Wednesday, November 14th, 2018

ഇടുക്കി : നുണപരിശോധനക്ക് ഹാജരാകാനുള്ള സമന്‍സ് നാളെ കൈപ്പറ്റുമെന്ന് സി പി എം മുന്‍ ഇടുക്കി ജില്ലാസിക്രട്ടറി എം എം മണി. തുടര്‍നടപടികള്‍ നിയമവിദഗ്ദ്ധരുമായി ആലോചിച്ചതിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എം എം മണിക്കെതിരായ നുണപരിശോധന പ്രഹസനമാണെന്ന പ്രചരണം ശക്തമായിക്കൊണ്ടിരിക്കുകയാണ്. സമന്‍സ് കൈപ്പറ്റുമെന്ന പ്രഖ്യാപനവുമായി മണി രംഗത്ത് വന്നത്. രാഷ്ട്രയീപ്രതിയോഗികളെ തങ്ങള്‍ ഒന്നൊന്നായി വകവരുത്തിയെന്ന വിവാദ വെളിപ്പെടുത്തലുകളോട് കൂടിയാണ് മണി വിവാദത്തിലകപ്പെട്ടത്. ഇക്കഴിഞ്ഞ മെയ് 25ന് മണക്കാട് നടന്ന സി പി എം പൊതുയോഗത്തിലാണ് … Continue reading "സമന്‍സ് കൈപ്പറ്റും : എം എം മണി"

READ MORE
ലഖ്‌നോ : ഉത്തര്‍പ്രദേശിലെ അനധികൃത പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എട്ടു പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഹിമ്മത്പൂര്‍ ഗ്രാമത്തിലാണ് സംഭവം.
യാങ്കൂണ്‍ : ബര്‍മയിലെ മനുഷ്യാവകാശ പ്രവര്‍ത്തകയും നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി നേതാവുമായ ആങ് സാങ് സൂചി ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച ഇന്ത്യയിലെത്തുന്നു. നാല്‍പ്പത് വര്‍ഷത്തിനു ശേഷമാണ് സൂചി ഇന്ത്യയിലെത്തുന്നത്. ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഈയിടെ സൂചിയെ ക്ഷണിച്ചിരുന്നു. 1992ല്‍ അന്തര്‍ദേശീയ ധാരണക്കുള്ള നെഹ്‌റു പുരസ്‌കാരജേതാവ് കൂടിയായ സൂചി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണക്കായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കും. ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ലോക് സഭാ സ്പീക്കര്‍ മീരാ കുമാര്‍ എന്നിവരുമായി … Continue reading "നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സൂചി ഇന്ത്യയില്‍"
തിരു : വിവരാവകാശ കമ്മീഷണര്‍ കെ നടരാജനെ സസ്‌പെന്റു ചെയ്തു കൊണ്ട് ഗവര്‍ണര്‍ ഉത്തരവായി. വിവാദമായ ഭൂമിദാനക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ രക്ഷപ്പെടുത്താന്‍ അവിഹിതമായി കേസില്‍ ഇടപെട്ടുവെന്ന പരാതിയിലാണ് സസ്‌പെന്‍ഷന്‍. ഇത് സംബന്ധിച്ച ഉത്തരവ് കര്‍ണാടകത്തിന്റെ കൂടി ചുമതലയുള്ള ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് പ്രത്യേക ദൂതന്‍ വഴി ബംഗലുരുവില്‍ നിന്ന് തിരുവനന്തപുരത്തെത്തിക്കുകയായിരുന്നു. സസ്‌പെന്റ് ചെയ്താലും വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തു നിന്ന് നടരാജനെ നീക്കണമെങ്കില്‍ സുപ്രിംകോടതിയുടെ ഉത്തരവ് ആവശ്യമാണ്. സുപ്രിംകോടതി രജിസ്ട്രാര്‍ നടത്തുന്ന … Continue reading "വിവരാവകാശ കമ്മീഷണര്‍ കെ നടരാജനെ സസ്‌പെന്റ് ചെയ്തു"
തിരു : മന്ത്രിയാകാനല്ലെങ്കില്‍ പിന്നെ രമേശ് ചെന്നിത്തല കെ പി സി സി അധ്യക്ഷ സ്ഥാനത്തിരുന്ന് തെരഞ്ഞെടുപ്പില്‍ എന്തിനെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി ഇങ്ങനെ പറഞ്ഞത്. ചെന്നിത്തല നിയമസഭയിലേക്ക് മത്സരിച്ചത് അധികാര രാഷ്ട്രീയത്തിലെത്താനല്ലെങ്കില്‍ പിന്നെ എന്തിനാണെന്ന് വെള്ളാപ്പള്ളി ചോദിച്ചു. ചെന്നിത്തല മന്ത്രിയാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചതുമാണ്. മന്ത്രിസഭയിലെത്തുന്നില്ലെങ്കില്‍ എം എല്‍ എ സ്ഥാനമോ കെ പി സി സി പ്രസിഡന്റ് പദവിയോ … Continue reading "മന്ത്രിയാകുന്നില്ലെങ്കില്‍ ചെന്നിത്തല രാജിവെക്കണം : വെള്ളാപ്പള്ളി"
കാഞ്ഞങ്ങാട് : കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ കൊട്ടിക്കുളത്ത് റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് മംഗലാപുരം – കണ്ണൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ പതുക്കെയാണ് ഓടുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കോഴിക്കോട് : താമരശേരിക്കടുത്ത് കൈതപൊയിലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. മൂന്ന് സഹയാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊയിലാണ്ടി കുന്നത്തറ വാസുവിന്റെ മകന്‍ വിബീഷ് (28) ആണ് മരിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ സ്പിരിറ്റ് കയറ്റി വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.
തിരു : സംസ്ഥാനത്ത് വര്‍ധിപ്പിച്ച ബസ് യാത്രാ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ബസ്സിന് മിനിമം ചാര്‍ജ് ആറു രൂപയാക്കിയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്കുള്ള ടിക്കറ്റ് ഒരു രൂപയായയും കൂട്ടിയിട്ടുണ്ട്. ഫാസ്റ്റ് പാസഞ്ചറും അതിനു മുകളിലുമുള്ള ബസ്സുകളില്‍ 25 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് ഒരു രൂപ സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓര്‍ഡിനറി ബസ്സുകള്‍ക്ക് നിലവിലുള്ള കിലോമീറ്ററിന് 55 പൈസ എന്നത് 58 പൈസയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഫാസ്റ്റ് പാസഞ്ചര്‍ നിരക്ക് 57ല്‍ നിന്നും 62 രൂപയായും, സൂപ്പര്‍ ഫാസ്റ്റ് … Continue reading "ബസ് ചാര്‍ജ് വര്‍ധന ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും"

LIVE NEWS - ONLINE

 • 1
  9 hours ago

  ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

 • 2
  10 hours ago

  വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

 • 3
  12 hours ago

  ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

 • 4
  16 hours ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 5
  16 hours ago

  റൂണിയും ബൂട്ടഴിക്കുന്നു

 • 6
  16 hours ago

  ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

 • 7
  17 hours ago

  സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

 • 8
  18 hours ago

  പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

 • 9
  18 hours ago

  ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി