Tuesday, June 25th, 2019

        തിരു: റബര്‍ ബോര്‍ഡിന്റെ കോട്ടയം വിപണിയുടെ ദൈനംദിന വിലയില്‍ നിന്നു കിലോക്ക് അഞ്ചു രൂപ കൂടുതല്‍ നല്‍കി റബര്‍ സംഭരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. സ്വാഭാവിക റബറിന്റെ വില വളരെ താഴ്ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ റബര്‍ കര്‍ഷകരെ സഹായിക്കുന്നതിനായാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. ആര്‍എസ്എസ്- 4, ആര്‍എസ്എസ്- 5 ഗ്രേഡുകളിലുള്ള റബറാണ് കര്‍ഷകരില്‍ നിന്നു കേരളാ സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (റബര്‍ മാര്‍ക്ക്), മാര്‍ക്കറ്റ് ഫെഡ് എന്നിവ വഴി … Continue reading "അഞ്ചുരൂപ കൂടുതല്‍ നല്‍കി റബര്‍ സംഭരിക്കാന്‍ ഉത്തരവ്"

READ MORE
    കൊച്ചി: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തല്‍ നടത്തിയ ബിജു രമേശനെ പിന്തുണക്കാന്‍ കൊച്ചിയില്‍ ഇന്നു ചേര്‍ന്ന ബാറുടമകളുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ധാരണയായി. ഭൂരിപക്ഷം അംഗങ്ങളും ബിജു രമേശനെ പിന്തുണച്ചു. കോഴപ്പണം കൈപ്പറ്റിയ കൂടുതല്‍ പേരുടെ വിവരങ്ങള്‍ പുറത്ത് വിടണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. പൊതുസമൂഹത്തിന് മുന്നില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് ബാറുടമകളുടെ സംസ്ഥാന പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തും. നാളെ … Continue reading "ബാര്‍ കോഴ ; ബിജു രമേശിനെ പിന്തുണക്കാന്‍ ബാറുടമകള്‍"
      റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. സൗദിയിലെ പ്രാദേശിക ഷുട്‌ബോള്‍ ടീം അംഗങ്ങളും മലപ്പുറം സ്വദേശികളായ ഫാറൂഖ്, സഹല്‍, കോഴിക്കോട് സ്വദേശി ആഷിഖ് എന്നിവരാണ് മരിച്ചത്. യാസിര്‍, അബ്ദുല്‍ സമദ് എന്നിവര്‍ക്ക് പരിക്കേറ്റു. സൗദിയിലെ ത്വയിഫില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ദുലമിലണ് വാഹനാപകടമുണ്ടായത്.  യാമ്പുവില്‍ നിന്ന് ജിദ്ദയില്‍ നടക്കുന്ന ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ വരികയായിരുന്നു ഇവര്‍.മൃതദേഹങ്ങള്‍ ദുലം ജനറല്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. … Continue reading "സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു"
          കൊച്ചി: ബാര്‍ കോഴ വിവാദത്തില്‍ ഇപ്പോള്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. ബാര്‍ കോഴ ആരോപണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സാറാ ജോസഫ് നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതിയുടെ പരാമര്‍ശം. ബാര്‍ കോഴ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരി സിബിഐ അന്വേഷണ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതിനാല്‍ ഹര്‍ജിക്കാരിയുടെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും കോടതി … Continue reading "ബാര്‍കോഴ ; ഇപ്പോള്‍ ഇടപെടില്ല: ഹൈക്കോടതി"
        തിരു: യു.ഡി.എഫ് ഗവണ്‍മെന്റ് കോഴ മുന്നണിയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന കെ.എം. മാണി രാജി വെക്കണമെന്നും പന്ന്യന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി പന്ന്യന്‍ രംഗത്തെത്തിയത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്കെതിരെ ഒരു ബിസിനസുകാരന്‍ പരസ്യമായി രംഗത്തെത്തി തന്റേടത്തോടെ മന്ത്രി കോഴ വാങ്ങിയെന്നും താനതിന് എന്ത് തെളിവും കൊടുക്കാമെന്നും പറയുന്നത്. ധനകാര്യ വകുപ്പ് കുത്തഴിഞ്ഞു … Continue reading "ബാര്‍ കോഴ; മന്ത്രിമാണി രാജിവെക്കണം: പന്ന്യന്‍"
        കണ്ണൂര്‍: ബാര്‍ കോഴ സംബന്ധിച്ച അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന സിപിഎം നിലപാട് അര്‍ഥശൂന്യമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. കോടതി പരിഗണിക്കേണ്ട കാര്യം ഒരു രാഷ്ട്രീയപാര്‍ട്ടി പറയുന്നത് യുക്തിരഹിതമാണ്. കോഴ ആരോപണം സംബന്ധിച്ച് കോടതിയുടെ പരിഗണനയില്‍ ഒരു കേസ് പോലും ഇല്ലെന്നിരിക്കെ ജനങ്ങളുടെ മുന്നില്‍ എന്തെങ്കിലും പറയുന്നതിനു വേണ്ടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇത്തരത്തില്‍ പ്രസ്താവന ഇറക്കിയത്. ബാര്‍ വിഷയത്തില്‍ സിപിഎം ആഴത്തിലുള്ള ആഭ്യന്തര പ്രശ്‌നം നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. … Continue reading "ബാര്‍ കോഴ ; സിപിഎമ്മില്‍ ആഭ്യന്തര പ്രശ്‌നം: സുധീരന്‍"
      ന്യുയോര്‍ക്ക്: വികസന കാര്യത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കു വന്‍തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ഒബാമ തന്റെ നിലപാട് മയപ്പെടുത്തിയത്. അമേരിക്കന്‍ കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളുടെയും നിയന്ത്രണം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഏറ്റെടുക്കും. ഇതോടെ യുഎസില്‍ നയപരമായ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ഒബാമക്കു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പിന്തുണ ആവശ്യമുണ്ട്. രാജ്യ പുരോഗതിക്കായി ഒബാമയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് മിച്ച് മക്കോണല്‍ പറഞ്ഞു. കെന്റക്കിയില്‍ നിന്ന് … Continue reading "രാജ്യവികസനം ലക്ഷ്യം : ബറാക് ഓബാമ"
      ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക്ക് താലിബാന്റെ ഭീഷണി. വാഗാ അതിര്‍ത്തിയില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന ചാവേര്‍ സ്‌ഫോടനങ്ങളെ അപലപിക്കുകയും മരിച്ചവര്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്തു കൊണ്ട് മോദി എഴുതിയ ട്വീറ്റ് ചെയ്തതിന് മറുപടിയായാണ് ഭീകരര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. തെഹ്‌രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ ജമാത് അഹ്‌രാര്‍ (ടി ടി പി ജെ എ) എന്ന സംഘടനയുടെ വക്താവായ എഹ്‌സാനുള്ള എഹ്‌സാന്‍ ആണ് ട്വിറ്ററിലൂടെ ഭീഷണി മുഴക്കിയത്. ‘പാകിസ്ഥാനെ ആക്രമിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയെയും ആക്രമിക്കാന്‍ … Continue reading "നരേന്ദ്രമോദിക്ക് പാക്ക് താലിബാന്റെ ഭീഷണി"

LIVE NEWS - ONLINE

 • 1
  2 hours ago

  റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

 • 2
  4 hours ago

  മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

 • 3
  5 hours ago

  മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

 • 4
  6 hours ago

  സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

 • 5
  7 hours ago

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

 • 6
  7 hours ago

  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

 • 7
  7 hours ago

  പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

 • 8
  7 hours ago

  ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു

 • 9
  8 hours ago

  നവകേരള നിര്‍മാണം; പ്രതിപക്ഷം ദിവാസ്വപ്‌നം കാണുന്നു: മുഖ്യമന്ത്രി