Thursday, July 18th, 2019

    തിരു: മദ്യനയത്തില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. മദ്യനയം മാറ്റുന്നതുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനുമായുള്ള ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും യോഗം ചുമതലപ്പെടുത്തി. ഇന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മദ്യനയത്തില്‍ സര്‍ക്കാരിന്റെ തീരുമാനം ശരിയാണെന്ന് എം.എല്‍.എമാര്‍ അഭിപ്രായപ്പെട്ടതായി ബെന്നി ബഹനാന്‍ എം.എല്‍.എ യോഗത്തിനു ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരും … Continue reading "മദ്യനയത്തില്‍ മാറ്റം; എംഎല്‍എമാര്‍ പിന്തുണ നല്‍കി"

READ MORE
    പാലക്കാട്/കല്‍പ്പറ്റ: പാലക്കാട് സൈലന്റ് വാലിയിലും വയനാട്ടിലെ വെള്ളമുണ്ടയിലും മാവോവാദി ആക്രമണം. മുക്കാലിയിലുള്ള വനംവകുപ്പിന്റെ സൈലന്റ് വാലി റേഞ്ച് ഓഫീസിനു പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണമുണ്ടായത്. വെള്ളമുണ്ടയിലെ ഫോറസ്റ്റ് ഔട്ട്‌പോസ്റ്റിന് നേര്‍ക്കാണ് ആക്രമണം നടന്നത്. സൈലന്റ് വാലി റേഞ്ച് ഓഫീസിനു മുന്നിലുണ്ടായിരുന്ന ജീപ്പ് കത്തിച്ചു. ഓഫീസിലുണ്ടായിരുന്ന നാല് കമ്പ്യൂട്ടറുകള്‍ തകര്‍ത്തു. ഫയലുകളും നശിപ്പിച്ചു. ജനാലചില്ലുകള്‍ തകര്‍ത്ത ശേഷം ഫയലുകളിലേക്ക് തീയിടുകയായിരുന്നു. കാമറകളും ലെന്‍സുകളും അടക്കം മറ്റ് ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളും ഇവിടെ പതിച്ചിട്ടുണ്ട്. … Continue reading "പാലക്കാടും വയനാട്ടും മാവോയിസ്റ്റ് അക്രമണം; രണ്ടു പേര്‍ പിടിയില്‍"
    തൃശൂര്‍: സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. മദ്യനയത്തിലെ മാറ്റങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ഉണ്ടായ വികാരമാണ് താന്‍ പ്രകടിപ്പിച്ചതെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മദ്യനയത്തില്‍ തിരുത്തല്‍ വരുത്താനുള്ള തീരുമാനം ജനങ്ങളെ നിരാശരാക്കി. കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച എന്ന സാദ്ധ്യതക്ക് ഈ തീരുമാനം മങ്ങലേല്‍പ്പിച്ചുവെന്നും സുധീരന്‍ പറഞ്ഞു. താന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ ആവശ്യവും സുധീരന്‍ തള്ളി. തന്റെ രാജി … Continue reading "സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല : സുധീരന്‍"
    കോഴിക്കോട്: മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന കോണ്‍ഗ്രസ് നിലപാടിനോട് മുസ്‌ലിം ലീഗിന് യോജിപ്പില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഇനിയോരു ഘട്ടമേയുള്ളു, അത് മദ്യനിരോധിക്കുക എന്നുള്ളതാണ്. ഇതിലേക്ക് എത്തിയില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കേണ്ടിവരും. മദ്യനയത്തില്‍ ജനവിരുദ്ധമായ മാറ്റം വരുത്തുന്നതിനെ ലീഗ് എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
      ഇസ്‌ലാമാബാദ്: പെഷാവാര്‍ കൂട്ടക്കൊല പിന്നാലെ പാക്കിസ്ഥാന് വീണ്ടും തെഹ്‌രീകെ ഇ താലിബാന്‍ ഭീകര സംഘടനയുടെ ഭീഷണി. ഞങ്ങളുടെ സംഘത്തിലുള്ള ഒരാളെയെങ്കിലും ഇനി തൂക്കിലേറ്റിയാല്‍ നിങ്ങളുടെ കുട്ടികളെ കൊന്നിട്ടായിരിക്കും ഞങ്ങള്‍ അതിനുള്ള പ്രതികാരം വീട്ടുക. സൈനിക മേധാവികളുടെയും രാഷ്ട്രീയ നേതാക്കളുടെയും കുടുംബങ്ങളില്‍ ദുഃഖാചരണം നടത്തേണ്ടി വരും . കത്തിലെ സന്ദേശം ഇതാണ്. തെഹ്‌രീകെ ഇ താലിബാന്‍ ഭീകരാനായ മുല്ലാഹ് ഫസലുല്ല പാക്കിസ്ഥാന്‍ സര്‍ക്കാരിന് അയച്ച കത്തിലാണ് ഭീഷണി. പ്രധാന മന്ത്രി നവാസ് ഷെരീഫിന്റെ കുടംബത്തിലെ … Continue reading "വധശിക്ഷ നടപ്പാക്കിയാല്‍ കുട്ടികളെ ഇനിയും കൊല്ലും :താലിബാന്‍"
      തളിപ്പറമ്പ്: ഒടുവള്ളിത്തട്ടില്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ചെറുപുഴ ടൗണിലെ ലൈഫ്‌സ്‌റ്റൈല്‍ വസ്ത്രാലയം പാര്‍ട്ണര്‍മാരിലൊരാളായ ചൂരനോലില്‍ തോമസ് (60) ആണു മരിച്ചത്. പരിക്കേറ്റവരില്‍ പെരുമ്പാവൂരിലെ ശശി (44), ചിറ്റാരിക്കാല്‍ കൈതമറ്റം കെ.എസ്.ഷൈജ (24), കോഴിച്ചാലിലെ ജിന്‍സി ജോസഫ് എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ പാലക്കാട് പരത്തിപ്പള്ളിയിലെ സി.ആര്‍. സുരേഷി (37) നെ പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഏഴുപേര്‍ക്ക് നിസാര … Continue reading "തളിപ്പറമ്പില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു"
      തിരു: ഐ എസ് എന്ന ഭീകരവാദ ഗ്രൂപ്പിനായി  ഇന്റര്‍നെറ്റിലൂടെ കേരളത്തില്‍ നിന്നുള്‍പ്പെടെ റിക്രൂട്ട്‌മെന്റ് നടത്തിയെന്ന് സംശയിക്കുന്ന മംഗലാപുരം ഭട്കല്‍ സ്വദേശി  അബ്ദുള്‍ഖാദിര്‍ സുല്‍ത്താനായി (39) ഇന്റലിജന്‍സ് ബ്യൂറോയും (ഐ.ബി) ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) തെരച്ചില്‍ തുടങ്ങി. പത്തിലേറെ ട്വിറ്റര്‍ അക്കൗണ്ടുകളും ചാറ്റ്‌റൂമുകളുമൊരുക്കി പാലക്കാട്ടുകാരനുള്‍പ്പെടെ ഇരുപതോളം യുവാക്കളെ ഇയാള്‍ റിക്രൂട്ട് ചെയ്തതായാണ് വിവരം. ഇയാളുടെ ചിത്രവും വിവരങ്ങളും സംസ്ഥാന പോലീസിനും എന്‍.ഐ.എ കൈമാറും. സുല്‍ത്താന്‍ ദുബായിലുണ്ടെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് എന്‍.ഐ.എ കണ്ടെത്തിയിരുന്നു. എന്നാല്‍ … Continue reading "ഐ എസ് റിക്രൂട്ടിംഗ് ; പ്രധാന കണ്ണി സുല്‍ത്താന് വേണ്ടി വ്യാപക തെരച്ചില്‍"
    ഇസ്ലാമാബാദ്: വധശിക്ഷക്കുള്ള വിലക്ക് പാക് സര്‍ക്കാര്‍ നീക്കിയതിനു പിന്നാലെ രണ്ട് ഭീകരരെ പാക്കിസ്ഥാന്‍ തൂക്കിലേറ്റി. അഖീല്‍(ഡോ. ഉസ്മാന്‍) അര്‍ഷദ് മെഹ്മൂദ് എന്നീ ഭീകരരെയാണ് വെള്ളിയാഴ്ച രാത്രി തൂക്കിക്കൊന്നത്. 2009ല്‍ റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്ത് ബോംബ് ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് അഖീല്‍.  2003ല്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഭീകരനാണ് അര്‍ഷാദ്. ഇരുവരും പാക് സേനയില്‍ നിന്ന് വിരമിച്ചവരാണ്. ഫൈസലാബാദിലെ സെന്‍ട്രല്‍ ജയിലിലാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതെന്ന് പാക് … Continue reading "രണ്ട് ഭീകരരെ പാക്കിസ്ഥാന്‍ തൂക്കിക്കൊന്നു"

LIVE NEWS - ONLINE

 • 1
  2 hours ago

  വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

 • 2
  4 hours ago

  കൊച്ചിയില്‍ വീണ്ടും തീപിടുത്തം

 • 3
  5 hours ago

  ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍

 • 4
  6 hours ago

  കര്‍ണാടകത്തില്‍ എന്തും സംഭവിക്കും

 • 5
  8 hours ago

  ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

 • 6
  8 hours ago

  ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

 • 7
  9 hours ago

  ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

 • 8
  9 hours ago

  ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

 • 9
  10 hours ago

  കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം