Monday, November 19th, 2018

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് കര്‍ശന പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. രാവിലെ 6.45 ഓടെയാണ് വിമാനത്താവളത്തിലെ എയര്‍ഇന്ത്യ ഓഫീസിലേക്ക് ബോംബ് ഭീഷണി സന്ദേശമെത്തിയത്. എറണാകുളത്തുളള ഒരാളുടെ മൊബൈല്‍ നമ്പറില്‍ നിന്നാണ് സന്ദേശമെത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഈ നമ്പറിലേക്ക് തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ ഓഫാക്കിയ നിലയിലാണ്. പോലീസും സി ഐ എസ് എഫും ബോംബ് സ്‌ക്വാഡും വിമാനത്താവളവും പരിസരവും അരിച്ചുപെറുക്കിയിരുന്നു. ദ്രുതകര്‍മ്മസേനയെയും വിന്യസിച്ചിരുന്നു. വ്യാജ സന്ദേശം വന്ന ഫോണിന്റെ ഉടമയെ … Continue reading "നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി"

READ MORE
ദുബായ് : തടവുകാരെ പരസ്പരം കൈമാറുന്നതിനായി ഇന്ത്യയുമായി കഴിഞ്ഞ നവമ്പര്‍ 23ന് ഒപ്പുവെച്ച കരാറിന് യു എ ഇ മന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടെ യു എ ഇയില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാര്‍ക്ക് കരാര്‍ ആശ്വാസമാവും. 1200ഓളം ഇന്ത്യന്‍ തടവുകാരാണ് യു എ ഇയിലെ ജയിലുകളില്‍ കഴിയുന്നത്. കരാറനുസരിച്ച് ഇവരുടെ തടവുജീവിതത്തിന്റെ ശിഷ്ടകാലം ഇന്ത്യന്‍ ജയിലുകളില്‍ തുടര്‍ന്നാല്‍ മതി. ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാര്‍ക്ക് മാത്രമാണ് കരാര്‍ ബാധകമാവുക. ഒരു യു എ ഇ പൗരനാണ് … Continue reading "തടവുകാരെ കൈമാറുന്നതിന് യു എ ഇ മന്ത്രിസഭയുടെ അനുമതി"
ചെന്നൈ : ചെന്നൈക്ക് സമീപം പെരുണ്‍ഗുഡിയില്‍ ബസില്‍ ട്രക്കിടിച്ച് നാല് പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ മരണപ്പെട്ടു. ട്രക്ക് പിന്നോട്ടെടുക്കുന്നതിനിടെ ബസിന്റെ ഫുട്‌ബോര്‍ഡില്‍ നിന്ന് യാത്രചെയ്യുകയായിരുന്ന വിദ്യാര്‍ഥികളുടെ ശരീരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
സെവിയ്യ : ലോകഗോള്‍വേട്ടയുടെ ചരിത്രത്തില്‍ ആരാധകര്‍ കാത്തിരുന്ന സുവര്‍ണ നിമിഷം. നാല്‍പ്പതു വര്‍ഷമായി ജര്‍മന്‍ ഇതിഹാസം ജെറാഡ് മുള്ളര്‍ കൈവശം വെച്ചിരുന്ന ചരിത്ര നേട്ടം അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി തിരുത്തിയെഴുതി. റയല്‍ ബെറ്റിസിനെതിരെ ബാഴ്‌സക്കു വേണ്ടി 86ാം മിനിറ്റില്‍ നേടിയ 86ാം ഗോളിലൂടെ മെസ്സിയെന്ന ലോകതാരം ഈ റെക്കോഡ് തന്റെ പേരിലേക്ക് മാറ്റിയെഴുതി. കളിയുടെ പതിനാറാം മിനിറ്റില്‍ നേടിയ ഗോളിലൂടെ 1972ല്‍ മുള്ളര്‍ സ്ഥാപിച്ച റെക്കോഡിനൊപ്പമെത്തിയ മെസ്സി മുള്ളറെ പോലെ തന്റെയും 85ാം ഗോള്‍ … Continue reading "86ാം മിനിറ്റില്‍ 86ാം ഗോള്‍ ; ചരിത്രം സൃഷ്ടിച്ച് മെസ്സി"
ഹൈദരാബാദ് : മയക്കുമരുന്ന് കൈവശം വെച്ചതിനെ തുടര്‍ന്ന് തെലുങ്ക് നടന്‍ അഭിഷേകിനെ ഹൈദരാബാദ് പോലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച അര്‍ധരാത്രി വാഹന പരിശോധനക്കിടെയാണ് നടന്റെ വാഹനത്തില്‍ നിന്ന് മയക്കുമരുന്നായ കൊക്കെയ്ന്‍ കണ്ടെടുത്തത്. ഗോവയില്‍നിന്നാണ് ഇത് വാങ്ങിയതെന്നാണ് പോലീസിന് ലഭിച്ച സൂചന. നടനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ബംഗലുരു : അന്ധന്‍മാരുടെ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനായി ബംഗലുരുവിലെത്തിയ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സീഷാന്‍ അബ്ബാസിനെ അൂദ്ധത്തില്‍ ആസിഡ് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അടുത്തിരുന്ന ഗ്ലാസിലെ ആസിഡ് വെള്ളമാണെന്ന് കരുതി കുടിക്കുകയായിരുന്നുവത്രെ.
കൊച്ചി : ജോലിക്കു നിന്ന വീട്ടില്‍ വേലക്കാരി തീ കൊളുത്തി ആത്മഹത്യ ചെയ്തു. നായരമ്പലം മാനാട്ട്പറമ്പ് സ്വദേശി ലൈസയാണ് ജോലിക്കു നിന്ന വീട്ടിലെ വിറക് പുരയില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. രാവിലെ ആറു മണിയോടെയാണ് സംഭവം. പ്രവാസി മലയാളിയായ കുടുങ്ങാശേരി കിഴക്ക് കാച്ചപ്പള്ളി ചെറിയാന്റെ വീട്ടിലാണ് ലൈസ ജോലിക്ക് നിന്നിരുന്നത്. ചെറിയാനും സഹോദരിയും ഈ സമയം വീട്ടിലുണ്ടായിരുന്നു.
ജിദ്ദ : ജിദ്ദയിലുണ്ടായ തീപിടുത്തത്തില്‍ നിലമ്പൂര്‍ സ്വദേശികളായ അച്ഛനും മകനും മരണപ്പെട്ടു. നിലമ്പൂര്‍ ചോക്കാട് സ്വദേശി എരേശന്‍ തൊടികയില്‍ പൂങ്കുഴിയില്‍ മൊയ്തീന്‍കുട്ടി (55), മകന്‍ മുഹമ്മദ് ഷബാബ് (29) എന്നിവരാണ് മരിച്ചത്.

LIVE NEWS - ONLINE

 • 1
  3 mins ago

  ഫിജിയില്‍ ശക്തമായ ഭൂചലനം

 • 2
  5 mins ago

  രണ്‍വീറും ദീപികയും തിരിച്ചെത്തി

 • 3
  7 mins ago

  മേരികോം ഫൈനലില്‍

 • 4
  2 hours ago

  പോലീസ് നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ശശികല ശബരിമലയിലേക്ക്

 • 5
  15 hours ago

  അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

 • 6
  19 hours ago

  കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

 • 7
  23 hours ago

  അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

 • 8
  1 day ago

  തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

 • 9
  1 day ago

  നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു