Wednesday, November 14th, 2018

കണ്ണൂര്‍ : ആന്റണി നടത്തിയ പ്രസ്താവനക്ക് അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ കക്ഷിനേതാക്കള്‍ ഇന്നും രംഗത്തെത്തി. ബ്രഹ്മോസ് പ്രസംഗത്തെ കുറിച്ച് എ കെ ആന്റണി തന്നെ വിശദീകരിക്കണമെന്നാണ് മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ഇന്ന് പ്രസ്താവിച്ചത്. ആന്റണി തന്നെ അക്കാര്യം വിശദീകരിച്ചാല്‍ വിവാദത്തിന് വിരാമമാകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എം കെ മുനീറും ആന്റണിയുടെ ബ്രഹ്മോസ് പ്രസംഗത്തിനെതിരെ പ്രതികരിച്ചു. കേരളത്തില്‍ എമേര്‍ജിംഗ് കേരളക്ക് ശേഷം വ്യവസായ രംഗത്ത് വന്‍കുതിപ്പുണ്ടായെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എം കെ മുനീര്‍ … Continue reading "ആന്റണിക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ മറുപടി ഇന്ന് ; മുതലെടുക്കാന്‍ കരീം"

READ MORE
ബംഗലുരു : കോളേജിനു സമീപം മയക്കു മരുന്ന് വില്‍ക്കാനെത്തിയ മൂന്ന് വിദേശ പൗരന്‍മാരെ പോലീസ് പിടികൂടി. ഒരു ഘാന സ്വദേശിയും രണ്ട് നൈജീരിയക്കാരുമാണ് പിടിയിലായത്. ഇവരില്‍ നിന്ന് അമ്പതിനായിരം രൂപ വില വരുന്ന കൊക്കെയ്ന്‍ പിടിച്ചെടുത്തു. മുംബൈയില്‍ നിന്നാണ് മയക്കു മരുന്ന് വാങ്ങിയതെന്ന് ഇവര്‍ വെളിപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
ശബരിമല : ശബരിമല സന്നിധാനത്ത് ജോലി ചെയ്യാന്‍ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ രണ്ട് തമിഴ്‌നാട് സ്വദേശികളെ സന്നിധാനം പോലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് കടലൂര്‍ സ്വദേശികളായ ഭാഗ്യരാജ്, മായാകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. 180 ഓളം കുട്ടികളെയാണ് തമിഴ്‌നാട്ടില്‍ നിന്ന് ഇവര്‍ ശബരിമലയിലെത്തിച്ചത്. ഇവര്‍ക്കെതിരെ ബാലവേല നിരോധന നിയമപ്രകാരം കേസെടുക്കും.
കല്‍പറ്റ : വയനാട്ടില്‍ കടുവാ ഭീഷണി തുടരുന്നു. ഇന്ന് രാവിലെ ഒരു പശുവിനെ കടുവ കൊന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചു. നായ്ക്കട്ടിയിലാണ് രോഷാകുലരായ നാട്ടുകാര്‍ കോഴിക്കോട്-മൈസൂര്‍ ദേശീയപാത ഉപരോധിച്ചത്. പിടികൂടിയ കടുവയെ വനപാലകര്‍ ജനവാസ കേന്ദ്രത്തിനടുത്ത കാട്ടില്‍ വിട്ടുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം നാലോളം പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
ബംഗലുരു : കേരളത്തിലേക്ക് പ്രതിരോധ വകുപ്പിന്റെ സ്ഥാപനങ്ങള്‍കൊണ്ടു വരാന്‍ തനിക്ക് ധൈര്യമില്ലെന്ന കേന്ദ്രമന്ത്രി ആന്റണിയുടെ പ്രസ്താവന സംബന്ധിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം വ്യക്ത വരുത്തണമെന്ന് ധനമന്ത്രി എ കെ ആന്റണി പറഞ്ഞു. ബ്രഹ്മോസ് യൂനിറ്റിലെ തൊഴിലാളി പ്രശ്‌നം ഉദ്ദേശിച്ചായിരിക്കാം ആന്റണി ഇങ്ങനെ പറഞ്ഞത്. ഇടതു ഭരണത്തിലാണ് വ്യവസായത്തിന് കൂടുതല്‍ അനുകൂലമായ സാഹചര്യമുണ്ടായിരുന്നതെന്നത് ആന്റണിയുടെ അഭിപ്രായമാണ്. സംസ്ഥാനത്ത് വ്യവസായത്തിന് അനുകൂലമായ കാലാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും അദേദഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചി : സംസ്ഥാനത്ത് 30 ഹോട്ടലുകള്‍ക്കുകൂടി ബാര്‍ ലൈസന്‍സ് നല്‍കുമെന്ന് എക്‌സൈസ് മന്ത്രി കെ ബാബു പറഞ്ഞു. കെ സി ബി സി മദ്യനിരോധന സമിതി സംഘടിപ്പിച്ച യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനമെന്നത് കൗതുകമായി. ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് ബാറുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. കോടതി വിധിയുള്ളതിനാല്‍ ബാര്‍ അനുവദിച്ചില്ലെങ്കില്‍ കോടതി അലക്ഷ്യമാകും. വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചാല്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും മന്ത്രി … Continue reading "മദ്യവിരുദ്ധ സമിതിയോഗത്തില്‍ ബാര്‍ ലൈസന്‍സ് പ്രഖ്യാപിച്ച് മന്ത്രി"
കോഴിക്കോട് :റെവലൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരനെ വധിച്ചതുമായി ബന്ധപ്പെട്ട കേസിലെ വിചാരണ നടപടികള്‍ പ്രത്യേക കോടതിയില്‍ തുടങ്ങി. കേസിലെ 11 പ്രതികളെ എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് പ്രതികളുടെ റിമാന്‍ഡ് കാലാവധി നവംബര്‍ 29 വരെ നീട്ടിക്കൊണ്ട് മാറാട് പ്രത്യേക സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി ഉത്തരവിട്ടു. രണ്ട് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ 29 ന് പരിഗണിക്കും. പ്രതികളായ കണ്ണൂര്‍ മംഗലശ്ശേരി അനൂപ് , കിര്‍മാണി മനോജ്, കൊടി … Continue reading "ടി പി വധക്കേസ് : 11 പ്രതികളെ കോടതിയില്‍ ഹാജരാക്കി"
ലണ്ടന്‍ : വ്യാജ വാര്‍ത്ത സംപ്രേക്ഷണം ചെയ്തതിന് ചാനല്‍ ഭീമന്‍ ബി ബി സി ഒരു കോടി അറുപത് ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നല്‍കുന്നു. ബ്രിട്ടനിലെ മുന്‍ രാഷ്ട്രീയ നേതാവും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ കാലത്ത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ട്രഷററുമായിരുന്ന അലിസ്റ്റര്‍ മെക് ആല്‍പൈനാണ് ബി ബി സിക്കെതിരെ വ്യാജവാര്‍ത്ത സംപ്രേക്ഷണം ചെയ്തതിന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 1970 കളില്‍ റെക്‌സ്ഹാമിലെ ഒരു ശിശു സംരക്ഷണ സ്ഥാപനത്തില്‍ മെക് ആല്‍പൈന്‍ കുട്ടികളെ ലൈംഗികമായി പീഢിപ്പിച്ചുവെന്നായിരുന്നു … Continue reading "വ്യാജവാര്‍ത്ത : ബി ബി സി 1,60,00,000 രൂപ നഷ്ടപരിഹാരം നല്‍കും"

LIVE NEWS - ONLINE

 • 1
  7 hours ago

  ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

 • 2
  8 hours ago

  വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

 • 3
  10 hours ago

  ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

 • 4
  13 hours ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 5
  14 hours ago

  റൂണിയും ബൂട്ടഴിക്കുന്നു

 • 6
  14 hours ago

  ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

 • 7
  14 hours ago

  സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

 • 8
  15 hours ago

  പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

 • 9
  16 hours ago

  ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി