Wednesday, September 19th, 2018

ഗുരുവായൂര്‍ : സിനിമാതാരങ്ങളായ ദിലീപും കാവ്യാമാധവനും ഗുരുവായൂര്‍ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാവിലെ ഉഷപ്പൂജക്ക് നടതുറന്നപ്പോള്‍ ക്ഷേത്രത്തിലെത്തിയ ഇരുവരെയും ദേവസ്വം ഭരണസമിതി അംഗം എന്‍ രാജു സ്വീകരിച്ചു. കാവ്യാ മാധവന്‍ സോപാനത്തില്‍ കദളിക്കുല സമര്‍പ്പിച്ചപ്പോള്‍ ദിലീപ് വെണ്ണകൊണ്ട് തുലാഭാരം നടത്തി. 72 കിലോ വെണ്ണയാണ് തുലാഭാരത്തിന് വേണ്ടിവന്നത്. കാവ്യ മമ്മിയൂര്‍ ക്ഷേത്രത്തിലും നടത്തി ദര്‍ശനം നടത്തി.

READ MORE
ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയിലേക്ക് കരസേന സൈനികനീക്കം നടത്തിയെന്ന വാര്‍ത്ത പ്രതിരോധമന്ത്രാലയവും കരസേനയും നിഷേധിച്ചു. ഇതുസംബന്ധിച്ച് ഒരു ദേശീയ ദിനപത്രത്തില്‍ വന്ന വാര്‍ത്തയാണ് കരസേന നിഷേധിച്ചത്. ജനുവരി 16, 17 തീയതികളില്‍ കരസേനയുടെ രണ്ട് സായുധ യൂണിറ്റുകള്‍ സര്‍ക്കാറിനെ അറിയിക്കാതെ അട്ടിമറി ലക്ഷ്യമിട്ട് ഡല്‍ഹിയിലേക്ക് നീങ്ങിയിരുന്നുവെന്നായിരുന്നു ദ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ടു ചെയ്തത്. കരസേനാമേധാവി ജനറല്‍ വി കെ സിംഗ് ജനനത്തീയ്യതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സുപ്രിംകോടതിയെ സമീപിച്ച ദിവസമാണ് രണ്ട് സൈനിക യൂനിറ്റുകള്‍ ന്യൂഡല്‍ഹിക്ക് വളരെയടുത്ത് വ്യവസ്ഥകള്‍ … Continue reading "ഡല്‍ഹിയിലേക്ക് സൈനികനീക്കം നടന്നെന്ന വാര്‍ത്ത കരസേന നിഷേധിച്ചു"
തിരു : പിറവം ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിനെ പിന്തുണച്ച എന്‍ എസ് എസ് അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞ വൈകുന്നതിനെതിരെ പരസ്യമായി രംഗത്ത് വന്നു. അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞ വൈകുന്നത് പിറവത്തെ ജനങ്ങളോട് കാണിക്കുന്ന തികഞ്ഞ നന്ദികേടാണെന്ന് എന്‍ എസ് എസിന്റെ പരസ്യമായ അഭിപ്രായ പ്രകടനം യു ഡി എഫിന് തിരിച്ചടിയായി. ലീഗിന്റെ അഞ്ചാം മന്ത്രിയും അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞയും തമ്മില്‍ കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ലെന്നും ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം പിന്നീടാകാമെന്നുമുള്ള എന്‍ എസ് എസിന്റെ നിലപാട് യു … Continue reading "അനൂപിന്റെ സത്യപ്രതിജ്ഞ : ലീഗിനെതിരെ എന്‍ എസ് എസ് രംഗത്ത്"
കോഴിക്കോട് : മാറ്റത്തിന്റെ കാഹളമൂതി സി പി എമ്മിന്റെ 20ാം പാര്‍ട്ടി കോണ്‍ഗ്രസിന് ചൊവ്വാഴ്ച കോഴിക്കോട്ട് കടപ്പുറം ചെങ്കടലാകും. പ്രത്യേകം തയ്യാറാക്കിയ എം കെ പാന്ഥെ നഗറില്‍ വൈകീട്ട് ആറിന് സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചെങ്കൊടി ഉയര്‍ത്തും. തുടര്‍ന്ന് പ്രതിനിധി സമ്മേളനം നടക്കുന്ന സുര്‍ജിത് ജ്യോതിബസുനഗറില്‍ (ടാഗോര്‍ ഹാള്‍) വൈകിട്ട് ഏഴിന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ദീപശിഖ തെളിയിക്കും. നാളെ കാലത്ത് 9.30ന് പ്രതിനിധി സമ്മേളനം പ്രകാശ് … Continue reading "കോഴിക്കോടിനെ ചെങ്കടലാക്കി പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് ആരവമുയരും"
ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കര്‍ ഇ തോയ്ബ തലവനുമായ ഹാഫിസ് സയിദിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അമേരിക്ക ഒരു കോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ യു എസ് സ്‌റ്റേറ്റ് അണ്ടര്‍ സെക്രട്ടറി വെന്‍ഡി ഷെര്‍മ്മാനാണ് ഇക്കാര്യം അറിയിച്ചത്. ഹാഫിസ് സയിദിന്റെ ബന്ധുവും ലഷ്‌കറിന്റെ മറ്റൊരു പ്രധാനിയുമായ അബ്ദുള്‍ റഹ്മാന്‍ മാകിയുടെ തലക്ക് 30 ലക്ഷം ഡോളറും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അല്‍ ഖൈ്വദ തലവന്‍ അയ്മാന്‍ അല്‍സവാഹിരിയുടെ തലക്ക് രണ്ടരക്കോടി ഡോളറും അല്‍ഖൈ്വദയുടെ മറ്റൊരു … Continue reading "ലഷ്‌കര്‍ തലവന്‍ ഹാഫീസ് സയ്യിദിന്റെ തലക്ക് ഒരു കോടി ഡോളര്‍ ഇനാം"
മലപ്പുറം : അവകാശപ്പെട്ടതെന്ന് തോന്നിയ കാര്യങ്ങളില്‍ ലീഗ് ഉറച്ചു നില്‍ക്കുമെന്ന് മന്ത്രി എം കെ മുനീര്‍ പറഞ്ഞു. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിബാഹ് തങ്ങളാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അഞ്ചാംമന്ത്രിസ്ഥാനത്തെ കുറിച്ച് ഇന്നു ചേരുന്ന കെ പി സി സി യോഗത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓക്‌ലന്‍ഡ് : കാലിഫോര്‍ണിയയിലെ ഒയികോസ് സര്‍വകലാശാലയില്‍ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ ഏഴ് പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമിയെന്ന് സംശയിക്കുന്ന ദക്ഷിണ കൊറിയന്‍ വംശജന്‍ ഗോ (40) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓക്‌ലാന്റിലെ കൊറിയന്‍ കൃസ്ത്യന്‍ മതപഠന കേന്ദ്രത്തിലാണ് വെടിവെപ്പുണ്ടായത്. അക്രമി ഇതേ സ്ഥാപനത്തിലെ ഒരു മുന്‍ വിദ്യാര്‍ത്ഥിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ക്ലാസ്‌റൂമിനുള്ളില്‍ കയറിയ അക്രമി പരക്കെ നിറയോഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന ഒരു കാര്‍ തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സമീപ … Continue reading "കാലിഫോര്‍ണിയയില്‍ അക്രമി ഏഴുപേരെ വെടിവെച്ചു കൊന്നു"
മോസ്‌കോ: സൈബീരിയയില്‍ ചെറു വിമാനം തകര്‍ന്നുവീണ് 43 പേര്‍ മരിച്ചു. പടിഞ്ഞാറന്‍ സൈബീരിയയിലെ റോഷിനോ വിമാനത്താവളത്തില്‍നിന്ന് വടക്കു കിഴക്കന്‍ പ്രദേശമായ സുര്‍ഗുത്തിലേക്ക് പോകുകയായിരുന്ന റഷ്യന്‍ നിര്‍മിത എ ടി ആര്‍ 72 എന്ന വിമാനമാണ് തകര്‍ന്നു വീണത്. 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. വിമാനത്തില്‍ 39 യാത്രക്കാരും 4 ജീവനക്കാരുമാണുണ്ടായിരുന്നത്.

LIVE NEWS - ONLINE

 • 1
  2 hours ago

  മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

 • 2
  3 hours ago

  പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

 • 3
  5 hours ago

  ചോദ്യം ചെയ്യല്‍ നാളേയും തുടരും

 • 4
  7 hours ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 5
  9 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 6
  10 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 7
  11 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 8
  13 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 9
  13 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു