ന്യൂഡല്‍ഹി: ദല്‍ഹി കൂട്ടമാനഭംഗ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ശിക്ഷ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഇന്ന് വിധിക്കാനിരിക്കേ പ്രായം കണക്കാക്കാതെ കുറ്റത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിക്ക് ശിക്ഷ വിധിക്കണമെന്ന് ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ കോടതിയോട് അഭ്യര്‍ത്ഥിച്ചു. എന്റെ കുട്ടിയുടെ കൊലപാതകികള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന് മനസിലാക്കി എങ്ങനെ ഇവിടെ ജീവിക്കാനാകുമെന്നും അവര്‍ ചോദിച്ചു. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കാരണത്താല്‍ കുറഞ്ഞ ശിക്ഷനല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമായിരിക്കും ലഭിക്കുകയെന്നും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്നും അവര്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
READ MORE