Sunday, September 23rd, 2018

കോയമ്പത്തൂര്‍ : നഗരത്തിലെ ജനത്തിരക്കേറിയ സ്ഥലത്തെ കെട്ടിടത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ അഞ്ചു പേര്‍ വെന്തു മരിച്ചു. മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകലാണ്. മരണപ്പെട്ടത് ബാങ്ക് ജീവനക്കാരാണെന്ന് സൂചനയുണ്ട്. നിരവധി പേര്‍ അകത്ത് കുടുങ്ങിക്കിടക്കുകയാണ്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. അവിനാശി റോഡില്‍ ലക്ഷ്മി മില്‍സിന് സമീപം ആക്‌സിസ് ബാങ്ക് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിലാണ് രാവിലെ ഒമ്പത് മണിയോടെയാണ് തീ പടര്‍ന്നത്. വന്‍ തീപിടുത്തമായതിനാല്‍ അഗ്നിശമന സേനക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതേ തുടര്‍ന്ന് ഹെലികോപ്റ്ററിന്റെ സഹായത്തോടെ … Continue reading "കോയമ്പത്തൂരില്‍ വന്‍ അഗ്നിബാധ : അഞ്ച്് മരണം"

READ MORE
തിരു : എസ് എസ് എല്‍ സി പരീക്ഷയില്‍ 94.17 ശതമാനം വിജയം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 0.53ശതമാനം കൂതലാണ് ഇത്. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ആണ് ഫലം പ്രഖ്യാപിച്ചത്. ടി എച്ച് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി (സ്‌പെഷല്‍ സ്‌കൂള്‍), എ എച്ച് എസ്. എല്‍ സി, എസ് എസ് എല്‍ സി (ഹിയറിങ് ഇംപയേര്‍ഡ്) പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാ ഫലത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ … Continue reading "എസ് എസ് എല്‍ സി ; വിജയം 94.17 ശതമാനം"
കണ്ണൂര്‍ : നാറാത്ത് എന്‍ ഡി എഫ് ക്യാമ്പില്‍ നിന്ന് ബോംബും മാരകായുധങ്ങളും പിടിച്ചെടുത്ത് 21 പേരെ അറസ്റ്റ് ചെയ്ത കേസ് എന്‍.ഐ.എ ഏറ്റെടുക്കും ഇതുസംബന്ധിച്ച് പോലീസ് ഉന്നതര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. പ്രാഥമിക വിവര ശേഖരണത്തിനായി എന്‍ ഐ എ സംഘം ഇന്നോ നാളെയോ കണ്ണൂരിലെത്തുമെന്നാണ് സൂചന. സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിയും ഇന്ന് നാറാത്ത് എത്തുന്നുണ്ട്. ഇവര്‍ അന്വേഷണ പുരോഗതി വിലയിരുത്തും. ഇന്റലിജന്റ്‌സ് ബ്യൂറോ ഇന്നലെ തന്നെ നാറാത്തെത്തിയിരുന്നു. പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് … Continue reading "പ്രതികള്‍ക്ക് തീവ്രവാദ ബന്ധം ; എന്‍ ഐ എ കണ്ണൂരിലേക്ക്"
ന്യൂഡല്‍ഹി : വിവാദമായ അഗസ്ത വെസ്റ്റ്‌ലാന്റ് ഇറ്റാലിയന്‍ ഹെലികോപ്റ്റര്‍ ഇടപാടില്‍ ആരോപണ വിധേയനായ വ്യോമസേനാ മുന്‍ മേധാവി എസ് പി ത്യാഗിയുടെ ബാങ്ക് അക്കൗണ്ടുകള്‍ സി ബി ഐ മരവിപ്പിച്ചു. ത്യാഗിയെ കൂടാതെ ആരോപണ വിധേയരും ത്യാഗിയുടെ അടുത്ത ബന്ധുക്കളുമായ ജൂലി ത്യാഗി, ദോക്‌സ ത്യാഗി, സന്ദീപ് ത്യാഗി, ഇടപാടുമായി ബന്ധമുണ്ടെന്നു കണ്ട സതീഷ് ബഗ്രോഡിയ, പ്രതാപ് അഗര്‍വാള്‍, പ്രവീണ്‍ ബക്ഷി, ഗൗതം ഖൈതാന്‍ എന്നിവരുടെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത് … Continue reading "ഹെലികോപ്റ്റര്‍ ഇടപാട് : എസ് പി ത്യാഗിയുടെ അക്കൗണ്ട് മരവിപ്പിച്ചു"
കോട്ടയം : ഗണേഷ് കുമാറിനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പുതിയ മന്ത്രിയെ പരിഗണിക്കുകയാണെങ്കില്‍ ഗണേഷ് കുമാറിനെത്തന്നെ പരിഗണിക്കണം. മുഖ്യമന്ത്രി മുന്‍കയ്യെടുത്ത് ഗണേഷിന്റെ നിരപരാധിത്വം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. ബി ജെ പിയോടും മോദിയോടും എന്‍ എസ് എസ്സിന് ഒരേ സമീപനമാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. മോദി വരുന്നതിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത് സംസ്ഥാനത്തിന് അപമാനകരമാണ്. സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യം മാറുമെന്ന് ഭയക്കുന്നവരാണ് ഇത്തരം വിവാദങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം … Continue reading "ഗണേഷിനെ തിരിച്ചെടുക്കണമെന്ന് എന്‍ എസ് എസ്"
ന്യൂഡല്‍ഹി : 2ജി, കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലിമെന്റ് തടസ്സപ്പെടുത്തുന്നതിനിടെ യു പി എക്ക് പിന്തുണയുമായി സമാജ് വാദി പാര്‍ട്ടി രംഗത്തെത്തി. പ്രധാനമന്ത്രി രാജിവെക്കണ്ടതില്ലെന്ന് പാര്‍ട്ടിഅധ്യക്ഷന്‍ മുലായം സിംഗ് യാദവ് പറഞ്ഞു. ചൈനീസ് അധിനിവേശത്തെ ഒറ്റക്കെട്ടായി നേരിടണമെന്നും എസ് പി ആവശ്യപ്പെട്ടു. അതേസമയം, കല്‍ക്കരി ഖനി, 2 ജി സ്‌പെക്ട്രം ഇടപാടുകള്‍, രാജ്യത്തെ ഞെട്ടിച്ച ബലാത്സംഗ കേസുകള്‍ എന്നീ വിഷയങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായി. തുടര്‍ന്ന് സഭകളും ഉച്ചവരെ നിര്‍ത്തിവച്ചു. പ്രധാനമന്ത്രി രാജിവെക്കണമെന്നും … Continue reading "സഭ സ്തംഭിച്ചു ; പ്രധാനമന്ത്രി രാജിവെക്കേണ്ടെന്ന് സമാജ് വാദി പാര്‍ട്ടി"
തിരു : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച വിവാദമായ സാഹചര്യത്തില്‍ മന്ത്രി ഷിബു ബേബി ജോണ്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് മുഖ്യമന്ത്രി. തെറ്റിദ്ധാരണ മൂലമാണ് സന്ദര്‍ശനം വിവാദമായതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മന്ത്രി ഷിബു ബേബി ജോണ്‍ മോദിയെ സന്ദര്‍ശിച്ചത്. മുഖ്യമന്ത്രിയുടെയോ യു ഡി എഫിന്റെയോ അറിവില്ലാതെ നടത്തിയ സന്ദര്‍ശനം വിവാദമായ സാഹചര്യത്തില്‍ മന്ത്രി ഷിബു ബേബി ജോണിനോട് മുഖ്യമന്ത്രി വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. മന്ത്രിയുടെ കൂടിക്കാഴ്ചക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തു വന്നിരുന്നു. … Continue reading "മോദി സന്ദര്‍ശനം : ഷിബുവിന്റെ വിശദീകരണം തൃപ്തികരമെന്ന് മുഖ്യമന്ത്രി"
ബംഗലുരു : ബി ജെ പി ഓഫീസിന് മുന്നിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ മൂന്നു പേരെ കൂടി കേസന്വേഷിക്കുന്ന എന്‍ ഐ എ സംഘം അറസ്റ്റു ചെയ്തു. തിരുനല്‍വേലി സ്വദേശി ബഷീര്‍, ബാംഗ്ലൂര്‍ സ്വദേശി പീര്‍ മൊഹിദീന്‍ എന്നിവരെ ചെന്നൈയില്‍ നിന്നും ഒരാളെ മധുരയില്‍ നിന്നുമാണ് പിടികൂടിയത്. പുലര്‍ച്ചെ പിടിയിലായ മൂന്നു പേരെയും ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. സ്‌ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് കൈമാറിയതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന.

LIVE NEWS - ONLINE

 • 1
  12 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 2
  13 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 3
  15 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 4
  18 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 5
  18 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 6
  18 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 7
  20 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 8
  20 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 9
  20 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള