാരെന്ന് തഞ്ചാവൂര്‍ സെഷന്‍സ് കോടതി. കേസില്‍ മൂന്ന് അദ്ധ്യാപകരടക്കം പതിനൊന്ന് പേരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ ഉച്ചതിരിഞ്ഞ് വിധിക്കും. 2004 ജൂലായ് 16നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കുംഭകോണത്തുനിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള കാശിരാമന്‍ തെരുവിലെ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സമുച്ചയത്തില്‍പ്പെട്ട സരസ്വതി പ്രൈമറി സ്‌കൂളിലാണ് ദുരന്തമുണ്ടായത്. … Continue reading "കുംബകോണം തീപിടുത്തം : ഹെഡ്മിസ്ട്രസ് അടക്കം 10 പേര്‍ കുറ്റക്കാര്‍"
      തിരു: ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ പിള്ളക്ക് യോഗ്യതയില്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ സംസ്ഥാന ഖജനാവ് ധൂര്‍ത്തടിക്കരുത്. മുഖ്യമന്ത്രിതന്നെ മുന്‍കയ്യെടുത്ത് അദ്ദേഹത്തെ നീക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു. ബാലകൃഷ്ണപിള്ള അധികാരമില്ലാത്ത ചെയര്‍മാനാണെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് പൊതുഭരണ സെക്രട്ടറി തയ്യാറാക്കിയ സാഹചര്യത്തിലാണ് വി എസ് ഈ ആവശ്യം ഉന്നയിച്ചത്. ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ കെ ബി ശ്രീവത്സന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ … Continue reading "മുന്നോക്ക വികസന കോര്‍പ്പറേഷന്‍; പിള്ളയെ മാറ്റണം: വിഎസ്"

LIVE NEWS - ONLINE

 • 1
  1 hour ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 2
  2 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 3
  2 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 4
  4 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 5
  6 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

 • 6
  6 hours ago

  ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

 • 7
  6 hours ago

  ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു

 • 8
  6 hours ago

  തൃശൂരില്‍ രണ്ടുപേരെ വെട്ടിക്കൊന്നു

 • 9
  6 hours ago

  ഗംഭീറിന്റെ ആസ്തി 147