Main News

        തിരു: കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും വിമര്‍ശിച്ച് വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. സുധീരനും കുമ്മനവും മച്ചമ്പിമാരാണെന്നും സുധീരന്‍ പറയുന്നത് എന്തായാലും അത് കുമ്മനം ഏറ്റുപിടിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിനിടെ പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും സുധീരനെയും കുമ്മനത്തെയും വിമര്‍ശിച്ചിരുന്നു. ചില കാര്യങ്ങളില്‍ കുമ്മനവും സുധീരനും ഒരേ കാര്യമാണ് പറയുന്നത്. അവര്‍ തമ്മില്‍ യോജിപ്പാണ്. പല കാര്യങ്ങളിലും ഒരേ വാചകവും ഒരേ നിലപാടുമാണ് അവര്‍ക്കെന്നുമായിരുന്നു മുഖ്യമന്ത്രിയുടേയും വിമര്‍ശനം. കുമ്മനം രാജശേഖരന്‍ എന്തെങ്കിലും പറഞ്ഞാല്‍ സുധീരന്‍ അതില്‍ മേലൊപ്പു ചാര്‍ത്തും. ഇങ്ങനെ ഇരുവരും പരസ്പരം മച്ചമ്പിമാരായാണ് പ്രവര്‍ത്തിക്കുന്നത്. നേരം ഇരുട്ടിക്കഴിഞ്ഞാല്‍ പല കോണ്‍ഗ്രസുകാരുടെയും കുപ്പായത്തിന്റെ നിറം കാവിയാവുമെന്നും വി.എസ് പരിഹസിച്ചു

ഇഷ്ടമില്ലാത്തവരെ മുഖ്യമന്ത്രി ബിജെപിയാക്കുന്നു: സുധീരന്‍

      തിരു: തനിക്ക് ഇഷ്ടമില്ലാത്തവരെയെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിക്കാരായി ചിത്രീകരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. സെന്‍കുമാറിനെതിരെയുള്ള പിണറായിയുടെ പരാമര്‍ശം തരംതാണതാണെന്നും സുധീരന്‍ പറഞ്ഞു. സത്യത്തില്‍ ബിജെപിയെ സഹായിക്കുന്നത് പിണറായിയും സര്‍ക്കാരുമാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി

ഗുണ്ടാവിളയാട്ടം; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടു പോകും: മുഖ്യമന്ത്രി
കുറഞ്ഞ വിലക്ക് അരി ലഭ്യമാക്കും: മന്ത്രി കടകംപള്ളി
കൊല്‍ക്കത്തയില്‍ വന്‍ തീ പിടുത്തം

      കൊല്‍ക്കത്ത: നഗരത്തിലെ ഹോള്‍സെയില്‍ വിപണിയായ ബുറാബസാറില്‍ വന്‍ തീപിടിത്തം. ബുറാബസാറിലെ ഒരു കെട്ടിടത്തിലാണ് ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്. രാത്രി പത്തോടെയാണ് സംഭവം. അഗ്‌നിശമന സേനയുടെ 30 വാഹനങ്ങള്‍ തീയണക്കാന്‍ രംഗത്തുണ്ട്. പ്ലാസ്റ്റിക്കുകളും ഗ്യാസ്‌സിലിണ്ടറുകളും തീപിടിത്തത്തിന് ആക്കംകൂട്ടിയതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീപിടിത്തം നിയന്ത്രണവിധേയമായെങ്കിലും പൂര്‍ണമായി അണക്കാനായിട്ടില്ല. കെട്ടിടത്തില്‍ കുടുങ്ങിയ ഏഴോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ആളുകള്‍ക്ക് പരിക്കേറ്റതായോ മരിച്ചതായോ റിപ്പോര്‍ട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായില്ലെങ്കിലും ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിയും ഷോര്‍ട്ട് സര്‍ക്യൂട്ട് ഉള്‍പ്പെടെയുള്ളവയും പരിശോധിക്കുന്നുണ്ട്. സമീപം താമസിക്കുന്നവരെ ഒഴിപ്പിച്ചു. തീപിടിച്ച കെട്ടിടത്തിലേക്ക് എത്തുന്ന വഴി ചെറുതായത് രക്ഷാപ്രവര്‍ത്തകരെ ബുദ്ധിമുട്ടിലാക്കി. സമീപമുള്ള കെട്ടിടങ്ങള്‍ക്കുമുകളില്‍ കയറിയാണ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത്

കരിപ്പൂരില്‍നിന്ന് ഈ വര്‍ഷം ഹജ്ജ് വിമാനമില്ല
അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം
അരി വില നിയന്ത്രിക്കും: കാനം
വിജയന്‍ എന്ന പേര് പിണറായി മാറ്റണം: കുമ്മനം

      തിരു: ഭാരതത്തെ ഹിന്ദുസ്ഥാന്‍ എന്ന് വിളിക്കുന്നത് വര്‍ഗീയമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരം പ്രസംഗത്തിലെ കണ്ടെത്തല്‍ ചരിത്രബോധമില്ലാത്തതിനാലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയെ കുമ്മനം രൂക്ഷമായി വിമര്‍ശിച്ചത്. ഹിന്ദുസ്ഥാന്‍ എന്ന പദം വര്‍ഗ്ഗീയമായി തോന്നുന്ന മുഖ്യമന്ത്രി, വിജയന്‍ എന്ന സ്വന്തം പേര് മാറ്റാന്‍ തയ്യാറാകണം. വിജയന്‍ എന്നത് അര്‍ജ്ജുനന്റെ പേരാണെങ്കിലും കേള്‍ക്കുമ്പോള്‍ ശ്രീകൃഷ്ണ സ്മരണയാണ് പെട്ടെന്ന് ഉണ്ടാകുന്നത്. അത് പിണറായിയെ പോലുള്ള കമ്മ്യൂണിസ്റ്റ് നേതാവിന് അവഹേളനമാണ്. രാജ്യത്തിന്റെ പേര് മാറ്റുന്നതിലും എളുപ്പം സ്വന്തം പേര് മാറ്റുന്നതാണല്ലോ എന്നും കുമ്മനം ചോദിക്കുന്നു

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

      തിരു: തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ടു കിലോ സ്വര്‍ണം പിടികൂടി. ശ്രീലങ്കയില്‍നിന്നും തിരുവനന്തപുരത്തെത്തിയ വിമാനത്തിലെ യാത്രക്കാരായ എട്ടു സ്ത്രീകളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് അധികൃതര്‍ ഇവരെ ചോദ്യം ചെയ്യുന്നു

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അക്രമം വര്‍ധിച്ചു വരുന്നു: സുധീരന്‍

      തിരു: സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചു വരികയാണെന്ന് സുധാരന്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണത്തിന്റെ വ്യാപ്തി തടഞ്ഞു. പോലീസ് അന്വേഷണം തുടങ്ങുന്നതിനു മുമ്പ് കേസില്‍ ഗൂഡാലോചനയില്ലെന്ന് പോലീസ് മന്ത്രി പറഞ്ഞിരിക്കുന്നുവെന്നും സുധീരന്‍ കുറ്റപ്പെടുത്തി. കേസിലെ പ്രതികളെ മുഴുവന്‍ പിടികൂടിയതിനാല്‍ എല്ലാം അവസാനിച്ചു എന്ന് പ്രചരിപ്പിക്കാനാണ് സിപിഎം ശ്രമമെന്നും സുധീരന്‍ ആരോപിച്ചു

മംഗലാപുരത്ത് പിണറായിക്ക് കനത്ത സുരക്ഷയൊരുക്കും: കര്‍ണാടക

      മംഗളൂരു: മംഗലാപുരത്ത് പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് എല്ലാവിധ സുരക്ഷ സംവിധാനങ്ങളും ഒരുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. സന്ദര്‍ശനത്തിന്റെ ഭാഗമായി മംഗാലാപുരത്ത് 4000 പോലീസുകാരെ അധികമായി വിന്യസിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ പിണറായിയുടെ സന്ദര്‍ശനത്തിനെതിരെ കര്‍ണാടകയിലെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അതേ സമയം പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനെതിരെ നടത്തുന്ന ഹര്‍ത്താലിന്റെ പ്രചരണാര്‍ഥം വിവിധ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് റാലി നടത്തി. ഹിന്ദു വിരോധി പിണറായി വിജയന്‍ ഗോ ബാക്ക് എന്ന മുദ്രവാക്യമുയര്‍ത്തിയാണ് റാലി നടത്തിയത്.നളിന്‍ കുമാര്‍ കട്ടീല്‍ എംപി, കേരളത്തിലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ആര്‍എസ്എസ് നേതാവ് കല്ലടുക്ക പ്രഭാകര്‍ ഭട്ട്, ബിജെപി ജില്ലാ പ്രസിഡന്റ് സഞ്ചീവ മടന്തൂര്‍, മുന്‍ മന്ത്രി കൃഷ്ണാജെ പാലെമര്‍ എന്നിവരടക്കം റാലിയില്‍ പങ്കെടുത്തു

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.