Wednesday, October 16th, 2019

        ന്യൂഡല്‍ഹി: പെട്രോള്‍ വില കുറയാന്‍ കുറഞ്ഞേക്കുമെന്ന് സൂചന. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയതാണ് പെട്രോള്‍ വില കുറയാന്‍ കാരണമാവുന്നത്. പെട്രോള്‍ വില ഒന്നു മുതല്‍ രണ്ടു വരെ രൂപ കുറയക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായാണു നടപടി. എന്നാല്‍ തീരുവ കുറഞ്ഞാലും ഡീസല്‍ വില കുറയാന്‍ സാധ്യതയില്ല. പൊതുബജറ്റ് അവതരണത്തിനു മുമ്പ് വിലക്കയറ്റം തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു നടപടി ഉണ്ടാകുന്നില്ലെന്നെു … Continue reading "പെട്രോള്‍ വില കുറയാന്‍ സാധ്യത"

READ MORE
        തിരു: കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയ്‌ക്കെതിരായ സര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. സഭാബഹിഷ്‌കരണത്തിനു ശേഷം പ്രതിപക്ഷത്തെ ചര്‍ച്ചയ്ക്കു ക്ഷണിക്കാതിരുന്ന സ്പീക്കറുടെ നടപടി ശരിയായില്ല. തിങ്കളാഴ്ച സഭ ചേരുമ്പോള്‍ ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും വി.എസ് വ്യക്തമാക്കി. അതേസമയം സ്ഥലം മാറ്റിയ സംഭവത്തില്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപിക ഊര്‍മിള ദേവി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വി.ശിവന്‍കുട്ടി എം.എല്‍.എ്‌ക്കൊപ്പം എത്തിയാണ് ഊര്‍മിള ദേവി പരാതി നല്‍കിയത്. … Continue reading "കോട്ടണ്‍ഹില്‍ സംഭവം മനുഷ്യത്വ രഹിതം: വി എസ്"
          ശ്രീനഗര്‍ : ജമ്മുകശ്മീരിലെ മേന്ധാര്‍ സെക്ടറില്‍ നിയന്ത്രണരേഖയില്‍ പാക് സൈന്യം ഇന്ത്യന്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ത്തു ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു പാക് സൈനികര്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ വെടിയുതിര്‍ത്തത്. വെടിവെപ്പ് കനത്തതോടെ ഇന്ത്യന്‍ സൈന്യവും പ്രത്യാക്രമണം നടത്തി. വെടിവെപ്പ് ഒരുമണിക്കൂറോളം നീണ്ടതായി അധികൃതര്‍ അറിയിച്ചു. വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും സൈനിക വക്താവ് അറിയിച്ചു. നിയന്ത്രണ രേഖയില്‍ പാക്‌സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് പതിവായിരിക്കുകയാണ്.
        തിരു: സംസ്ഥാനത്ത് വ്യജ ലോട്ടറി വില്‍പ്പന വ്യാപകം. ഇന്നുരാവിലെ തിരുവനന്തപുരത്ത് ഒരു വ്യാജ ലോട്ടറി പിടികൂടിയതോടെയാണ് സംഗതി വെളിച്ചത്തായത്. കേരള ലോട്ടറിയുടെ വില്‍പ്പന തകര്‍ക്കുന്ന രീതിയിലാണ് വ്യാജന്റെ വില്‍പ്പന പൊടിപൊടിക്കുന്നത്. കേരള ലോട്ടറിയുടെ നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് വെളിച്ചത്തു വന്നതിനു പിന്നാലെയാണ് കേരള ലോട്ടറിയുടെ രൂപത്തില്‍ വ്യാജ ലോട്ടറി വ്യാപകമായി അടിച്ചിറക്കുന്നുവെന്ന വിവരവും ലഭിച്ചത്. ഇതിന് കാരണക്കാരായത് തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളികളും. അവിടെ ലോട്ടറി വില്‍ക്കാനെത്തിയ ഏജന്റില്‍ … Continue reading "സംസ്ഥാനത്ത് വ്യാജ ലോട്ടറി വില്‍പ്പന വ്യാപകം"
        തിരു: കേരളത്തില്‍ നിരവധി അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി എം. കെ മുനീര്‍. 298 അറവ് ശാലകളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയ്‌ക്കെതിരെ നടപടിയെടുക്കും. നിയമസഭയില്‍ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 248 ഗ്രാമ പഞ്ചായത്തുകള്‍ അനധികൃത അറവുശാലകള്‍ക്കെതിരെ നോട്ടിസ് നല്‍കിയിട്ടുണ്ട്. 20 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുനീര്‍ അറിയിച്ചു.
ചെന്നൈ : തമിഴ്‌നാട്ടിലെ മുസ്ലിംങ്ങള്‍ക്ക് മുഖ്യമന്ത്രി ജയലളിതയുടെ റംസാന്‍ സമ്മാനം. റംസാന്‍ പ്രമാണിച്ച് സംസ്ഥാനത്തെ മുസ്ലിം പള്ളികളില്‍ സൗജന്യമായി അരി വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് ജയലളിത. ഇതിനായി 4,500 ടണ്‍ അരി മാറ്റിവച്ചതായി അവര്‍ അറിയിച്ചു.തമിഴ്‌നാട്ടിലെ 3,000 പള്ളികളിലാണ് അരി വിതരണം ചെയ്യുക. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ അരി വിതരണം നടത്തിയെങ്കിലും ഇത്തവണ 500 ടണ്‍ അധികമായി നല്‍കുന്നുണ്ട്.  
        തിരു: സംസ്ഥാനത്തെ മൂന്നു സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്ക് യുജിസി നിര്‍കര്‍ഷിച്ച യോഗ്യതയില്ലെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്. നിയമസഭയില്‍ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ വിസി ഡോ.എം.കെ അബ്ദുല്‍ ഖാദര്‍, കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.സി ദിലീപ് കുമാര്‍, തിരൂര്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ എന്നിവര്‍ക്കാണ് നിര്‍ദിഷ്ട യോഗ്യതകളില്ലാത്തത്. സര്‍വകലാശാലകളില്‍ പ്രഫസറായോ ഗവേഷകനായോ പത്തുവര്‍ഷത്തെ പരിചയം വേണമെന്നാണ് മാനദണ്ഡം. കേരളത്തിലെ സര്‍വകലാശാല നിയമങ്ങളില്‍ വൈസ്ചാന്‍സലര്‍ നിയമനവുമായി … Continue reading "മൂന്നു വൈസ് ചാന്‍സലര്‍മാര്‍ക്ക് യോഗ്യതയില്ല: മന്ത്രി അബ്ദു റബ്ബ്"
          തിരു: കോട്ടണ്‍ ഹില്‍ സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നും സഭ ബഹിഷ്‌കരിച്ചു. തുടര്‍ച്ചയായ മൂന്നാംദിവസമാണ് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹൈസ്‌കൂളിലെ പ്രധാനാധ്യാപിക ഊര്‍മ്മിളാദേവിയെ സ്ഥലം മാറ്റിയ സംഭവത്തില്‍ നിയമസഭ സ്തംഭിക്കുന്നത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് ഇന്ന് വിഷയം സഭയില്‍ അവതരിപ്പിച്ചത്. രോഗിയായ അധ്യാപികയോടുള്ള പിടിവാശി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും വിഎസ് പറഞ്ഞു. എന്നാല്‍ അധ്യാപിക അപ്പീല്‍ നല്‍കിയാല്‍ പരിഗണിക്കാമെന്ന നിലപാടില്‍ … Continue reading "കോട്ടണ്‍ഹില്‍ സംഭവം; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു"

LIVE NEWS - ONLINE

 • 1
  7 mins ago

  തലശ്ശേരിയില്‍ തോക്കുമായി പരിഭ്രാന്തി പരത്തിയ യുവാവ് അറസ്റ്റില്‍

 • 2
  9 mins ago

  പെട്രോള്‍ പമ്പുടമയെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

 • 3
  11 mins ago

  ബാബ്‌റി കേസില്‍ നിന്ന് പിന്മാറുകയാണെന്ന് സുന്നി വഖഫ് ബോര്‍ഡ്

 • 4
  1 hour ago

  സിലിയുടെ 40 പവന്‍ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് ഷാജു

 • 5
  1 hour ago

  സ്വര്‍ണം കടത്താന്‍ ശ്രമം: മൂന്നുപേര്‍ പിടിയില്‍

 • 6
  2 hours ago

  യുഎഇ ഏറ്റവും അടുപ്പമുള്ള രാജ്യം: പുടിന്‍

 • 7
  2 hours ago

  എല്ലാവരും എന്റെ പിറകെ

 • 8
  2 hours ago

  മരട് ഫ്‌ളാറ്റുകള്‍; സമയക്രമം കര്‍ശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി

 • 9
  3 hours ago

  തൊഴിയൂര്‍ സുനില്‍ വധക്കേസ്; രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍