Friday, September 21st, 2018

ന്യൂഡല്‍ഹി : കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഡല്‍ഹിയിലെ സഹായി അഷ്‌റഫ്(21) ദുരൂഹ സാഹചര്യത്തില്‍ ഉത്തരാഖണ്ഡില്‍ വെടിയേറ്റ് മരിച്ചു. കേരളഹൗസിലെ താല്‍ക്കാലിക പാചകക്കാരനായിരുന്നു. രണ്ട്മാസം മുന്‍പ് ചെന്നിത്തലയുടെ ശുപാര്‍യയെതുടര്‍ന്നാണ് ഇയാള്‍ കേരളഹൗസില്‍ ജോലിയില്‍ പ്രവേശിച്ചത്. ഒരാഴ്ചയായി അഷ്‌റഫിനെ കാണാനില്ലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്‌പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

READ MORE
തിരു : അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞ ഈയാഴ്ച തന്നെ നടക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ കര്‍ണാടകത്തിന്റെ കൂടി ചുമതലയുള്ള ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിന്റെ സൗകര്യം തേടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 12നോ 13നോ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് സൂചന. ഒരു വിവാഹ ചടങങില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ 15ന് തിരുവനന്തപുരത്ത് എത്തുന്നുണ്ട്. സര്‍ക്കാര്‍ അറിയിക്കുകയാണെങ്കില്‍ രണ്ടു ദിവസം നേരത്തെയെത്താമെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ലീഗിന്റെ അഞ്ചാംമന്ത്രി സ്ഥാനവും അനൂപിന്റെ സത്യപ്രതിജ്ഞയും ഉയര്‍ത്തിയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ യു ഡി എഫ് … Continue reading "അനൂപ് ജേക്കബ്ബിന്റെ സത്യപ്രതിജ്ഞ: സര്‍ക്കാര്‍ ഗവര്‍ണറുടെ സൗകര്യം തേടി"
ന്യൂഡല്‍ഹി : അര്‍ബുദരോഗ ബാധയെ തുടര്‍ന്ന് അമേരിക്കയിലെ ബോസ്റ്റണില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ഡല്‍ഹിയില്‍ തിരിച്ചെത്തി. രോഗം ഭേദമായതിനെ തുടര്‍ന്നാണ് യുവരാജ് തിരിച്ചെത്തിയത്. രാവിലെ പത്തുമണിയോടെയാണ് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യുവരാജിനെ സ്വീകരിക്കാന്‍ അമ്മ ഷബ്‌നവും നൂറുകണക്കിന് ആരാധകരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് നേരെ ചണ്ഡീഗഡിലേക്ക് വീട്ടിലേക്ക് പോയ യുവരാജ് ബുധനാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചു. ശ്വസകോശത്തിലെ അര്‍ബുദ ബാധയെ തുടര്‍ന്നാണ് യുവരാജിനെ കഴിഞ്ഞ മാസം 18ന് ബോസ്റ്റണ്‍ … Continue reading "ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ യുവരാജ് തിരിച്ചെത്തി"
തിരു : സ്വകാര്യബസിടിച്ച് എസ്‌ഐ വധിക്കാന്‍ ശ്രമമെന്ന് പരാതി. പരിക്കേറ്റു. എയര്‍പോര്‍ട്ട് എസ് ഐ വിജയനാണ് പരാതി നല്‍കിയത്. ഡ്രൈവര്‍ ബിനു ഉള്‍പ്പെടെ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന വിജയനെ വെള്ളയമ്പലത്ത് വെച്ചും കവടിയാറില്‍ വെച്ചും ഓവര്‍ടേക്ക് ചെയ്ത് ഇടിച്ചു കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവത്രെ. ഈ ശ്രമങ്ങള്‍ വിഫലമായതോടെ പിന്നീട് അമ്പലമുക്കില്‍ വച്ച് ബൈക്ക് ഇടിച്ചിട്ട ശേഷം ബസ് അമിത വേഗതയില്‍ പേരൂര്‍ക്കട ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു. … Continue reading "തിരുവനന്തപുരത്ത് എസ് ഐ യെ ബസ്സിടിച്ച് കൊല്ലാന്‍ ശ്രമം"
തിരു : ജി കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞ് മന്ത്രിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി വയലാര്‍ രവി കാര്‍ത്തികേയനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ തൈക്കാട് ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ലീഗിന്റെ അഞ്ചാം മന്ത്രിപ്രശ്‌നവുമായി ബന്ധപ്പെട്ട് ജി കാര്‍ത്തികേയനെ സ്പീക്കര്‍ സ്ഥാനത്തുനിന്നും മാറ്റി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം നടക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
കാസര്‍ക്കോട് : ഉപമുഖ്യമന്ത്രിയാകാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഉപമുഖ്യമന്ത്രിയേക്കാള്‍ വലിയ സ്ഥാനത്താണ് താനിപ്പോള്‍ ഇരിക്കുന്നതെന്നും ചെന്നിത്തല കാസര്‍ക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മന്ത്രിസഭയില്‍ വരുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സ്ഥാനങ്ങള്‍ക്ക് പിറകെപോകുന്ന പതിവ് തനിക്ക് പണ്ടേയില്ലെന്നും ഇനിയുമുണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു. ലീഗിന്റെ അഞ്ചാംമന്ത്രി സംബന്ധിച്ച പ്രശ്‌നത്തില്‍ ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന ഫോര്‍മുലകളെല്ലാം മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ മനോധര്‍മമനുസരിച്ച് സൃഷ്ടിക്കുന്നതാണെന്ന് ചെന്നിത്തല പറഞ്ഞു. ഇത്തരത്തിലുള്ള ഒരു ഫോര്‍മുലയും പാര്‍ട്ടിയോ … Continue reading "ഇപ്പോഴിരിക്കുന്ന സ്ഥാനം ഉപമുഖ്യമന്ത്രിയെക്കാള്‍ വലുത് : ചെന്നിത്തല"
കോഴിക്കോട് : നിയമസഭ തെരഞ്ഞെടുപ്പില്‍ വി.എസിന് ആദ്യം സീറ്റ് നിഷേധിച്ചത് ശരിയായില്ലെന്ന് പൊതു ചര്‍ച്ചയില്‍ വിമര്‍ശനം. മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രതിനിധിയാണ് പൊതു ചര്‍ച്ചയില്‍ ഇക്കാര്യമുന്നയിച്ചത്. കേരളത്തില്‍ തെരഞ്ഞെടുപ്പ് പരാജയത്തില്‍ ഇത് കാരണമായതായും ചര്‍ച്ചയില്‍ മഹാരാഷട്ര പ്രതിനിധി ഉയര്‍ത്തിക്കൊണ്ടു വന്നതായാണ് സൂചന. രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ സെന്റര്‍ പ്രവര്‍ത്തനത്തെക്കുറിച്ച് വിമര്‍ശനം ഉയര്‍ന്നുവന്നതായാണ് സൂചന. സബ് കമ്മറ്റികളുടെ റിപ്പോര്‍ട്ട് പരിശോധിക്കുന്നില്ലെന്നും വര്‍ഗബഹുജനസംഘടനകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നില്ലെന്ന വിമര്‍ശനവുമാണ് ഉയര്‍ന്ന് വന്നത്. രാഷ്ട്രീയ പ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ പ്രകാശ് കാരാട്ട് മറുപടി നല്‍കിയത്. … Continue reading "വി എസിന് ആദ്യം സീറ്റ് നിഷേധിച്ചത് ശരിയായില്ലെന്ന് വിമര്‍ശനം"
ന്യൂഡല്‍ഹി : കരസേനയുടെ രണ്ട് യൂണിറ്റുകള്‍ സര്‍ക്കാറിനെ അറിയിക്കാതെ ഡല്‍ഹിയിലേക്ക് നീങ്ങിയെന്ന പത്രവാര്‍ത്ത ആസൂത്രിതമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്തക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ആയുധ ഇടപാട് ലോബിയുമായി ബന്ധമുള്ള ഒരു മുതിര്‍ന്ന കേന്ദ്ര മന്ത്രി ആസൂത്രണം ചെയ്തതാണെന്ന് ‘ ദി സണ്‍ഡേ ഗാര്‍ഡിയന്‍ ‘ വാരികയാണ് റിപ്പോര്‍ട്ട് ചെയ്തത്. മന്ത്രിയുടെ ബന്ധു ആയുധ ലോബികളുമായി ബന്ധപ്പെട്ട് ഇടനിലക്കാരനാണെന്നും ഇയാളുടെ സഹായത്തോടെയാണ് ഈ കേന്ദ്രമന്ത്രി ഗൂഢാലോചന നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരസേനാ മേധാവി ജനറല്‍ വി കെ സിംഗിനുള്ള രാഷ്ട്രീയ പിന്തുണ … Continue reading "കരസേനയുടെ സൈനിക നീക്കം : വാര്‍ത്തക്ക് പിന്നില്‍ ആയുധലോബിയുമായി ബന്ധമുള്ള കേന്ദ്രമന്ത്രി ?"

LIVE NEWS - ONLINE

 • 1
  25 mins ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 2
  1 hour ago

  നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

 • 3
  3 hours ago

  ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

 • 4
  3 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 5
  6 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 6
  7 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 7
  11 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 8
  11 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 9
  12 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി