Saturday, January 19th, 2019

കൊല്ലം : മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഇറ്റാലിയന്‍ പട്ടാളക്കാരാണെന്ന പരിഗണന നല്‍കി നാവികരെ ജയിലില്‍ അടക്കരുതെന്ന പ്രതിഭാഗത്തിന്റെ വാദം കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.കെ ഗോപകുമാര്‍ തള്ളി. കോടതി ഉത്തരവിനെ തുടര്‍ന്ന് പ്രതികളായ ലെസ്‌റ്റോറെ മാര്‍സിമിലാനോ, സാല്‍വദോറെ ഗിറോണെ എന്നിവരെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി. ജയിലില്‍ സുരക്ഷാ പ്രശ്‌നമുണ്ടെങ്കില്‍ സര്‍ക്കാറുമായി ആലോചിച്ച് ജയില്‍ എ.ഡി.ജി.പിക്ക് പ്രതികളെ മറ്റൊരിടത്ത് … Continue reading "വെടിവെപ്പു കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ പൂജപ്പുര ജയിലില്‍"

READ MORE
മോസ്‌കോ : റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വഌഡിമിര്‍ പുടിന്‍ വിജയിച്ചു. ഇത് മൂന്നാംതവണയാണ് പുടിന്‍ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്. നേരത്തെ നാലുവര്‍ഷം പ്രധാനമന്ത്രിയായിരുന്നു. എന്നാല്‍ പുടിന്‍രെ വിജയം പ്രതിപക്ഷ കക്ഷികള്‍ അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്താന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ആരോപണം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് വേളയില്‍ ബൂത്തുകളില്‍ വെബ്ക്യാമറ സ്ഥാപിക്കാന്‍ പുടിന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് പ്രാവര്‍ത്തികമായില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തീവ്ര ദേശീയകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വഌഡിമിര്‍ സിറിനോവ്‌സ്‌കി, … Continue reading "റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുടിന് വിജയം"
തിരു : പാതയോരത്തെ പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് മുഖമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. നിയമസഭയില്‍ ചോദ്യാത്തരവേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതി വിധി മറികടക്കാന്‍ പുതിയ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാതയോര പൊതുയോഗ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസില്‍ പെട്ടവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ആറ്റുകാല്‍ പൊങ്കാല പോലെയുള്ള ഉല്‍സവങ്ങള്‍ക്ക് വിധി തടസ്സമാകില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിരോധനത്തിനെതിരെ നിയമസഭ ഐക്യകണേ്ഠന പാസാക്കിയ നിയമം സ്‌റ്റേ ചെയ്ത ഹൈക്കോടതി വിധിയെ അദ്ദേഹം … Continue reading "പാതയോര പൊതുയോഗ നിരോധനം മറികടക്കാന്‍ പുതിയ നിയമം പരിഗണനയില്‍ : മുഖ്യമന്ത്രി"
മസ്‌കറ്റ് : ഒമാനിലെ ബഹലയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മലയാളികളടക്കം ആരു പേര്‍ കൊല്ലപ്പെട്ടു. കൊല്ലം സ്വദേശികളായ പ്രസാദ് , ജോണ്‍സണ്‍ അനില്‍, വിഷ്ണു ഭാര്‍ഗവന്‍, ഉണ്ണികൃഷ്ണപിള്ള, സന്ദാനന്ദന്‍ എന്നിവരാണ് മരണപ്പെട്ട മലയാളികളെന്നാണ് പ്രാഥമിക വിവരം. ഇവരെ കൂടാതെ ഒരു തമിഴ്‌നാട്ടുകാരനും ഒരു ഒമാന്‍ സ്വദേശി.ും മരണപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സമയം വൈകിട്ട് 5-30നായിരുന്നു അപകടം. ബിസിയ-മഹ്മൂര്‍ റോഡില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. മലയാളികളുടെ മൃതദേഹം 200 കിലോമീറ്റര്‍ അകലെ നിസ്വ ആശുപത്രിയിലേക്ക് മാറ്റിയതായി നിസ്വയിലെ ഇന്ത്യന്‍ … Continue reading "ഒമാനില്‍ വാഹനാപകടം : അഞ്ചു മലയാളികളടക്കം ഏഴു മരണം"
ചെന്നൈ : മത്സ്യബന്ധന ബോട്ട് ഇടിച്ചു തകര്‍ത്തതെന്ന് സംശയിക്കുന്ന എം വി പ്രഭുദയ എന്ന കപ്പലില്‍ നിന്ന് ഒരാളെ കാണാതായയെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ക്കുവേണ്ടിയുളള തെരച്ചില്‍ ആരംഭിച്ചതായി തീരസംരക്ഷണ സേനയിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇയാള്‍ കടലില്‍ വീണതാണെന്നാണ് സൂചന. അതിനിടെ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുളള തെരച്ചില്‍ നാവികസേന അവസാനിപ്പിച്ചു. മുങ്ങല്‍ വിദഗ്ധര്‍ തീരത്തേക്ക് മടങ്ങി. തീരസംരക്ഷണസേനയുടെ തെരച്ചില്‍ രണ്ട് ദിവസം കൂടി തുടരും. തീരസംരക്ഷണസേനയുടെ ലക്ഷ്മിഭായി എന്ന കപ്പലാണ് കടലില്‍ പരിശോധന നടത്തുന്നത്. അതിനിടെ … Continue reading "കടലില്‍ വീണവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു ; പ്രഭുദയയില്‍ നിന്ന് ഒരാളെ കാണാതായി"
തിരു : നിയമന വിവാദത്തില്‍ നിയമസഭാ സമിതി കുറ്റക്കാരനെന്ന് കണ്ടെത്തിയ വി എ അരുണ്‍കുമാറിനെതിരെ ഐ എച്ച് ആര്‍ ഡി നടപടി തുടങ്ങി. അരുണ്‍കുമാറിനെ ഐ ടി വിഭാഗത്തിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കികൊണ്ട് ഐ എച്ച് ആര്‍ ഡി ഉത്തരവിറക്കി. നിയമസഭാ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് നടപടി. പകരം ചുമതല മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് പ്രിന്‍സിപ്പല്‍ വാണി പ്രസാദിനാണ് നല്‍കിയിരിക്കുന്നത്. 1998 മുതല്‍ ഐടി വിഭാഗം അരുണിന്റെ കീഴിലായിരുന്നു. വിദ്യാഭ്യാസവകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് … Continue reading "വി എ അരുണ്‍ കുമാറിനെ ഐ ടി വിഭാഗം ചുമതലയില്‍ നിന്ന് ഒഴിവാക്കി"
തിരു : അരുണ്‍കുമാറിന്റെ നിയമനത്തിനെതിരെ നിയമസഭാ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ചോര്‍ത്തിക്കിട്ടിയതാണെന്നും ഇക്കാര്യം സ്പീക്കറോട് ആവശ്യപ്പെടുമെന്നും. എട്ടാം തിയതി അന്തിമ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് സമര്‍പ്പിച്ച ശേഷം ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. നടപടിക്രമങ്ങള്‍ ലംഘിച്ചാണ് ഐ.സി.ടി. അക്കാദമി ഡയറക്ടറായും ഐ.എച്ച്.ആര്‍.ഡി. ജോയിന്റ് ഡയറക്ടറായും അരുണ്‍ കുമാറിനെ നിയമിച്ചത് ക്രമവിരുദ്ധമാണെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. … Continue reading "അരുണ്‍കുമാറിന്റെ നിയമനം : റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് വി എസ്"

LIVE NEWS - ONLINE

 • 1
  5 mins ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 2
  48 mins ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 3
  59 mins ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 4
  1 hour ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 5
  1 hour ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 6
  2 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 7
  3 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 8
  4 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

 • 9
  4 hours ago

  ഇന്ധന വില വീണ്ടും വര്‍ധിച്ചു