Sunday, September 23rd, 2018

        ടൈറ്റന്റെ പുതിയ ട്രെന്റി വാച്ചുകള്‍ വിപണിയില്‍. പുരുഷന്‍മാര്‍ക്കുള്ള വാച്ചുകളുടെ ശ്രേണിയായ റിഗാലിയയില്‍ നിന്നുള്ള റോം കളക്ഷനും സ്ത്രീകള്‍ക്കായുള്ള ടൈറ്റന്‍ രാഗയില്‍ നിന്ന് ഓറ കളക്ഷനുമാണ് ടൈറ്റന്‍ ലഭ്യമാക്കിയിട്ടുള്ളത് ഓറയുടെ വില 4495-13,995 രൂപയും റാമിന്റെ വില 5995-13995 രൂപയുമാണ്. ഇത് സമ്മാനമായി നല്‍കാനും ഏറ്റവും മികച്ചതാണെന്നും കമ്പനി അവകാശപ്പെടുന്നു.

READ MORE
      കണ്ണൂര്‍: സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം വിളിച്ചോതി ഒരു ക്രിസ്മസ് കാലം കൂടിവരവായി. ക്രിസ്മസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. ഇത്തവണ ക്രിസ്മസ് രാവില്‍ മനം കുളിര്‍പ്പിക്കുന്ന വിഭവങ്ങളാണ് വിപണിയില്‍ എത്തുന്നത്. നക്ഷത്രവും പുല്‍ക്കൂടും സാന്തക്ലോസും അടക്കമുള്ള അലങ്കാര വസ്തുക്കള്‍ ക്രിസ്മസ് വിപണി ലക്ഷ്യംവെച്ച് എത്തിത്തുടങ്ങി. എന്നാല്‍ നോട്ട് പ്രതിസന്ധി വ്യാപാരത്തെ കാര്യമായി ബാധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇത്തവണയും ഹിറ്റ് സിനിമകളുടെ പേരുകളില്‍ ഇറങ്ങിയിരിക്കുന്ന നക്ഷത്രങ്ങള്‍ തന്നെയാണ് വിപണിയിലെ താരങ്ങളായി എത്തുന്നത്. പുലിമുരുകന്‍, കബാലി, … Continue reading "പുലിമുരുകന്‍, കബാലി, തോപ്പില്‍ ജോപ്പന്‍…."
        സോള്‍: പ്രതിഷേധത്തെ വകെവക്കാതെ ഉത്തരകൊറിയ ഇന്നലെ വീണ്ടും രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു. വ്യാഴാഴ്ച പരീക്ഷിച്ച രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ 500 കിലോമീറ്റര്‍ സഞ്ചരിച്ചു കടലില്‍ പതിക്കുകയായിരുന്നു. ഇതിനെതിരെ ജപ്പാന്‍ ബെയ്ജിങ്ങിലെ ഉത്തരകൊറിയയുടെ നയതന്ത്രകാര്യാലയത്തെ പ്രതിഷേധം അറിയിച്ചു. റഷ്യയുടെ സ്‌കഡ് മിസൈലുകളെ അനുസ്മരിപ്പിക്കുന്ന ഈ മിസൈലുകളുടെ വിക്ഷേപണം യുഎന്‍ രക്ഷാസമിതി പ്രമേയങ്ങളുടെ അന്തസ്സത്തയ്ക്ക് എതിരാണെന്നു ദക്ഷിണകൊറിയ ആരോപിച്ചു. ഇതിനിടെ, കൊറിയയിലെ സാഹചര്യം വളരെ സങ്കീര്‍ണമാണെന്നു ചൈന അഭിപ്രായപ്പെട്ടു. ഇരുവിഭാഗങ്ങളും പ്രകോപനപരമായ വാക്കുകളും … Continue reading "കിം ജോങ്; ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു"
    കൊച്ചി: പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണമെന്ന ഉത്തരവ് അഞ്ച് ദിവസത്തിനകം നടപ്പാക്കണമെന്ന് ഹൈക്കോടതി. ലൈസന്‍സ് നല്‍കിയില്ലെങ്കില്‍ നികുതി വകുപ്പ് സെക്രട്ടറി ജനുവരി അഞ്ചിന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. നേരത്തെ, സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചിരുന്നു. ഈ മാസം 17നകം ഒമ്പത് ത്രീ സ്റ്റാര്‍ ബാറുകളും ഒരു ഫോര്‍ … Continue reading "പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണം: ഹൈക്കോടതി"
          അബുദാബി: ഈദാഘോഷങ്ങള്‍ക്കായി അബുദാബിയിലെ അറവുശാലകളില്‍ 7,400 ഓളം ആടുമാടുകളെ ബലികൊടുത്തു. ഇത്തവണത്തെ ആഘോഷങ്ങള്‍ക്കായി കൊണ്ടുവന്ന മാടുകളെ കശാപ്പ് ചെയ്യാനായിമാത്രം കശാപ്പുകാരുടെ എണ്ണം 170 ആക്കി വര്‍ധിപ്പിച്ചിരുന്നെന്ന് ഓട്ടോമാറ്റിക് അറവുശാലയിലെ വെറ്ററിനറിഅധികൃതര്‍ വ്യക്തമാക്കി. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഷഹാമയിലും ബനിയാസിലുമുള്ള അറവ് ശാലകളിലെ ശുചിത്വം ഉറപ്പ് വരുത്താനായി പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
        റായ്പൂര്‍: ഛത്തീസ്ഗഡില്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍ കനത്ത പോളിംഗ്. സംസ്ഥാനത്തിന്റെ വടക്കും മധ്യഭാഗത്തുമുള്ള 72 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ എട്ടുമണിക്കു തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. വോട്ടെടുപ്പ് തുടങ്ങുന്നതിനു മുന്‍പു തന്നെ സ്ത്രീകളടക്കമുള്ളവര്‍ പോളിംഗ് സ്റ്റേഷനിലെത്തിയിരുന്നു. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷാവലയത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് മാവോയിസ്റ്റ് ആഹ്വാനത്തിനിടയിലും ഈമാസം 11 ന് നടന്ന വോട്ടെടുപ്പില്‍ 67 ശതമാനം പേര്‍ വോട്ടുചെയ്തിരുന്നു.
മൊബൈ സിം കാര്‍ഡുകളുടെ ദുരുപയോഗം കുറയ്‌ക്കാന്‍ ആഭ്യന്തര മന്ത്രാലയം പുതിയ നിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നു. ഇനി മുതല്‍ മൊബൈ സിം കാര്‍ഡുകള്‍ എടുക്കുവാന്‍ തിരിച്ചറിയല്‍ കാര്‍ഡിന്‌ പുറമേ വിരലടയാളം നല്‍കണമെന്ന നിബന്ധനയാണ്‌ ആഭ്യന്തര മന്ത്രാലയം മുന്നോട്ടു വെയ്‌ക്കുന്നത്‌. ദേശീയ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ്‌ ഈ തീരുമാനങ്ങള്‍ കൊണ്ടു വന്നിരിക്കുന്നത്‌. സിം എടുക്കുന്നതിനു മുന്‍പ്‌ വിരലടയാളവും, മറ്റെന്തെങ്കിലും ബയോമെട്രിക്‌ ഫീച്ചറോ, നല്‍കണമെന്ന്‌ ആഭ്യന്തര മന്ത്രാലയം ടെലികോം മന്ത്രാലയത്തിന്‌ നിര്‍ദേശം നല്‍കി. 2011 ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഭീകരര്‍ ഉപയോഗിച്ചത്‌ … Continue reading "സിം കാര്‍ഡുകള്‍ക്ക്‌ ഐ ഡി കാര്‍ഡിന്‌ പുറമേ വിരലടയാളം നല്‍കണം"

LIVE NEWS - ONLINE

 • 1
  10 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 2
  11 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 3
  13 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 4
  16 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 5
  16 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 6
  16 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 7
  18 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 8
  19 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 9
  19 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള