Monday, November 12th, 2018

    കൊച്ചി: സുപ്രീം കോടതി വിധി മറി കടന്ന് പാചകവാതകത്തിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ എണ്ണക്കമ്പനികള്‍ നീക്കമാരംഭിച്ചതായി സൂചന. ആധാര്‍ കാര്‍ഡില്ലാത്തവര്‍ അടുത്ത മാസം മുതല്‍ പാചകവാതകത്തിനു മുഴുവന്‍ പണവും നല്‍കേണ്ടി വരും. ഡിസംബര്‍ ഒന്നു മുതല്‍ പാചകവാതകത്തിന് ആധാര്‍ നിര്‍ബന്ധമാക്കാനാണ് പെട്രോളിയം കമ്പനികളുടെ നീക്കം. സുപ്രീം കോടതി വിധി പ്രകാരം പാചകവാതകത്തിന് ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന കേന്ദ്രസര്‍ക്കാരിന്റ ഉറപ്പ് നിലനില്‍ക്കെയാണ് കമ്പനികളുടെ രഹസ്യ നീക്കം നടത്തുന്നത്. ആധാര്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാകുന്നതിനു മുമ്പ് പാചക വാതകത്തിന് ആധാര്‍ … Continue reading "പാചകവാതകത്തിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ നീക്കം"

READ MORE
        തിരു: തന്നെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുതെന്നു കാണിച്ച് ഡിജിപി ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് നിയമവിരുദ്ധമാണെന്നും ഡിജിപിക്കും ചീഫ് സെക്രട്ടറിക്കുമെതിരെ അന്വേഷണവേണമെന്നുമാ വശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ടോമിന്‍ തച്ചങ്കരിയുടെ കത്ത്. ഡിജിപിയുടെ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ഗൂഢാലോചനയാണെന്നും ഡിജിപിയുടെ ഫോണ്‍വിളികളെ കുറിച്ച് അന്വേഷണം വേണമെന്നും തച്ചങ്കരി ആവശ്യപ്പെട്ടു. ഡിജിപി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലെ കാര്യങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്നും തന്റെ മുന്‍കാല റെക്കോഡ് സുതാര്യമല്ലെന്ന പ്രസ്താവന സത്യവിരുദ്ധമാണെന്നും തച്ചങ്കരി അഭിപ്രായപ്പെടുന്നു. അപ്രകാരം തെളിയിക്കാനുള്ള … Continue reading "ഡിജിപിയുടെ ഫോണ്‍വിളികളെ കുറിച്ച് അന്വേഷിക്കണം: തച്ചങ്കരി"
        ന്യൂഡല്‍ഹി: സി ബി ഐക്കെതിരായ ഗുവാഹാട്ടി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സിബിഐയുടെ രൂപീകരണം നിയമാനുസൃതമല്ലെന്നും കേസ് അന്വേഷിക്കാന്‍ സിബിഐക്ക് അധികാരമില്ലെന്നുമുള്ള ഗുവഹാട്ടി ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും വിധിക്ക് കാരണമായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടുള്ള കവിയറ്റ് ഹര്‍ജിയാണ് കേന്ദ്രംനല്‍കിയിരിക്കുന്നത്. ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്നും അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വാഹന്‍വതി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോളിളക്കം സൃഷ്ടിച്ച 2 ജി അഴിമതിക്കേസിലെ പ്രതികള്‍ അടക്കമുള്ളവര്‍ സി … Continue reading "സിബിഐ; ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഹരജി നല്‍കി"
        കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു കിലോ സ്വര്‍ണവുമായി യുവാവ് പിടിയില്‍. സൗദിയില്‍ നിന്നെത്തിയ രാമനാട്ടുകര സ്വദേശി നവാസ് ആണ് കസ്റ്റംസിന്റെ പിടിയിലായത്. കയ്യുറയുടെയും സ്പൂണിന്റെയും രൂപത്തിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇന്നലെ കരിപ്പൂര്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു യുവതികള്‍ ഡിആര്‍ഐയുടെ വലയിലായിരുന്നു. ആറു കിലോ സ്വര്‍ണമായിരുന്നു ഇവര്‍ കടത്താന്‍ ശ്രമിച്ചത്.
      ന്യൂഡല്‍ഹി : കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായതായി സൂചന. സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗമാണ് തമിഴരുടെ വികാരത്തെ മാനിച്ച് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. പ്രധാനമന്ത്രി ശ്രീലങ്കന്‍ സന്ദര്‍ശനം ഒഴിവാക്കണമെന്ന് ഡി എം കെ നേതാവ് കരുണാനിധി ശക്തമായി ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന പശ്ചാത്തലത്തില്‍ സഖ്യകക്ഷികളാകാന്‍ സാധ്യതയുള്ളവരെ വെറുപ്പിക്കേണ്ടെന്ന തീരുമാനമാണ് വിദേശകാര്യവകുപ്പിന്റെ ആവശ്യത്തെ തള്ളാന്‍ കോണ്‍ഗ്രസ്സിനെ … Continue reading "പ്രധാനമന്ത്രി ശ്രീലങ്കയിലേക്കില്ല"
      കൊല്ലം: ലാവ്‌ലിന്‍ കേസില്‍ തെളിവുകള്‍ പരിശോധിക്കാതെയും സാക്ഷിവിസ്താരം നടത്താതെയുമാണു കോടതി വിധി പുറപ്പെടുവിച്ചതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. പിണറായിക്ക് ഇപ്പോള്‍ സ്വീകരണം നല്‍കിയതു നന്നായി. ഹൈക്കോടതിയെ സമീപിക്കാന്‍ സിബിഐ തീരുമാനിച്ചതിനാല്‍ ഇനി സ്വീകരണം നല്‍കാന്‍ അവസരം ലഭിക്കണമെന്നില്ലെന്നും ആര്യാടന്‍ പറഞ്ഞു. കെഎസ്‌യു സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ അപ്പീല്‍ പോകേണ്ടതു പ്രതിപക്ഷേ നേതാവ് വി.എസ്. അച്യുതാനന്ദനാണ്. പാമോലിന്‍ കേസില്‍ കോടതികള്‍ വിധി പറഞ്ഞിട്ടും അതൊന്നും അച്യുതാനന്ദന്‍ അംഗീകരിച്ചില്ല. അദ്ദേഹം അപ്പീല്‍ … Continue reading "ലാവ്‌ലിന്‍ ; കോടതിവിധി തെളിവുകള്‍ പരിശോധിക്കാതെ: ആര്യാടന്‍"
    മലപ്പുറം : അബ്ദുസ്സമദ് സമദാനി എം എല്‍ എയ്ക്ക് കുത്തേറ്റു. കുടുംബ വഴക്കില്‍ ഇടപെട്ട് സംസാരിക്കുന്നതിനിടെയാണ് കുത്തേറ്റത്. മുഖത്ത് പരിക്കേറ്റ സമദാനിയെ കോട്ടയ്ക്കലെ മിംസ് ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമദാനിയുടെ പരിക്ക് സാരമുള്ളതാണെങ്കിലും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മൂക്കിന്റെ എല്ല് തകര്‍ന്ന എം എല്‍ എക്ക് ചെറിയ ശസ്ത്രക്രിയ വേണ്ടിവരുമെന്നും സൂചനയുണ്ട്. പള്ളിത്തര്‍ക്കം ഒത്തുതീര്‍പ്പാക്കുന്നതിനിടെയാണ് സംഭവം. തര്‍ക്കം സംസാരിച്ച് പരിഹരിച്ച ശേഷം വീട്ടിനകത്തേക്ക് തിരികെ പോയ എം എല്‍ എയുടെ പിന്നാലെ … Continue reading "അബ്ദുസ്സമദ് സമദാനി എം എല്‍ എക്ക് കുത്തേറ്റു"
    കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ആറ് കിലോ സ്വര്‍ണം കൂടി പിടികൂടി. ദുബായിയില്‍ നിന്നു വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്നാണു സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ വിമാനത്തിലെ എയര്‍ഹോസ്റ്റസുമാരായ ഹിറാമൂസ, റാഹില എന്നിവരെ കസ്റ്റംസ് അധികൃതര്‍ അറസ്റ്റുചെയ്തു. കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കള്ളക്കടത്തായി കൊണ്ടുവന്ന 50 കിലോയിലധികം സ്വര്‍ണ്ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യകണ്ണിയായി കരുതുന്ന ചൊക്ലി സ്വദേശി ടി കെ ഫായിസിനെയും ഇയാള്‍ക്ക് … Continue reading "കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട ; രണ്ട് എയര്‍ഹോസ്റ്റസുമാര്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  3 hours ago

  ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

 • 2
  4 hours ago

  ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

 • 3
  6 hours ago

  ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

 • 4
  9 hours ago

  വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

 • 5
  10 hours ago

  ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

 • 6
  11 hours ago

  കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

 • 7
  11 hours ago

  അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

 • 8
  12 hours ago

  ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

 • 9
  12 hours ago

  ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍