Friday, November 16th, 2018
തിരു : മദനിയുടെ ആരോഗ്യനില പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന അഞ്ചംഗ കമ്മറ്റിയെ നിയോഗിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിനു ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. മദനിയുടെ ആരോഗ്യനിലയെക്കുറിച്ച് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടും സംഘം പരിശോധിക്കും. ഇക്കാര്യത്തില്‍ പരിമിതികളുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ടീകോമിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി വൈകുന്നതിലുള്ള അതൃപ്തി ടീകോമിനെ അറിയിച്ചിട്ടുണ്ട്. പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതായി ടീകോം അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി … Continue reading "മദനിയുടെ ആരോഗ്യനില പരിശോധിക്കാന്‍ അഞ്ചംഗ കമ്മിറ്റി"
കോഴിക്കോട് : തന്റെ അറസ്റ്റിന് പിന്നില്‍ മുസ്‌ലീം ലീഗാണെന്ന് മദനി പറഞ്ഞതായി പി ടി എ റഹീം എം എല്‍ എയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ മാസം ബംഗലുരു അഗ്രഹാരയിലെ ജയിലില്‍ മദനിയെ സന്ദര്‍ശിച്ചപ്പോഴാണ് മദനി ഇക്കാര്യം പറഞ്ഞതെന്നാണ് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പി ടി എ റഹീം പറഞ്ഞത്. ചില മുസ്‌ലീം ലീഗ് നേതാക്കള്‍ക്കെതിരെ മദനിയുടെ കൈവശം തെളിവുകള്‍ ഉണ്ടായിരുന്നതായും അത് വെളിപ്പെടുത്താതിരിക്കാന്‍ മഅദനിയുടെ മേല്‍ സമ്മര്‍ദ്ദവുമുണ്ടായിരുന്നതായും മദനി പറഞ്ഞിരുന്നുവെന്ന് പി … Continue reading "മദനിയുടെ അറസ്റ്റ് : ലീഗിനെതിരെ ആരോപണവുമായി പി ടി എ റഹീം എം എല്‍ എ"
ന്യൂഡല്‍ഹി : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മൂന്നു പേര്‍ മരണപ്പെട്ടു. തിഹാര്‍പൂരില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. രണ്ട് കുട്ടികളും ഒരു സ്തിരീയുമാണ് മരണപ്പെട്ടത്. ഒരു വിവാഹപാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. സാരമായി പൊള്ളലേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബംഗലുരു : ഗുണ്ടല്‍പേട്ടിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ആലുവ സ്വദേശികളായ രാജീവ് (48), ഭാര്യ ആശ (40), മകള്‍ ആരതി (15) എന്നിവരാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുണ്ടല്‍പേട്ടിനും മൈസൂരിനും ഇടയിലായിരുന്നു അപകടം. മൈസൂരില്‍ നിന്ന് ആലുവയിലേക്ക് പോകുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറും മൈസൂരിലേക്ക് പോകുകയായിരുന്ന ടാറ്റാ സുമോയും കൂട്ടിയിടിക്കുകയായിരുന്നു.
മോസ്‌കോ : കസാഖിസ്താനില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് സൈനിക മേധാവി ഉള്‍പ്പെടെ 27 പേര്‍ മരണപ്പെട്ടു. തെക്കന്‍ കസാഖിസ്ഥാനിലെ ഷൈംകെന്റിലേക്ക് പോകുന്ന വഴിയാണ് റഷ്യന്‍ നിര്‍മ്മിത എ എന്‍ 72 വിമാനം തകര്‍ന്നു വീണത്.
കൊച്ചി : ഒരേ സ്വഭാവത്തിലുള്ള കേസുകളില്‍ ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും സര്‍ക്കാരിന് രണ്ട് സമീപനമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ഈ സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അടിസ്ഥാനമില്ലാതെ കേസെടുക്കുമ്പോള്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയായ പി കെ ബഷീറിനും നിരവധി കൊപാതകങ്ങള്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്ന കെ സുധാകരനുമെതിരെ നടപടിയൊന്നും കൈക്കാള്ളുന്നില്ലെന്ന് വി എസ് ചൂണ്ടിക്കാട്ടി. പി കെ ബഷീര്‍ ലീഗിന്റെ സംരക്ഷണയില്‍ നിയമസഭയില്‍ ഇരിക്കുകയാണ്. കെ സുധാകരന്‍ ആഭ്യന്തരമന്ത്രിക്കെതിരെ മൂന്നു … Continue reading "യു ഡി എഫ് സര്‍ക്കാറിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു : വി എസ്"
വാഷിംഗ്ടണ്‍ :   കണക്ടികട്ട് െ്രെപമറി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമ ദു:ഖം രേഖപ്പെടുത്തി. ‘ഞങ്ങളുടെ ഹൃദയം തകര്‍ത്തുവെന്നാ’ യിരുന്നു വൈറ്റ് ഹൗസില്‍ നടത്തിയ അനുശോചനത്തില്‍ ഒബാമ പ്രതികരിച്ചത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉചിതമായ നടപടി സ്വീകരിച്ചതായും വികാരാധീനനായി ഒബാമ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ദു:ഖസുചകമായി അമേരിക്കന്‍ പതാക താഴ്ത്തിക്കെട്ടാനും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ബുധനാഴ്ച പോര്‍ട്ട്‌ലാന്റിലേക്ക് നടത്താനിരുന്ന സന്ദര്‍ശനവും ഒബാമ റദ്ദാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഐക്യരാഷ്ട്രസഭാ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണും … Continue reading "ഞങ്ങളുടെ ഹൃദയം തകര്‍ന്നു : ഒബാമ"

LIVE NEWS - ONLINE

 • 1
  11 mins ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 2
  3 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 3
  4 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 4
  5 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 5
  5 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 6
  6 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

 • 7
  6 hours ago

  അയ്യനെ കാണാതെ തൃപ്തിയാവില്ല

 • 8
  7 hours ago

  ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

 • 9
  7 hours ago

  വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍