Tuesday, November 20th, 2018

ചങ്ങനാശ്ശേരി : ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ തന്റെ തല കുനിപ്പിക്കുന്നുവെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. ചങ്ങനാശ്ശേരി എന്‍ എസ് എസ് ആസ്ഥാനത്ത് മന്നത്ത് പത്മനാഭന്റെ ജന്മദിന ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് ആന്റണി ഇങ്ങനെ പറഞ്ഞത്. ഇപ്പോഴത്തെ അവസ്ഥ ആരെയെങ്കിലും തലയുയര്‍ത്തി നടക്കാന്‍ അനുവദിക്കുന്നുണ്ടോയെന്ന് ആന്റണി ചോദിച്ചു. 23 കാരിയെ ഡല്‍ഹിയില്‍ നിഷ്ഠൂരമായി ബലാത്സംഗം ചെയ്തു കൊന്നു. ആ സഹോദരിക്കുണ്ടായ ജീവഹാനി എല്ലാവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ നല്‍കണം. ഇതിനായി നിയമ … Continue reading "ഇന്ത്യയിലെ അവസ്ഥ എന്റെ തല കുനിപ്പിക്കുന്നു: എ കെ ആന്റണി"

READ MORE
ന്യൂഡല്‍ഹി : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് വിവാദമായ ഗുജറാത്ത് ലോകായുക്ത നിയമനം സുപ്രിംകോടതി ശരിവെച്ചു. ലോകായുക്ത നിയമനം ശരിവെച്ച ഹൈക്കോടതിയടെ തീരുമാനത്തിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രിംകോടതിയുടെ വിധി. ലോകായുക്തയ്ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ലോകായുക്ത നിയമം നിലവില്‍ വന്നിട്ടും എട്ടു വര്‍ഷമായി ഗുജറാത്തില്‍ നിയമനം നടത്താത്തത് വിവാദമായ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒക്‌ടോബറിലാണ് റിട്ട.ജസ്റ്റിസ് ആര്‍ എ മേത്തയെ ലോകായുക്തയായി ഗവര്‍ണര്‍ കമല ബെനിവാള്‍ … Continue reading "മോദിക്ക് തിരിച്ചടി ; ലോകായുക്ത നിയമനം സുപ്രിംകോടതി ശരിവെച്ചു"
ബംഗലുരു : സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ബംഗലുരു അഗ്രഹാര ജയിലില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ മുസ്ലിം ലീഗ് നേതാക്കളും സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും സന്ദര്‍ശിച്ചു. നേതാക്കളായ ഇ ടി മുഹമ്മദ് ബഷീര്‍, കെ പി എ മജീദ്, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവരാണ് ലീഗ് സംഘത്തിലുള്ളത്. മദനിയെ കണ്ടതിനു ശേഷം ലീഗ് നേതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് … Continue reading "ലീഗ് നേതാക്കളും എം എ ബേബിയും മദനിയെ സന്ദര്‍ശിച്ചു"
കൊല്ലം : തേവള്ളിയില്‍ ഒരു കൂടുംബത്തിലെ നാലുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബീവറേജസ് കോര്‍പ്പറേഷന്‍ മാനേജരായ ജയകുമാര്‍(50), ഭാര്യ പ്രസന്ന(48), മക്കളായ ശ്രുതി, സ്വാതി എന്നിവരാണ് മരിച്ചത്. ജയകുമാറും ഭാര്യയും തൂങ്ങിമരിച്ച നിലയിലും കുട്ടികള്‍ കിടപ്പുമുറിയില്‍ കട്ടിലിലും താഴെയുമായി വിഷം അകത്തുചെന്ന് മരിച്ച നിലയിലുമായിരുന്നു. ശ്രുതി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തൃശ്ശൂര്‍ : കാസര്‍കോട് നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് മുപ്പത്തിയേഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചാലക്കുടിക്കടുത്ത് ദേശീയപാതയില്‍ കൊരട്ടി ഗവ. പ്രസിനു സമീപം പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കാസര്‍ഗോഡ് പട്ടത്താനം സ്വദേശി പി രവി (37), തിരുവക്കോളി സ്വദേശി അനീഷ്‌കുമാര്‍ (37) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് നിസ്സാരമാണ്. നിയന്ത്രണംവിട്ട ബസ് പത്തടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. തിങ്കളാഴ്ചയാണ് 49 പേരടങ്ങുന്ന സംഘം കാസര്‍കോടു നിന്ന് ശബരിമലയിലേക്ക് പുറപ്പെട്ടത്.
ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ കൂട്ടബലാത്സംഗം നടത്തിയ കേസിലെ പ്രധാന പ്രതി റാം സിംഗിന്റെ വീട്ടില്‍ ബോംബു വയ്ക്കാന്‍ ശ്രമിച്ച മൂന്നു യുവാക്കളില്‍ ഒരാളെ പ്രദേശ വാസികള്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ദക്ഷിണ ഡല്‍ഹിയിലെ ആര്‍ കെ പുരത്തെ ചേരിയിലുള്ള ഇയാളുടെ വീട്ടിലെത്തിയാണ് യുവാക്കള്‍ ബോംബ് വെക്കാന്‍ ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. മോട്ടോര്‍ സൈക്കളിലെത്തിയ ഇവരില്‍ ഒരാളെ പ്രദേശവാസികള്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറി. മറ്റ് രണ്ട് പേര്‍ രക്ഷപ്പെട്ടു. പിടികൂടി ആളില്‍ നിന്ന് … Continue reading "ഡല്‍ഹി കൂട്ട ബലാത്സംഗക്കേസിലെ പ്രതിയുടെ വീട്ടില്‍ ബോംബ് വെക്കാനെത്തിയ ആള്‍ പിടിയില്‍"
ആലുവ : തന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്നംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടി കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേന്ദ്ര കമ്മറ്റിക്ക് ശേഷം അന്വേഷിക്കാനും അപ്പോള്‍ കാര്യങ്ങള്‍ അറിയാമെന്നും ഇതുസംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വി എസ് ആലുവയില്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം വി എസിന്റെ വിശ്വസ്തരും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുമായ കെ ബാലകൃഷ്ണന്‍, എ സുരേഷ്, വി കെ ശശിധരന്‍ എന്നിവരെ വാര്‍ത്ത ചോര്‍ത്തിയെന്ന ആരോപണത്തിന്റെ പേരില്‍ സി പി … Continue reading "വിശ്വസ്തരെ പുറത്താക്കിയ നടപടി കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യുമെന്ന് വി എസ്"
ആലപ്പുഴ : ട്യൂഷന്‍ ക്ലാസിലേക്ക് പോകുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിക്കു നേരെ ഓംനി വാനിലെത്തിയ അജ്ഞാത സംഘം മയക്കുമരുന്ന് സ്േ്രപ ചെയ്തു. മുഖത്ത് മയക്കു മരുന്ന് വീണ പെണ്‍കുട്ടി ബോധം കെട്ടു വീഴുകയും ചെയ്തു. ആലപ്പുഴ ദേശീയപാതയില്‍ കലവൂരിലാണ് സംഭവം. കാലത്ത് 6.30ഓടെ കൂട്ടുകാരിയുമായി സൈക്കിളില്‍ കലവൂരിലെ ട്യൂഷന്‍ സെന്ററിലേക്ക് പോകുകയായിരുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്ത് സ്വദേശിനിയായ പെണ്‍കുട്ടിയുടെ മുഖത്തേക്ക് വാനിലെത്തിയ സംഘം മയക്കുമരുന്ന് തളിക്കുകയായിരുന്നു. പെണ്‍കുട്ടി മയങ്ങി വീഴുന്നത് കണ്ട സഹപാഠി ബഹളം വെച്ചപ്പോള്‍ സമീപവാസികള്‍ … Continue reading "പ്ലസ്ടു വിദ്യാര്‍ത്ഥിനിക്കു നേരെ വാനിലെത്തിയ സംഘം മയക്കുമരുന്ന് സ്േ്രപ ചെയ്തു"

LIVE NEWS - ONLINE

 • 1
  14 mins ago

  സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 2
  20 mins ago

  സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 3
  33 mins ago

  ഫഹദിന്റെ നായികയായി സായി പല്ലവി

 • 4
  1 hour ago

  സൈനിക ഡിപ്പോക്ക് സമീപം സ്‌ഫോടനം.നാലു പേര്‍ കൊല്ലപ്പെട്ടു

 • 5
  1 hour ago

  ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; സൈനികനും നാലു ഭീകരരും കൊല്ലപ്പെട്ടു

 • 6
  1 hour ago

  എന്നെ ചിവിട്ടാന്‍ നിങ്ങളുടെ കാലിന് ശക്തിപോര: മുഖ്യമന്ത്രി

 • 7
  2 hours ago

  ഷിക്കാഗോ വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു

 • 8
  3 hours ago

  ഛത്തീസ്ഗഢില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

 • 9
  3 hours ago

  ട്വിന്റി 20 വനിതാ ലോകകപ്പ്; ഇന്ത്യ-ഇംഗ്ലണ്ട് സെമി