Friday, February 22nd, 2019

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ന് വൈകീട്ട് ഡല്‍ഹിയിലെത്തും. പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനുശേഷമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. നാളെ രാഷ്ട്രപതി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉഭയക്ഷിവ്യാപാരം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ കരാറുകളില്‍ ഒപ്പുവക്കും. ഭീകരര്‍ ഉള്‍പ്പടെ മേഖലയിലെ പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ ഉണ്ടാകും. പുല്‍വാമ ഭീകരാക്രമണവും ചര്‍ച്ചചെയ്യുമെന്നാണ് സൂചന.  

READ MORE
മലപ്പുറം: തിരൂര്‍ തീരദേശത്തെ കഞ്ചാവ് വില്‍പനയെക്കുറിച്ച് വിവരം നല്‍കിയതിന് പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിക്കുകയും 3 യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവങ്ങളില്‍ 4 പേര്‍ അറസ്റ്റില്‍. പറവണ്ണ സ്വദേശികളായ അരയന്റെ പുരയ്ക്കല്‍ ഫെമിസ്(27), പക്കിയമാക്കാനകത്ത് റാഫിഖ് മുഹമ്മദ്(24), ചെറിയകോയാമൂന്റെ പുരയ്ക്കല്‍ സമീര്‍(23), കമ്മാക്കാന്റെ പുരയ്ക്കല്‍ അര്‍ഷാദ്(22) എന്നിവരാണ് പോലീസ് പിടിയിലായത്. സമീറും അര്‍ഷാദും ചേര്‍ന്നാണ് തിരൂരിലെ സ്‌പെഷല്‍ ബ്രാഞ്ച് എഎസ്‌ഐ അബ്ദുല്‍ ഷുക്കൂറിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചതെന്ന് പോലീസ് പറഞ്ഞു. കടലോരമേഖലയിലെ കഞ്ചാവ് വില്‍പന സംബന്ധിച്ച് … Continue reading "പോലീസുകാരന്റെ ബൈക്ക് കത്തിക്ക, യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കല്‍; 4 പേര്‍ അറസ്റ്റില്‍"
കൊച്ചി: ആലുവയില്‍ ബാര്‍ ഹോട്ടല്‍ ജീവനക്കാരനെ കുത്തി പരുക്കേല്‍പിച്ച ശേഷം മെട്രോ ട്രെയിനില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച 2 പേരെ മെട്രോ പോലീസ് പിടികൂടി. കോതമംഗലം സ്വദേശികളായ മുഹമ്മദ്(21), അര്‍ജുനന്‍(21) എന്നിവരാണ് പിടിയിലായത്. മെട്രോ പോലീസ് സ്‌റ്റേഷന്റെ ഉദ്ഘാടനം കളമശേരിയില്‍ മുഖ്യമന്ത്രി നിര്‍വഹിച്ച ശേഷം ആദ്യ റജിസ്റ്റര്‍ ചെയ്ത കേസായിരിക്കും ഇത്. റെയില്‍വേ സ്‌റ്റേഷന സമീപത്തുള്ള ബാര്‍ ഹോട്ടലില്‍ മദ്യപിക്കുന്നതിനിടെ പ്രതികളും ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് മുഹമ്മദ് ബാഗില്‍ നിന്നും കത്തിയെടുത്ത് ബാര്‍ ജീവനക്കാരന്‍ പാലക്കാട് സ്വദേശി … Continue reading "ബാര്‍ ഹോട്ടല്‍ ജീവനക്കാരനെ കുത്തി പരുക്കേല്‍പിച്ച 2 പേരെ മെട്രോ പോലീസ് പിടികൂടി"
പാലക്കാട്: തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 6.2 കിലോഗ്രാം കഞ്ചാവുമായി കണ്ണൂര്‍ പെരിങ്ങോം സ്വദേശിയായ യുവാവ് അറസ്റ്റില്‍. ഷബീറാ(26)ണ് അറസ്റ്റിലായത്. ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൂന്നു കെട്ടുകളായി തുണിയില്‍ പൊതിഞ്ഞ് ബാഗിലാക്കി കടത്തിയ 6.2 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. വിപണയില്‍ ആറുലക്ഷം രൂപ ഇതിന് വിലവരും. ആന്ധ്രയിലെ തുണി എന്ന സ്ഥലത്ത് നിന്നും ധന്‍ബാദ് എക്‌സ്പ്രസില്‍ കോയമ്പത്തൂരില്‍ എത്തിച്ച് കണ്ണൂര്‍ പാസഞ്ചറില്‍ കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കണ്ണൂര്‍ … Continue reading "6.2 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍"
കൊല്ലം: സ്‌കൂട്ടറില്‍ കൊണ്ടുനടന്ന് കഞ്ചാവ് വില്‍പന നടത്തുന്നയാള്‍ പിടിയിലായി. ഓലയില്‍ ജയന്‍ നഗറില്‍ നാണി ഹോസ്പിറ്റലിന് സമീപം കഞ്ചാവ് കച്ചവടം നടത്തവേ, തേവള്ളി കല്ലടാന്തിയില്‍ വീട്ടില്‍ നിഥിന്‍ എസ് കുമാറിനെ(20) ആണ് കൊല്ലം വെസ്റ്റ് പോലീസ് പിടികൂടിയത്. സബ് ഇന്‍സ്‌പെക്ടര്‍ പി പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. മുന്‍പും ഇയാള്‍ കഞ്ചാവ് കേസില്‍ പിടിയിലായിട്ടുണ്ട്. ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന പനയം സ്വദേശിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പത്തനംതിട്ട: കോന്നിയില്‍ കിണറ്റില്‍ നിന്നും രക്ഷപെടുത്തിയ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടു വനപാലകര്‍ക്ക് പരിക്കേറ്റു. കോന്നി ഡിഎഫ്ഒയുടെ കീഴിലുള്ള സ്‌ട്രൈക്കിംഗ് ഫോഴ്‌സിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ ബാബു, ഷൈന്‍ കലാം എന്നിവര്‍ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. ളാക്കൂര്‍ പഞ്ചായത്ത് ഓഫീസന് സമീപത്തെ ലക്ഷംവീട് കോളനിയിലെ ഷീജാ ഭവനില്‍ മണിയമ്മയുടെ കിണറ്റിലാണ് കാട്ടുപന്നി വീണത്. കിണറ്റില്‍ നിന്നും വലയിട്ട് പിടികൂടി രക്ഷപെടുത്തിയ പന്നിയെ ഉളിയനാട് ഉള്‍വനത്തില്‍ എത്തിച്ച് വല നീക്കം ചെയ്തു വീട്ടയക്കുമ്പോള്‍ … Continue reading "കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടു വനപാലകര്‍ക്ക് പരുക്ക്"
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് പെട്രോള്‍ ബോംബെറിഞ്ഞ് വീട് ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയടക്കം രണ്ട് പേര്‍ പിടിയില്‍. പള്ളിപ്പുറം കരിയനാട്ടുവീട്ടില്‍ മഹേഷ്(29), ഇയാളുടെ സഹായി നാലാം വാര്‍ഡില്‍ വടക്കേവെളി അരുണ്‍(27) എന്നിവരെയാണ് സിഐ പി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അരൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ മഹേഷ് വധശ്രമമടക്കം പത്തോളം കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ കാപ്പ ചുമത്തുമെന്നും പോലീസ് പറഞ്ഞു. പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പടിഞ്ഞാറെ മംഗലത്ത് മുകുന്ദകുമാറിന്റെ വീടിന് നേരെ കഴിഞ്ഞ പത്തിന് രാത്രിയാണ് മാരക … Continue reading "പെട്രോള്‍ ബോംബേറ്; ഒന്നാം പ്രതിയടക്കം രണ്ട് പേര്‍ പിടിയില്‍"
കോട്ടയം: പ്രകടനമായെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ നാട്ടകത്ത് ബൈക്ക് ഷോറും അടിച്ചുതകര്‍ത്തു. നാട്ടകത്തെ റോയല്‍ ബജാജ് ഷോറൂമാണ് ഇന്നലെ 11.30 ന് എത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തത്. രാവിലെ ഒമ്പതോടെ സ്ഥാപനം തുറന്നു. ജീവനക്കാര്‍ ജോലിക്കായി എത്തുകയും ചെയ്തു. ഇതിനിടെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനമായി എത്തിയത്. ഷോറും അടക്കണമെന്നാവശ്യപ്പെട്ട പ്രവര്‍ത്തകര്‍ ഷോറൂമിന് മുന്നില്‍ നിന്ന് മുദ്രാവാക്യം മുഴക്കി. ഇതിനിടെ പ്രവര്‍ത്തകര്‍ ഷോറുമിന്റെ ചില്ല് വാതില്‍ തല്ലി തകര്‍ക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ജീവനക്കാരും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ നേരിയ … Continue reading "ഹര്‍ത്താല്‍ അനുകൂലികള്‍ ബൈക്ക് ഷോറും അടിച്ചുതകര്‍ത്തു"

LIVE NEWS - ONLINE

 • 1
  7 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 2
  8 hours ago

  ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

 • 3
  9 hours ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 4
  11 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 5
  12 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 6
  13 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 7
  14 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 8
  16 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 9
  16 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം