Monday, November 19th, 2018
ന്യൂഡല്‍ഹി : ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ആദ്യ കടമ്പ കടന്നു. തീരുമാനം ഉപേക്ഷിക്കണമെന്ന് കാട്ടി ചട്ടം 184 പ്രകാരം പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം ലോക്‌സഭ 218നെതിരെ 253 വോട്ടിന്റെ ഭൂരിപക്ഷത്തിന് തള്ളി. 35 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി ജെ പിയിലെ സുഷമാ സ്വരാജ് കൊണ്ടുവന്ന പ്രമേയം തള്ളിയത്. പ്രതീക്ഷിച്ചതു പോലെ ബി എസ് പിയും എസ് പിയും വോട്ടിങ്ങില്‍ നിന്ന് വിട്ടുനിന്നു. വിദേശനാണ്യ വിനിമയ നിയന്ത്രണച്ചട്ട (ഫെമ) ത്തിലെ നിയമഭേഗദതി സംബന്ധിച്ച് കൊണ്ടുവന്ന പ്രമേയവും … Continue reading "വിദേശ നിക്ഷേപം: സര്‍ക്കാര്‍ രക്ഷപ്പെട്ടു"
കൊല്‍ക്കത്ത : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് മോശം തുടക്കം. നിര്‍ണായക ടെസ്റ്റിന്റെ ആദ്യ ഓവറുകളില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ പതറുകയാണ്. അനാവശ്യറണ്ണിന് ഓടിയ വിരേന്ദര്‍ സെവാഗിനെ (23)റണ്ണൗട്ടാക്കി ഇംഗ്ലണ്ട് ഇന്ത്യയെ ഞെട്ടിച്ചു. ഇതിനു പിന്നാലെ ചേതേശ്വര്‍ പൂജാരയെ (16) ക്ലീന്‍ ബൗള്‍ഡാക്കി മോണ്‍ടി പനേസര്‍ ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു. പിന്നീട് സാവധാനം കളിച്ച ഗൗതെ ഗംഭീറും സച്ചിന്‍ തെണ്ടൂല്‍ക്കറും ചേര്‍ന്ന് സ്‌കോര്‍ ലഞ്ചിന് മുമ്പ് 90 കടത്തി. രണ്ട് റണ്‍സെടുത്തയുടന്‍ രാജ്യാന്തര ക്രിക്കറ്റില്‍ … Continue reading "മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പതറുന്നു ; സച്ചിന്‍ 34000 റണ്‍സ് തികച്ചു"
തിരു : സംസ്ഥാനത്തെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഫലം അറിവായതില്‍ എല്‍ ഡി എഫ് നേരിയ മുന്‍തൂക്കം നേടി. കരുവശേരി രത്‌നഗിരി വാര്‍ഡില്‍ യു ഡി എഫിലെ ജോസഫ് ഈന്തനക്കുന്നേല്‍ 120 വോട്ടുകള്‍ക്ക് വിജയിച്ചു. ആലപ്പുഴ മുക്താര്‍ പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ സി പി എമ്മിലെ സുനീഷ് ആറ് വോട്ടുകള്‍ക്കും കാവാലം പഞ്ചായത്ത് ആറാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ അഭിലാഷ് 26 വോട്ടുകള്‍ക്കും വിജയിച്ചു. കണ്ണൂര്‍ മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് വാര്‍ഡില്‍ എല്‍ ഡി … Continue reading "ഉപതെരഞ്ഞെടുപ്പ് : എല്‍ ഡി എഫിന് നേരിയ മുന്‍തൂക്കം"
തിരു : ഭൂമിദാനക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സര്‍ക്കാര്‍ പ്രതികാരനടപടികള്‍ കൈക്കൊള്ളുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പെണ്‍വാണിഭത്തിനും അഴിമതിക്കുമെതിരെ പോരാട്ടം നടത്തുന്നതിന്റെ പ്രതികാരമാണിതെന്ന് വി എസ് പറഞ്ഞു. മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വേഷങ്ങളാണ് ഇതെല്ലാം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇതിന് ചൂട്ടുപിടിക്കുകയാണ്. ഇത്തരം അനുഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എല്ലാ തട്ടിപ്പ് തന്ത്രങ്ങളെയും അതിജീവിച്ച് അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി എസിനെ പ്രൊസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തരവകുപ്പ് കഴിഞ്ഞ ദിവസം അനുമതി … Continue reading "തനിക്കെതിരായ കേസ് കുഞ്ഞാലിക്കുട്ടിയുടെ പകപോക്കല്‍ : വി എസ്"
ന്യൂഡല്‍ഹി : രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കെതിരെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായിരുന്ന പി എ സാംഗ്മ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന സമയത്ത് ഇന്ത്യന്‍ സ്റ്റാറ്റിറ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അധ്യക്ഷന്‍ എന്ന പ്രതിഫലം പറ്റുന്ന പദവി പ്രണബ് മുഖര്‍ജി വഹിച്ചിരുന്നുവെന്നായിരുന്നു സാംഗ്മയുടെ ആരോപണം. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഒരു നടപടിയും കൈക്കൊണ്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ചാണ് ഹരജി തള്ളിയത്. സാംഗ്മ ഹരജിയില്‍ ഉന്നയിക്കുന്ന വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന കാരണം കാണിച്ചാണ് … Continue reading "പ്രണബ് മുഖര്‍ജിക്കെതിരായ പി എ സാംഗ്മയുടെ ഹരജി തള്ളി"
നീലേശ്വരം : രാജാസ് ഹൈസ്‌കൂള്‍ മാനേജറും നീലേശ്വരം രാജവംശത്തിലെ മൂത്തകൂര്‍ രാജാവുമായ കക്കാട്ട് മഠത്തില്‍ കോവിലകം ടി സി കൃഷ്ണവര്‍മ വലിയ രാജ(93) അന്തരിച്ചു. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചതിരിഞ്ഞ് നീലേശ്വരത്തെ രാജകുടുംബം ശ്മശാനത്തില്‍. നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ കൂടിയായിരുന്ന കൃഷ്ണ വര്‍മ 2007 സെപ്റ്റംബറിലാണ് രാജാവായി ചുമതലയേറ്റത്.
സുല്‍ത്താന്‍ ബത്തേരി : യുവാവിനെ കാട്ടാന ചവിട്ടി കൊന്നു. കൊട്ടനാട് സ്വദേശി വിജീഷാണ് ബത്തേരി മൂലങ്കാവില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരണപ്പെട്ടത്. ഈ പ്രദേശത്ത് ഭീതി പരത്തിയ കടുവയെ വനംവകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം വെടിവെച്ചു കൊന്നിരുന്നു. ഇതിനു പിന്നാലെയാണ് ആനയുടെ ആക്രമണം.

LIVE NEWS - ONLINE

 • 1
  53 mins ago

  സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 2
  1 hour ago

  കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

 • 3
  4 hours ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 4
  7 hours ago

  ശബരിമല കത്തിക്കരുത്

 • 5
  8 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 6
  8 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 7
  8 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 8
  10 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 9
  10 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’